
നിലാവിലേക്ക്
സ്നേഹമെ ...
നീയെൻ ഹൃദയജാലകം തുറന്നു
നീയെൻ മനസ്സിലൊരു മന്ദഹാസം ചൊരിഞ്ഞു
നിൻ മധുമന്ദഹാസവും, മൊഴിയും സംഗീതവും നിറച്ചെൻ ഹൃത്തിനെ സപ്തസ്വരങ്ങളാൽ.
നീ മറന്നോ നിലാവെ നിന്നെ ഞാൻ കാത്തിരുന്ന രാവുകൾ?
നീ മറന്നോ കിനാവേ നിന്നെ ഞാൻ കണ്ട നൽരാവുകൾ?
നീ മറന്നോ പാരിജാതമെ നിൻ നറുമണത്തിനായ് ഞാൻ കൊതിച്ച ഇരവുകൾ?
നീ മറന്നോ നിശബ്ദതെ നിന്നെ ഞാൻ ആരാധിച്ച രജനികൾ?
നിന്നിലേക്ക് ഞാൻ മറയട്ടെ നിന്റെ നീല നിലാവിൽ ലയിച്ച്,കിനാവിൽ മതിമറന്ന്,
നൽസുഗന്ധത്തിൽ
നിന്റെ സൗന്ദര്യത്തിലും , നിശബ്ദതയിലും എന്നെപ്പൊതിഞ്ഞ്
നിന്നിലൊന്നായി നിൻ നീല നിശീഥിനിയിൽ മറക്കട്ടെ ഞാനെൻ നിനവുകളും മൗനനൊമ്പരങ്ങളും.
- സോണിയ കെ ചാക്കോ .