ദൈവകൃപയിൽ കുറിച്ചിടുന്ന അക്ഷരപ്പൊട്ടുകൾ! അവിടുത്തെ ദാനം അവിടുത്തെ മഹത്വത്തിന്. ദൈവത്തിന് സദാകാലവും സ്തുതി!
Wednesday, 11 August 2021
അവസാനത്തെ ഇടം - 2
അവസാനത്തെ ഇടം - 2
വാടാൻ തുടങ്ങുന്ന പൂക്കൾക്കിടയിൽ വാതായനങ്ങൾ ഒന്നുമില്ലാതെ ഞാൻ
വാനോളം സ്നേഹം പകർന്നു കൊടുത്തവർ
വരില്ലെന്ന് പറയാതെ പറഞ്ഞ് നിലനിൽക്കുന്നു.
ആദ്യമാദ്യം അടുത്തു കേട്ട കരച്ചിലുകൾ
അകലേക്ക് അകലേക്ക് മാഞ്ഞിടുമ്പോൾ
ആരൊക്കെയോ ആണികള മർത്തിടുമ്പോൾ
ആരൊക്കെയോ മണ്ണുവാരിയെറിയുന്നു...
സ്നേഹത്തിൻ നൊമ്പരങ്ങൾ നെഞ്ചിൽ
വിങ്ങലായി തേങ്ങലായി ഗദ്ഗദമായ്
പൊങ്ങിയും താണും കണ്ണുനീരായി തുള്ളുമ്പുമ്പോൾ
പേരിനു വന്നവർ ആദ്യം സ്ഥലം വിടുന്നു...
നിന്നോട് വിട ചൊല്ലാൻ മറന്നു
നിൻ മിഴിനീരിൽ തിളങ്ങിയ വിരഹദുഃഖമറിയുന്നു ഞാൻ
നിൻ്റെ നെറുകയിൽ ഒരു മുത്തമേകാൻ മറന്നു ഞാൻ
നീ നിറമിഴിയാലേകി ആയിരംമുത്തങ്ങൾ
ആശ്ലേഷിക്കാൻ ഇനി ഇക്കരങ്ങൾ പൊങ്ങില്ലെനിക്കിനി
ആ മുഖമൊരു നിമിഷം കാണാനുമാകില്ല.
ആ നെഞ്ചിലെ ചൂടുമറിയാനാവില്ല. ആറടി മണ്ണിൽ ലയിച്ചു ഞാൻ മറയുമ്പോൾ
അവശേഷിക്കുന്നു എൻ കണ്ണിൽ ഒരു തുള്ളി കണ്ണുനീർ.
നിനക്കായി മിടിക്കില്ല എൻ ഹൃദയമിനി നിൻ മിഴിനീർ തുടക്കില്ലെൻ കരങ്ങളിനി
നിനക്കായി വേല ചെയ്യാൻ എൻ പാദങ്ങൾ ചലിക്കില്ലൊരിക്കലും...
എങ്കിലും, നിന്നെ ഓർക്കുന്നു ഞാൻ ഓരോ നിമിഷവും...
നിന്നെക്കുറിച്ചുള്ള ഓർമ്മകളാണിനി എൻ ഹൃദയമിടിപ്പും എൻ ശ്വാസവും
നിൻ മുന്നിൽനിന്ന് ഞാൻ മറഞ്ഞാലും
നീ അറിയാത്ത ലോകത്ത് നിനക്കായി ഞാൻ കാത്തിരിക്കും...
മണ്ണിൽ എൻ മേനി മറഞ്ഞു പോയാലും
വിണ്ണിലെൻ മനം ഓർക്കുന്നു, നിനവായ്
വിദുരമീ ജീവിത പാന്ഥാവിൽ
വിദൂരത്തായി നാമിന്നു നിൽക്കുമ്പോൾ
വിരഹ ദുഃഖങ്ങൾ തളർത്തരുതിനി വരുന്നു അരികെ ഞാനൊന്നും ഒരുവിളിപ്പാടകലെ...
Sr Soniya K Chacko, DC
*അവസാനത്തെ ഇടം*
*അവസാനത്തെ ഇടം*
ആകാശം പോലെ കൈയെത്താ ദൂരത്തെൻ ആശകളും
അകാലത്തിൽ അവയിൽ നിന്നും കൺ തിരിക്കുമ്പോൾ അവശേഷിക്കുന്നു ഗദ്ഗദങ്ങൾ എൻ മനസ്സിൽ
അശ്രുവെൻ കവിളിൽ ചിതറിത്തെറിക്കുമ്പോൾ.
കണ്ണത്താ ദൂരത്ത് ആയി ഞാൻ മറയുമ്പോൾ
കനലരിയുന്നെൻ കരളിൽ ചെഞ്ചൂടാൽ
കരയുന്ന മിഴികൾ തളരുന്ന കൈകാലുകൾ
കാലത്തിൻയവനികക്കപ്പുറത്തായ്.
