കുഞ്ഞു ഹൃദയത്തിൽ എഴുന്നള്ളി വരും
കുഞ്ഞുണ്ണി ഈശോയെ
കുർബ്ബാനയിൽ, തിരുവോസ്തിൽ
കുടികൊള്ളും പൊന്നീശോയെ.
വരൂ വരൂ എൻ മനസ്സിൽ
തരൂ തരൂ നിൻ ജീവനെ ...
ജീവനായ് വരൂ നീ തേന്മഴയായ് വരൂ
സ്നേഹമായ് വരൂ നീ കാരുണ്യമായ് വരൂ
ജീവന്റെ നാഥനെ ഈ പിഞ്ചു ഹൃദയത്തിൽ
സ്നേഹതാതനെ ഈ കുഞ്ഞു മക്കളിൽ.
വരൂ ...
തരൂ ...
താതനായ് വരൂ നീ തായയായ് വരൂ
മാർഗ്ഗമായ് വരൂ നീ പാഥേയമായ് വരൂ
നിത്യ സൗഭാഗ്യമേ ഈ യാഗവേദിയിൽ
ഓസ്തിരൂപനെ ഈ പാപിയാമെന്നിൽ.
വരൂ ..
തരു..
ദിവ്യ കാരുണ്യമേ ആരാധന !
ദിവ്യ സ്നേഹമേ ഹല്ലേലൂയ്യ !
-സോണിയ ഡിസി
No comments:
Post a Comment