മഴത്തുള്ളികൾ
മനസ്സ് വിങ്ങുമ്പോൾ പെയ്യാൻ പോകുന്ന മഴ കാണുന്നത് എന്തൊരാശ്വാസമാണ് .
മനസ്സിനെ കുളിരാൽ നിറക്കും
മനവും, മാനവും തെളിയും
മൃദുവായ് സാന്ത്വനമായ് മാറും മഴത്തുള്ളികൾ .
മൗനമായ് മനസ്സിന്റെ മുറിയിൽ
മായാതെ മറഞ്ഞിരിക്കും നൊമ്പരങ്ങൾ
മഴത്തുള്ളികൾക്കൊപ്പം തുള്ളി തുള്ളി
മഴയിലലിഞ്ഞു തീരും.
മനസ്സേ നീയൊരു മേഘമാണ്.
മാനത്തൂടെ പറന്ന് പറന്നുയരും
മനമുരുകുമ്പോൾ മിഴി നിറഞ്ഞ് മഴയായ് പെയ്തു പെയ്തു തീരും
മൗനനൊമ്പരങ്ങളും, തേങ്ങലുകളും.
ഇമ്പത്തിലും, തുമ്പത്തിലും
ഇമ്പമായ് തുമ്പമായ് തുണയായ്
ഇമകളിൽ വിടരും അശ്രുകണം പോൽ
തുള്ളി തുളുമ്പുന്ന മണിമുത്തുകളല്ലോ
മഴത്തുള്ളികൾ !
- സോണിയ കെ ചാക്കോ
മനസ്സ് വിങ്ങുമ്പോൾ പെയ്യാൻ പോകുന്ന മഴ കാണുന്നത് എന്തൊരാശ്വാസമാണ് .
മനസ്സിനെ കുളിരാൽ നിറക്കും
മനവും, മാനവും തെളിയും
മൃദുവായ് സാന്ത്വനമായ് മാറും മഴത്തുള്ളികൾ .
മൗനമായ് മനസ്സിന്റെ മുറിയിൽ
മായാതെ മറഞ്ഞിരിക്കും നൊമ്പരങ്ങൾ
മഴത്തുള്ളികൾക്കൊപ്പം തുള്ളി തുള്ളി
മഴയിലലിഞ്ഞു തീരും.
മനസ്സേ നീയൊരു മേഘമാണ്.
മാനത്തൂടെ പറന്ന് പറന്നുയരും
മനമുരുകുമ്പോൾ മിഴി നിറഞ്ഞ് മഴയായ് പെയ്തു പെയ്തു തീരും
മൗനനൊമ്പരങ്ങളും, തേങ്ങലുകളും.
ഇമ്പത്തിലും, തുമ്പത്തിലും
ഇമ്പമായ് തുമ്പമായ് തുണയായ്
ഇമകളിൽ വിടരും അശ്രുകണം പോൽ
തുള്ളി തുളുമ്പുന്ന മണിമുത്തുകളല്ലോ
മഴത്തുള്ളികൾ !
- സോണിയ കെ ചാക്കോ