കദനങ്ങൾ ഇനിയെന്നെ പുല്കില്ലൊരിക്കലും
കവിളുകളിൽ ഇനി വേണ്ട മുത്തങ്ങൾ കൈമാറില്ല ഇനി ഞാൻ സൗഹൃദത്തിനു പുഞ്ചിരികൾ
കരളിൽ നിറയ്ക്കുന്നു ഞാൻ വർണ്ണങ്ങളും സ്വപ്നങ്ങളും.
അനശ്വരതയുടെ ആകാശത്തേക്ക് വിടർത്തുന്നെൻ വർണ്ണചിറകുകൾ
അകലത്തായ് ഞാൻ പറന്നകലുമ്പോൾ
അവശേഷിക്കുന്നു ആയിരം നിറങ്ങളെൻ ചിറകിൽ
ആയിരം സ്വപ്നങ്ങൾ എൻ നെഞ്ചിൽ.
ആവില്ല ആണികൾക്ക് അമർത്താനെൻ ചിന്തകൾ
ആവില്ലൊഒരു പെട്ടിക്ക് പൂട്ടാൻ എന്മനം
അവർണ്ണനീയമായ സൗന്ദര്യത്തിൽ ഞാൻ ലയിക്കും
ആത്മനാഥനിൽ ചേർത്തുവയ്ക്കുമെൻ മധുരസ്വപ്നങ്ങൾ.
അവനിയിൽ അന്യമാകും വ്യർത്ഥചിന്തകൾ
അനശ്വര വാനത്തിൽ പടർത്തുന്നു ഞാനെൻ സ്വപ്നങ്ങൾ
ആയിരം നിറങ്ങളുള്ള മഴവില്ലാ മെൻ മനസ്സും
ആയിരങ്ങൾക്ക് സ്നേഹമേ കും എൻറെ ഹൃദയവും.
അനന്തതയിൽ അലിയുന്നെൻ ചിന്തകൾ
അനശ്വരനായവനിലേക്ക് എൻആത്മാവും
ആറടി മണ്ണല്ലെൻ അവസാനത്തെ ഇടം
അവനിയിൽ അവശേഷിക്കും സൃഷ്ടിയും അനശ്വരതയിൽ മറയുന്നൊരു ആത്മാവും.
- Sr സോണിയ കെ ചാക്കോ DC
Thursday, 5 August 2021
Hiroshima Day
*അണു ബോംബിൽ നിന്നും അൾത്താരയിലേക്ക്*
ആദ്യ അണുബോംബ് പതിച്ച ആഴമായ ഉണങ്ങാത്ത മുറിവുകളും, രോഗങ്ങളും, വൈകല്യങ്ങളും തീരാ വേദനകളുടെയും നീണ്ട 76 വർഷങ്ങളായി നാഗസാക്കി ഹിരോഷിമ ജനങ്ങളെ എന്നും വിഴുങ്ങുമ്പോൾ ഹിരോഷിമ-നാഗസാക്കി നീറുന്ന ഓർമ്മയായി അവശേഷിക്കുമ്പോൾ
അണുബോംബിനാൽ ഭാവി കറുത്തിരുണ്ട - ലക്ഷങ്ങൾക്ക് ജീവിതത്തിൽ പ്രത്യാശയുടെ നിറമുള്ള ചിറകുകൾ വിടർത്തിയ മാർഷൽ ലെയനാട് ചെഷറിനെ നമുക്കടുത്തറിയാം .
