ദൈവകൃപയിൽ കുറിച്ചിടുന്ന അക്ഷരപ്പൊട്ടുകൾ! അവിടുത്തെ ദാനം അവിടുത്തെ മഹത്വത്തിന്. ദൈവത്തിന് സദാകാലവും സ്തുതി!
Tuesday, 20 July 2021
കടൽ
കടൽ
ആഴിയുടെ ആഴങ്ങളിലെ ശാന്തതയും
ആവനാഴിയിൽ ഒളിപ്പിച്ച സ്നേഹവും
തണവും നനവുമായി തെന്നിവരും
തെന്നലെന്നെ ലോലമായ് തഴുകും
ആരോടുമോതുവാനാവാത്തെൻ
അഴലുകൾ അലകൾ തൻചിറകിലേറ്റി
ആഴിയുടെ അഗാധങ്ങളിൽ ഒളിപ്പിച്ച്
അനഘ സംരക്ഷണമാണെൻ കടലമ്മ
ആഴിയുടെ ആഴങ്ങളിലൂളിയളന്നു
അറിയാനാവാത്ത നിഗൂഢ സ്നേഹമേ
അറിയുന്നു ഞാനതിൽ സ്നേഹസ്പർശം
അലകളായ് വന്നെന്നെ തഴുകുമ്പോൾ.
- സോണിയ കെ ചാക്കോ, DC
Subscribe to:
Post Comments (Atom)
Sr Helena Studler DC
ആയിരങ്ങളുടെ ജീവൻ രക്ഷിച്ച ധീരയായ ഒരു സന്യാസിനി - Sr ഹെലെന DC പ്രത്യാശയുടെ പാതയിൽ തീർത്ഥാടകരായി നമ്മൾ ഒരുമിച്ചു നടക്കുമ്പോൾ...വായിച്ചറിയാം...

-
ദൈവതണലില് വസിച്ച് ദൈവത്തിന് തണലേകിയവന് - വിശുദ്ധ യൗസേപ്പിതാവ് ദൈവതണലില് വസിച്ച് ദൈവപുത്രന് തണലേകിയ താതന് - യൗസേപ്പിതാവ് പിത...
-
ആയിരങ്ങളുടെ ജീവൻ രക്ഷിച്ച ധീരയായ ഒരു സന്യാസിനി - Sr ഹെലെന DC പ്രത്യാശയുടെ പാതയിൽ തീർത്ഥാടകരായി നമ്മൾ ഒരുമിച്ചു നടക്കുമ്പോൾ...വായിച്ചറിയാം...
No comments:
Post a Comment