ദൈവകൃപയിൽ കുറിച്ചിടുന്ന അക്ഷരപ്പൊട്ടുകൾ! അവിടുത്തെ ദാനം അവിടുത്തെ മഹത്വത്തിന്. ദൈവത്തിന് സദാകാലവും സ്തുതി!
Wednesday, 11 August 2021
അവസാനത്തെ ഇടം - 2
അവസാനത്തെ ഇടം - 2
വാടാൻ തുടങ്ങുന്ന പൂക്കൾക്കിടയിൽ വാതായനങ്ങൾ ഒന്നുമില്ലാതെ ഞാൻ
വാനോളം സ്നേഹം പകർന്നു കൊടുത്തവർ
വരില്ലെന്ന് പറയാതെ പറഞ്ഞ് നിലനിൽക്കുന്നു.
ആദ്യമാദ്യം അടുത്തു കേട്ട കരച്ചിലുകൾ
അകലേക്ക് അകലേക്ക് മാഞ്ഞിടുമ്പോൾ
ആരൊക്കെയോ ആണികള മർത്തിടുമ്പോൾ
ആരൊക്കെയോ മണ്ണുവാരിയെറിയുന്നു...
സ്നേഹത്തിൻ നൊമ്പരങ്ങൾ നെഞ്ചിൽ
വിങ്ങലായി തേങ്ങലായി ഗദ്ഗദമായ്
പൊങ്ങിയും താണും കണ്ണുനീരായി തുള്ളുമ്പുമ്പോൾ
പേരിനു വന്നവർ ആദ്യം സ്ഥലം വിടുന്നു...
നിന്നോട് വിട ചൊല്ലാൻ മറന്നു
നിൻ മിഴിനീരിൽ തിളങ്ങിയ വിരഹദുഃഖമറിയുന്നു ഞാൻ
നിൻ്റെ നെറുകയിൽ ഒരു മുത്തമേകാൻ മറന്നു ഞാൻ
നീ നിറമിഴിയാലേകി ആയിരംമുത്തങ്ങൾ
ആശ്ലേഷിക്കാൻ ഇനി ഇക്കരങ്ങൾ പൊങ്ങില്ലെനിക്കിനി
ആ മുഖമൊരു നിമിഷം കാണാനുമാകില്ല.
ആ നെഞ്ചിലെ ചൂടുമറിയാനാവില്ല. ആറടി മണ്ണിൽ ലയിച്ചു ഞാൻ മറയുമ്പോൾ
അവശേഷിക്കുന്നു എൻ കണ്ണിൽ ഒരു തുള്ളി കണ്ണുനീർ.
നിനക്കായി മിടിക്കില്ല എൻ ഹൃദയമിനി നിൻ മിഴിനീർ തുടക്കില്ലെൻ കരങ്ങളിനി
നിനക്കായി വേല ചെയ്യാൻ എൻ പാദങ്ങൾ ചലിക്കില്ലൊരിക്കലും...
എങ്കിലും, നിന്നെ ഓർക്കുന്നു ഞാൻ ഓരോ നിമിഷവും...
നിന്നെക്കുറിച്ചുള്ള ഓർമ്മകളാണിനി എൻ ഹൃദയമിടിപ്പും എൻ ശ്വാസവും
നിൻ മുന്നിൽനിന്ന് ഞാൻ മറഞ്ഞാലും
നീ അറിയാത്ത ലോകത്ത് നിനക്കായി ഞാൻ കാത്തിരിക്കും...
മണ്ണിൽ എൻ മേനി മറഞ്ഞു പോയാലും
വിണ്ണിലെൻ മനം ഓർക്കുന്നു, നിനവായ്
വിദുരമീ ജീവിത പാന്ഥാവിൽ
വിദൂരത്തായി നാമിന്നു നിൽക്കുമ്പോൾ
വിരഹ ദുഃഖങ്ങൾ തളർത്തരുതിനി വരുന്നു അരികെ ഞാനൊന്നും ഒരുവിളിപ്പാടകലെ...
Sr Soniya K Chacko, DC
Subscribe to:
Post Comments (Atom)
Sr Helena Studler DC
ആയിരങ്ങളുടെ ജീവൻ രക്ഷിച്ച ധീരയായ ഒരു സന്യാസിനി - Sr ഹെലെന DC പ്രത്യാശയുടെ പാതയിൽ തീർത്ഥാടകരായി നമ്മൾ ഒരുമിച്ചു നടക്കുമ്പോൾ...വായിച്ചറിയാം...

-
ദൈവതണലില് വസിച്ച് ദൈവത്തിന് തണലേകിയവന് - വിശുദ്ധ യൗസേപ്പിതാവ് ദൈവതണലില് വസിച്ച് ദൈവപുത്രന് തണലേകിയ താതന് - യൗസേപ്പിതാവ് പിത...
-
ആയിരങ്ങളുടെ ജീവൻ രക്ഷിച്ച ധീരയായ ഒരു സന്യാസിനി - Sr ഹെലെന DC പ്രത്യാശയുടെ പാതയിൽ തീർത്ഥാടകരായി നമ്മൾ ഒരുമിച്ചു നടക്കുമ്പോൾ...വായിച്ചറിയാം...
No comments:
Post a Comment