ദൈവകൃപയിൽ കുറിച്ചിടുന്ന അക്ഷരപ്പൊട്ടുകൾ! അവിടുത്തെ ദാനം അവിടുത്തെ മഹത്വത്തിന്. ദൈവത്തിന് സദാകാലവും സ്തുതി!
Wednesday, 11 August 2021
*അവസാനത്തെ ഇടം*
*അവസാനത്തെ ഇടം*
ആകാശം പോലെ കൈയെത്താ ദൂരത്തെൻ ആശകളും
അകാലത്തിൽ അവയിൽ നിന്നും കൺ തിരിക്കുമ്പോൾ അവശേഷിക്കുന്നു ഗദ്ഗദങ്ങൾ എൻ മനസ്സിൽ
അശ്രുവെൻ കവിളിൽ ചിതറിത്തെറിക്കുമ്പോൾ.
കണ്ണത്താ ദൂരത്ത് ആയി ഞാൻ മറയുമ്പോൾ
കനലരിയുന്നെൻ കരളിൽ ചെഞ്ചൂടാൽ
കരയുന്ന മിഴികൾ തളരുന്ന കൈകാലുകൾ
കാലത്തിൻയവനികക്കപ്പുറത്തായ്.
കദനങ്ങൾ ഇനിയെന്നെ പുല്കില്ലൊരിക്കലും
കവിളുകളിൽ ഇനി വേണ്ട മുത്തങ്ങൾ കൈമാറില്ല ഇനി ഞാൻ സൗഹൃദത്തിനു പുഞ്ചിരികൾ
കരളിൽ നിറയ്ക്കുന്നു ഞാൻ വർണ്ണങ്ങളും സ്വപ്നങ്ങളും.
അനശ്വരതയുടെ ആകാശത്തേക്ക് വിടർത്തുന്നെൻ വർണ്ണചിറകുകൾ
അകലത്തായ് ഞാൻ പറന്നകലുമ്പോൾ
അവശേഷിക്കുന്നു ആയിരം നിറങ്ങളെൻ ചിറകിൽ
ആയിരം സ്വപ്നങ്ങൾ എൻ നെഞ്ചിൽ.
ആവില്ല ആണികൾക്ക് അമർത്താനെൻ ചിന്തകൾ
ആവില്ലൊഒരു പെട്ടിക്ക് പൂട്ടാൻ എന്മനം
അവർണ്ണനീയമായ സൗന്ദര്യത്തിൽ ഞാൻ ലയിക്കും
ആത്മനാഥനിൽ ചേർത്തുവയ്ക്കുമെൻ മധുരസ്വപ്നങ്ങൾ.
അവനിയിൽ അന്യമാകും വ്യർത്ഥചിന്തകൾ
അനശ്വര വാനത്തിൽ പടർത്തുന്നു ഞാനെൻ സ്വപ്നങ്ങൾ
ആയിരം നിറങ്ങളുള്ള മഴവില്ലാ മെൻ മനസ്സും
ആയിരങ്ങൾക്ക് സ്നേഹമേ കും എൻറെ ഹൃദയവും.
അനന്തതയിൽ അലിയുന്നെൻ ചിന്തകൾ
അനശ്വരനായവനിലേക്ക് എൻആത്മാവും
ആറടി മണ്ണല്ലെൻ അവസാനത്തെ ഇടം
അവനിയിൽ അവശേഷിക്കും സൃഷ്ടിയും അനശ്വരതയിൽ മറയുന്നൊരു ആത്മാവും.
- Sr സോണിയ കെ ചാക്കോ DC
Subscribe to:
Post Comments (Atom)
Sr Helena Studler DC
ആയിരങ്ങളുടെ ജീവൻ രക്ഷിച്ച ധീരയായ ഒരു സന്യാസിനി - Sr ഹെലെന DC പ്രത്യാശയുടെ പാതയിൽ തീർത്ഥാടകരായി നമ്മൾ ഒരുമിച്ചു നടക്കുമ്പോൾ...വായിച്ചറിയാം...

-
ദൈവതണലില് വസിച്ച് ദൈവത്തിന് തണലേകിയവന് - വിശുദ്ധ യൗസേപ്പിതാവ് ദൈവതണലില് വസിച്ച് ദൈവപുത്രന് തണലേകിയ താതന് - യൗസേപ്പിതാവ് പിത...
-
ആയിരങ്ങളുടെ ജീവൻ രക്ഷിച്ച ധീരയായ ഒരു സന്യാസിനി - Sr ഹെലെന DC പ്രത്യാശയുടെ പാതയിൽ തീർത്ഥാടകരായി നമ്മൾ ഒരുമിച്ചു നടക്കുമ്പോൾ...വായിച്ചറിയാം...
No comments:
Post a Comment