രണ്ടാം ലോകമഹായുദ്ധത്തിൽ തീപാറുന്ന ഉത്സാഹത്തോടെ ബ്രിട്ടൻ്റെ യുദ്ധവിമാനങ്ങൾ പറത്തിയ വൈമാനികൻ ആണ് ലയനാർഡ് ചെഷർ. അദ്ദേഹത്തിൻ്റെ വൈമാനിക കഴിവ് കണ്ട് ബ്രിട്ടീഷ്
സേന അദ്ദേഹത്തിന് പ്രത്യേക പദവി കൊടുത്തിരുന്നു. പേൾ ഹാർബറിലെ ജപ്പാൻ്റെ ആക്രമണത്തിന് തിരിച്ചടിയായി ലോകത്തിൽ ഇന്നുവരെ ചെയ്യാത്ത ഏറ്റവും നികൃഷ്ടമായതും കേട്ടുകേൾവിയില്ലാത്തതും, നൂതനവുമായ അണു ആയുധമുപയോഗിക്കുവാൻ തീരുമാനിച്ചു. ആദ്യത്തെ അണുബോംബ് വഹിച്ചുകൊണ്ടുള്ള ആദ്യ പോർവിമാനം ഓടിക്കുവാൻ തനിക്ക് ഇഷ്ടമില്ലാഞ്ഞിട്ടും അവർ നിർബന്ധിച്ച് ചെഷറിനെ നിയോഗിച്ചു.1945 ഓഗസ്റ്റ് ആറാം തീയതി ഹിരോഷിമ നഗരത്തിൽ മേലെ പതിച്ച ആദ്യ അണുബോംബ് തൻ്റെ വിമാനത്തിൽ വഹിക്കുവാനുള്ള ചുമതലയും പേറി ഏറെ വിഷമത്തോടെ അദ്ദേഹം കൂട്ടുകാർക്കൊപ്പം ജപ്പാൻ ലക്ഷ്യമാക്കി പറന്നു. ലക്ഷങ്ങളുടെ ജീവനപഹരിച്ചു... ജീവനോടെ കത്തിച്ചു, ലക്ഷങ്ങളെ മുറിവേൽപ്പിച്ചു ... ജനിച്ചവരെയും ജനിക്കുവാനിരിക്കുന്നവർക്കും തീരാ വ്യാധികൾ സമ്മാനമായ് നല്കിയ ദുരന്ത ദിനം. ആ മുറിവുകൾ താങ്ങി 76 വർഷങ്ങൾ ജപ്പാൻ ജനത അനുഭവിച്ച തീരാ വേദന...
ബലഹീനനും, ബുദ്ധിഹീനരും, അംഗവൈകല്യരും, മാറാവ്യാധിയുടെ ഇരയും ആയി അവരെ അവശേഷിപ്പിച്ച ലിറ്റിൽ ബോയ് അണുബോംബ് ഒരു ജനതയുടെ ജീവിതത്തെ ആകെ മാറ്റി മറിച്ചു.
തൻ്റെ പ്രവൃത്തിയുടെ പരിണത ഫലം മനസ്സിലായ ചെഷർ RAF സ്ഥാനം തള്ളിക്കളഞ്ഞു. ആകസ്മികമായി ആ ദുരന്തത്തിൽ അണിചേർന്ന കുറ്റബോധം അയാളുടെ ജീവിതത്തെയാകെ ആദ്യ മാറ്റിമറിച്ചു. യാതൊരു മതവും മത ചിന്തകളും ഭക്തിയും ഇല്ലാതിരുന്ന അദ്ദേഹം മൂന്ന് വർഷങ്ങൾക്ക് ശേഷം 1948 കത്തോലിക്ക വിശ്വാസം സ്വീകരിച്ചു. മറ്റനേകം ആളുകളെയും യുദ്ധത്തിൽ നിന്നും പിന്തിരിപ്പിച്ചു . അദ്ദേഹം പ്രസിദ്ധമായി ഭിന്നശേഷിക്കാരായ അവർക്കായി ചെഷെർ ഫൗണ്ടേഷൻ തുടങ്ങി.
അന്ന് അദ്ദേഹം തുടങ്ങിയ ആ കൊച്ചു സംരംഭം ഇന്ന് ലോകം മുഴുവനും ആയി അനേകം മക്കൾക്ക് താങ്ങും തണലുമായി നിലകൊള്ളുന്നു. 1941 തന്നെക്കാൾ 21 വയസ്സ് അധികമുള്ള ഒരു യുവതിയെ വധുവായി സ്വീകരിച്ച അദ്ദേഹത്തിന് ദാമ്പത്യം 1951 വേർതിരിഞ്ഞു. മക്കളില്ലാതിരുന്ന അദ്ദേഹം പിന്നീടുള്ള കാലം കണ്ടു സർവ്വവും കൊടുത്ത ജീവിച്ചു. 1959 കത്തോലിക്കാ യു റൈഡർനെ വിവാഹം കഴിച്ചു. രണ്ടു കുഞ്ഞുങ്ങളുടെ പിതാവായി. സേനയുടെ ഔദ്യോഗിക ഓഫീസറായിരുന്നു അദ്ദേഹം ആറു വർഷത്തെ യുദ്ധത്തിനുള്ള പങ്കുചേരൽ അദ്ദേഹത്തെ ഏറെ വേദനിപ്പിച്ചു. അങ്ങനെ 1946 ൽ ആർ. എ .എഫ് സ്ഥാനം രാജിവെച്ച് അദ്ദേഹം നഴ്സിങ് പഠിച്ചു .
1948 ൽ ചെഷർ ഹോം ചാരിറ്റബിൾ ഫൗണ്ടേഷൻ സ്ഥാപിച്ചു. 1949 ൽ 6 രോഗികളുമായി തുടങ്ങിയ സംരംഭം ഇന്ന് ലോകം മുഴുവനായി പടർന്നിരിക്കുന്നു.
