അമർ ജവാൻ!
ഭാരതമേ ഉണരൂ ! ഭാരതമേ തിളങ്ങൂ! ഭാരതമേ വാഴ്ക !
ഭാരതാംബികയുടെ ഹൃദയത്തിൽ സ്വഹൃദയരക്തം ചിന്തി
ഭാരതീയർക്ക് ഉയിരേകി
ഭാരതാംബക്ക് തിലകക്കുറിയായി ധീര ഭടൻമാർ.
ജൻമം നല്കിയ അമ്മേ, ഞങ്ങൾ തൻ
ജൻമം നിനക്കായ്... ജീവൻ വെടിഞ്ഞ്
ജനനീ നിൻ മാറിൽ നിന്നുതിർന്ന
ജീവസ്മൃതികളിൽ ധന്യരായ്, നിൻ
ജനത്തിനായ് ഏകുന്നു ഞങ്ങൾ തൻ ജീവിതങ്ങൾ.
ഈ നൽദേശത്തിനായ്, ഈ ജനത്തിനായ്
ഇനി വരും തലമുറക്കായ്
ഇരവിൽ ദീപമായ്...
ഈ മണ്ണിൽ സാക്ഷിയായ് ചുടു ചോരചിന്തി നിങ്ങൾ
ഇരയായി തീ ആളും തീവ്രവാദത്തിനാൽ.
കാത്തിരിക്കുന്ന കുടുംബങ്ങൾക്കിനി മകനില്ല,അച്ഛനില്ലേട്ടനില്ല...
കനവിലും, നിനവിലും, കരുത്തായി കരുതലായി
കാത്തുകാത്തു നിങ്ങൾ കത്തുന്ന ദീപമായ്...
കരുത്തേകുന്നു നിങ്ങൾ തൻ ചുടുനിണം
കോടി ജനതകൾക്കീത്യാഗ മൃത്യുവിൽ...
മരിക്കില്ല നിങ്ങൾ ! മറക്കില്ല ഞങ്ങൾ!
അമർജവാൻ!
- സോണിയ കെ ചാക്കോ


കനവിലും, നിനവിലും, കരുത്തായി കരുതലായി
ReplyDeleteകാത്തുകാത്തു നിങ്ങൾ കത്തുന്ന ദീപമായ്...
കരുത്തേകുന്നു നിങ്ങൾ തൻ ചുടുനിണം
കോടി ജനതകൾക്കീത്യാഗ മൃത്യുവിൽ...
മരിക്കില്ല നിങ്ങൾ ! മറക്കില്ല ഞങ്ങൾ!
അമർജവാൻ!
ധീരജവാന്മാർക്ക് ബാഷ്പാഞ്ജലി 😥🙏🙏🙏
Yes.very true
DeleteNice
ReplyDeletePhoto is heart touching
ReplyDeleteThat is the reality.
Delete