ദൈവതണലിൽ ദൈവത്തിന് തണലായ്
ദൈവ തണലിൽ വസിച്ച് ദൈവപുത്രന് തണലേകിയ താതൻ യൗസേപ്പിതാവ്.
പിതാക്കൻമാരുടെ മാർഗ്ഗവും,
രാജാക്കൻമാരുടെ വംശമഹിമയും,
വിജ്ഞാനികളുടെ ജ്ഞാനവും,
വാഗ്ദാനങ്ങളുടെ പൂർത്തീകരണവുമായി
വിണ്ണിന്റെ പുത്രനെ മണ്ണിലേയ്ക്കിറക്കിയ
വിധേയൻ.
വാചാലമായമൗനങ്ങൾ പ്രാർത്ഥനയാക്കി
സ്വപ്നങ്ങളിൽ പൊരുൾ കണ്ടവൻ
വേദനകളിൽ ത്യാഗത്തെ പുണർന്ന് ഉണ്ണിയെ നെഞ്ചിലേറ്റിയ ദിവ്യ താതൻ വിദ്നയൗസേപ്പ്.
ഈശോയ്ക്ക് വേണ്ടി, ഈശോയും അമ്മക്കുമൊപ്പം.
ഈശോയെ മാറിലേറ്റി, ഈശോക്ക് മാനമേകി.
ഈശോയെ നിനച്ച്, ഈശോയാൽ നയിച്ചും
ഈശോയെ മടിയിലുറക്കി, ഈശോ തൻ മടിയിലുങ്ങി
ഈശോയുടെ സ്നേഹപിതാവ് നീതിമാൻ യൗസേപ്പിതാവ്.
- സോണിയ കളപ്പുരയ്ക്കൽ DC
No comments:
Post a Comment