പ്രണയവർണ്ണങ്ങൾ
കാലങ്ങൾ എത്ര കണ്ടാലും, കൊഴിഞ്ഞാലും,
കാലത്തിനൊരിക്കലും മായ്ക്കാനാവാത്തനിത്യം നൂതനവും,
പുരാതനവുമായനിത്യ പ്രതിഭാസം - പ്രണയം.
കാലത്തിന്റെ വൻ ചിറകുകളിലേറി
കാലത്തെതന്നെ വർണ്ണശഭളമാക്കുന്ന ,
കാത്തിരുന്നു കൊതിക്കുന്ന വ്യത്യസ്താനുഭവം
കാതരമായ പ്രണയവർണ്ണം.
കഴിഞ്ഞു പോകുന്ന നിമിഷങ്ങൾ ഏറെയും പ്രിയമേകുമ്പോൾ
കൈവിട്ടു പോകുന്ന ബന്ധങ്ങൾ ഏറെ നോമ്പരമേകുമ്പോൾ,
കൊഴിഞ്ഞു പോകാൻ ബാക്കി ഇല്ലാത്തത്
ജീവിതമെന്ന വിസ്മയം മാത്രം.
ജീവിതമെ... നിന്നെ ഞാൻ പ്രണയിക്കട്ടെ?
എനിക്ക് ഏറ്റവും വിലയുള്ള സമ്മാനമായി
തമ്പുരാൻ തന്നഈ നിധിയെ
കാലത്തിന്റെയും, കലയുടെയും,കൗമാരത്തിന്റെയും ,
കഴിവുകളുടെയും വർണ്ണച്ചിറകിലേറി ...
- സോണിയ
No comments:
Post a Comment