മിഴിനീരൊഴുകുമെൻ മുഖത്താരോ
മൗനമായ് വന്നെൻ മിഴിനീർ തുടച്ചു
മനമിടറുമ്പോൾ മിഴി നിറയുമ്പോൾമനസ്സു മൊഴിയുന്നു നിൻ നാമമീശോ
മനസ്സിൽ മുൾമുനകൾ അമരുമ്പോൾ
മലിനതയാലെൻ മനം നിറയുമ്പോൾ
മനുജനായ് പിറന്നവൻ അരികെ വരും
മനതാരിലവൻ ഓസ്തിയായിവരും
മാനവനവനിയിൽ എന്നും കൂട്ടായു്
മൃദു മന്ത്രണമായ് അരികിലെത്തും
മാന്ത്രിക സാന്നിധ്യമാണെൻ ദൈവം
മൗന സങ്കേതമാണെൻ ദൈവം
- സോണിയ കെ ചാക്കോ, DC