ഓരോ തുടിപ്പിലും ഉയരുന്നു മന്ത്രമായ്
ഒരായിരം സ്തുതി എൻ ദൈവമേ!
ഓരോരോ വാക്കിലും, ഉച്ചത്തിൽ താളമായ്
ഒന്നായി പാടുന്നു, ഒരായിരം നന്ദി!
അറിയാത്ത നേരത്ത്,അറിയാത്ത ദേശത്ത്,
അറിയാത്തവരിലൂടെ നീ വന്നൂ വിളിക്കാൻ.
ആയിരങ്ങൾക്ക് അത്താണിയാകുവാൻ
ആഗതയായി... ആ തിരുമുമ്പിൽ .
നിന്നിൽ കുടികൊള്ളും നിത്യനിശ്ചയത്തിൽ
നീ ചേർത്തിരുത്തി തിരുഹൃദയത്തിൽ.
''നീയെന്റെ സ്വന്തവും ഞാൻ നിന്റെ സ്വന്തവും ''
നീയില്ലാത്തൊരു ജീവിതം വ്യർത്ഥവുമായ്.
നിൻ തിരുസ്വപ്നത്തിൽ എൻ കിനാക്കൾ ചേർത്ത്,
നീ നയിക്കും വഴിയിലൂടെ ചരിക്കാൻ,
നിൻ മാറിലെന്നും തലചായ്ച്ചു നിന്നിലലിയാൻ,
നിന്റേതായ് ജീവിക്കാൻ
ആശീർവദിക്കൂ...
നന്ദിയെൻ ദൈവമേ അനവരതം നന്ദി!
നിന്റെ ഈ സമ്മാനം എത്ര വിശിഷ്ടം !
-സോണിയ കെ ചാക്കോ
No comments:
Post a Comment