1085 നാഗസാക്കിയിലും അദ്ദേഹം അങ്ങനെ ഉള്ളവർക്ക് വേണ്ടി ചെഷർ തുടങ്ങി.
പശ്ചാത്തപിച്ച് കരഞ്ഞു കർത്താവിനെ ആശ്ലേഷിക്കുന്ന എത്ര വലിയ പാപിയും കർത്താവിൻറെ കരുണ തിരിച്ച് ആശ്ലേഷിക്കുന്നു. ദൂർത്ത പുത്രൻ്റെ ഉപമ യിലെ വത്സല പിതാവിനെ പോലെ അവിടുന്ന് തരംതിരിച്ച് കണ്ണുയർത്തി കാത്തിരിക്കുകയാണ് ഓരോ പാപിയുടെയും തിരിച്ചുവരവിനായി ...
കത്തോലിക്കാ സഭ എന്ന പ്രവർത്തനനിരതയാണ്. തന്നിലേക്ക് കണ്ണുനീരുമായി വരുന്ന ആരെയും സഭ ആശ്ലേഷിച്ചു മറ്റു മക്കൾക്കൊപ്പം ചേർത്തുപിടിക്കുന്നു. മകനായി മകളായി ചേർത്തുപിടിക്കുന്നു. അതുകൊണ്ടുതന്നെയാണ് "ഇത് വീണവരുടെ സഭയെ ആണെന്ന്" ഫ്രാൻസിസ് മാർപാപ്പ ആവർത്തിച്ച് പറയുന്നത്. 1993 ജൂലൈ 31 ആം തീയതി ലെയനാട് ചെഷർ മരണമടഞ്ഞു. രക്തത്തിനും വിജയത്തിനും ആയി വിളിച്ചുകൂവി യുദ്ധവിമാനങ്ങൾ പറത്തി മാർഷൽ ലെയനാർഡ് മരണമടഞ്ഞത് ഒരു വിരുദ്ധ നായാണ്. താൻ രാഷ്ട്രത്തോട് ചേർന്ന് ചെയ്ത തെറ്റിന് പിന്നീടുള്ള 40 ൽ അധികം വർഷങ്ങൾ പരിഹാരം ചെയ്ത് സമുഹത്തത്തിലെ ബലഹീനർക്കായി ജീവിച് ഈ വൈമാനികൻ പിന്നീട് സ്നേഹത്തിൻ്റെയും ആത്മവിശ്വാസത്തിൻ്റെയും ചിറകുമായി ആയിരങ്ങളിലേയ്ക്ക് പറന്നിറങ്ങി.
ഇന്ത്യയിൽ മാത്രം 23 ചെഷെർഹോളുകളിൽ ആയിരങ്ങൾ സ്വയംപര്യാപ്തതയും സേവനവും സ്വീകരിക്കുന്നു.
മംഗലാപുരം, വൈറ്റ് ഫീൽഡ് ചെഷെർ ഹോമുകളിൽ കുറച്ചു നാൾ സേവനം നല്കുവാൻ സാധിച്ചത് നന്ദിയേടെ ഓർക്കുന്നു.
102 വിജയകരമായ വിമാന പറക്കലുകൾ അദ്ദേഹം നടത്തിയിട്ടുള്ള ചെഷർ "ബോംബർ പൈലറ്റ് "എന്ന പേരിലായിരുന്നു അദ്ദേഹം അറിയപ്പെട്ടുന്നത് എങ്കിൽ ഇന്നദ്ദേഹം വിഭിന്ന ശേഷിക്കാരുടെ പിതാവാണ്.
- Sr Soniya K Chacko DC
Subscribe to:
Posts (Atom)
Sr Helena Studler DC
ആയിരങ്ങളുടെ ജീവൻ രക്ഷിച്ച ധീരയായ ഒരു സന്യാസിനി - Sr ഹെലെന DC പ്രത്യാശയുടെ പാതയിൽ തീർത്ഥാടകരായി നമ്മൾ ഒരുമിച്ചു നടക്കുമ്പോൾ...വായിച്ചറിയാം...

-
ദൈവതണലില് വസിച്ച് ദൈവത്തിന് തണലേകിയവന് - വിശുദ്ധ യൗസേപ്പിതാവ് ദൈവതണലില് വസിച്ച് ദൈവപുത്രന് തണലേകിയ താതന് - യൗസേപ്പിതാവ് പിത...
-
ആയിരങ്ങളുടെ ജീവൻ രക്ഷിച്ച ധീരയായ ഒരു സന്യാസിനി - Sr ഹെലെന DC പ്രത്യാശയുടെ പാതയിൽ തീർത്ഥാടകരായി നമ്മൾ ഒരുമിച്ചു നടക്കുമ്പോൾ...വായിച്ചറിയാം...