ചിറകറ്റ ചിത്രശലഭം
ചിറകു മുളക്കാത്ത കാലത്തു നീ ഇഴഞ്ഞിഴഞ്ഞ്
ചിരിച്ചു കൊണ്ട് കണ്ടു മാനത്തെ ശലഭങ്ങൾ
നടക്കുവാൻ തുടങ്ങിയപ്പൊഴും നോട്ടമിട്ടു നീ
നീലാകാശത്തിലെ മീവൽ പക്ഷികളെ...
നിൻ നെഞ്ചിൽ വിടർന്ന വർണ്ണക്കിനാക്കൾക്ക് നീയേകി ശോഭിതാംഗുരങ്ങൾ... സ്വപ്നങ്ങൾക്ക് ജീവനേകി സേവിക്കാൻ ജനകോടികളെ.
നടന്നു പറന്നു നീ അകന്നു.
നിൻ മനസ്സിൽ പറന്നു പൊങ്ങും
എൻ കിനാക്കളിൽ നിനക്കു മുളക്കുന്ന ചിറകുകൾ
നിശബ്ദയായ് നിലാവുതൻ ചിറകിൽ.
മെല്ലെ നീങ്ങി നീ വിടരും ചിറകുമായ്
മാനത്തെ ചിറകുള്ള മേഘങ്ങളിൽ
മൗനമായ് , മയിലായ്, മുകിലായ് നിഴലുകൾ.
മാന്ത്രിക ചിറകിലേറി നീ പറന്നകന്നു
മണ്ണിനും വിണ്ണിനുമിടയിൽ
മാന്ത്രികയന്ത്രത്തിൽ മൗനമാം
മിടിപ്പുകൾ നിലച്ചപ്പോൾ പതിച്ചു വിമാനം
മാനത്തു നിന്നും നീലയാഴിതൻ നീല നിശബ്ദതയിൽ...
ഉടഞ്ഞ കിനാക്കളും,
ഉയിരറ്റ ചിറകുകളും,
ഉൺമയായ യാഥാർത്ഥ്യങ്ങളും,
ഉയിർക്കട്ടെ ഈ മണ്ണിൽ
ഉയരട്ടെ നിൻ ചിറകുകൾ
ഉയരങ്ങളിൽ പറക്കുന്ന മീവൽ പക്ഷി പോൽ... നിത്യതയിൽ.
- സോണിയ കെ ചാക്കോ
In memory of Indian pilot Bhavye Suneja who died in Lion Air plane crash in Indonesia
Captain Bhavye Suneja, who has been working with Lion Air since 2011, and co-pilot Harvino together have accumulated 11,000 hours of flying time, Lion Air said, adding that the aircraft had been in operation since August and was airworthy.
Updated: Oct 29, 2018 23:47:34
By Agencies
https://www.google.com/imgres?imgurl=https%3A%2F%2Fimages.indianexpress.com%2F2018%2F10%2Fbhavye-suneja2.jpg&imgrefurl=https%3A%2F%2Findianexpress.com%2Farticle%2Findia%2Findonesia-air-crash-189-killed-grief-echo-in-pilots-delhi-home-5424484%2F&docid=XzvHRt2nOkV-nM&tbnid=8FK8q6oAzOorEM%3A&vet=1&w=759&h=422&hl=en-GB&source=sh%2Fx%2Fim