ദൈവകൃപയിൽ കുറിച്ചിടുന്ന അക്ഷരപ്പൊട്ടുകൾ! അവിടുത്തെ ദാനം അവിടുത്തെ മഹത്വത്തിന്. ദൈവത്തിന് സദാകാലവും സ്തുതി!
Saturday, 1 August 2020
200 anniversary of the death of St Francis Regis Clet
വിശുദ്ധ ഫ്രാൻസിസ് റെജിസ് ക്ലെറ്റിൻ്റെ 200-ാം ചരമ വാർഷികം
തിരുന്നാൾ - ജൂലൈ 9
ചൈനാ മിഷൻ ഒരു സാഹസിക മിഷൻ ആയിരുന്ന കാലത്ത് അതൊരു സ്വപ്നമിഷൻ ആയി സ്വീകരിച്ചിറങ്ങി തിരിച്ച മിഷൻ സഭാംഗം ആയിരുന്നു ഫാ. റെജിസ് ക്ലെറ്റ്. ഈശോസഭക്കാരെ വിലക്കിയ സമയത്ത് ആ സാഹചര്യത്തിൽ താൻ സന്നദ്ധനാണെന്ന് ഫാ. റെജിസ് ക്ലെറ്റ് അധികാരികളെ അറിയിയിച്ചു. അക്കാലമത്രയും വിൻസെൻഷ്യൽ സെമിനാരിയിൽ ധാർമ്മിക ശാസ്ത്ര അധ്യാപകനായിരുന്നു
മത പീഢനങ്ങളുടെ എത്രയെത്ര വർഷങ്ങൾ കഴിഞ്ഞാലും ജ്വലിക്കുന്ന വിശ്വാസത്തിന് ഒരു കൊച്ചു നാമ്പെങ്കിലും അവശേഷിക്കും എന്നതിൻ്റെ തെളിവാണ് കൊറോണ വൈറസിൻ്റെ മാതൃദേശമായ ചൈനയിലെ വുഹാനിൽ ഇന്നും നിലനിൽക്കുന്ന വിശ്വാസം. കമ്യൂണിസത്തിൻ്റെയും സോഷ്യലിസത്തിൻ്റെയും ആദർശ വാദികൾ സഭാമക്കളെ രാജ്യദ്രോഹികളായി കണക്കാക്കി നിഷ്ഠൂരമായ പീഢകളാൽ മരണത്തിനിരയാക്കിയെങ്കിലും അന്നും ഇന്നും അനേകം മിഷനറിമാരുടെ സ്വപ്നഭൂമിയാണ് ചൈന. ക്രിസ്തുവിശ്വാസം സാക്ഷ്യപ്പെടുത്തുക എന്ന സ്വപ്നവും നെഞ്ചിലേറ്റി യേശുവിൻ്റെ പീഢക്കൾക്ക് സദൃശ്യമായ പീഢനങ്ങൾക്കിരയായി മരണത്തെ പുൽകിയ പുണ്യ വിൻസെൻഷ്യൻ (C M) വൈദികരാണ് വിശുദ്ധ ഫ്രാൻസിസ് റെജിസ് ക്ലെറ്റ്.
1748 ൽ ഫ്രാൻസിലെ ഗ്രനോബിലിൽ ജനനം.1769 ൽ മിഷൻ സഭയിൽ അംഗമായി ചേർന്നു. തിരുപ്പട്ടത്തിന് ശേഷം മോറൽ തിയോളജി പ്രൊഫസർ ആയി സേവനമനുഷ്ടിക്കുകയായിരുന്നു.
1789 ലെ ഫ്രഞ്ച് വിപ്ലവത്തിന് ശേഷം 1792 ൽ ചൈനയിലേക്ക് സുവിശേഷം പ്രസംഗിക്കുവാൻ പോകുവാൻ നിയോഗിതനായി. തുടർന്നുള്ള ദീർഘമായ 28 വർഷക്കാലം ചൈനയിൽ ഒരു യഥാർത്ഥ മിഷനറി ആയി ഫാദർ ഫ്രാൻസിസ് റെജിസ് ക്ലെറ്റ് ജീവിച്ചു. ഒരു വലിയ പ്രവശ്യയുടെ ഉത്തരവാദിത്വം കൂടുതൽ വർഷവും തനിച്ചാണ് ചെയ്തത്.അവിടെ അദ്ദേഹം നേരിട്ട ഏറ്റവും വലിയ ബുദ്ധിമുട്ടുകളിൽ ഒന്നായിരുന്നു. മണ്ടാരിൻ പOനം.
1819 ൽ ചൈനയിലുണ്ടായ അപ്രതീക്ഷിത മഹാമാരിക്ക് കാരണക്കാർ ക്രൈസ്തവരാണെന്ന ആരോപണത്താൽ എല്ലാ ക്രൈസ്തവരേയും വധിക്കുവാൻ രാജ കല്പന വന്നു. ഫ്രാൻസിസച്ചൻ ഒരു വേദോപദേശിയാൽ ഇത്തിരി കാശിനു വേണ്ടി ഒറ്റികൊടുക്കപ്പെട്ട് അറസ്റ്റിലായി.1819 ജൂലൈ പതിനാറാം തീയതി അധികാരികൾ കുറ്റമാരോപിച്ച് തടങ്കലിടച്ചു. പടയാളികൾഅദ്ദേഹത്തെ വളരെ ക്രൂരമായി മർദ്ദിക്കുകയും പീഡിപ്പിക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തു. ജയlലിൽ വച്ച് ഒരു വിൻസെൻഷ്യൻ വൈദികനെ കണ്ടുമുട്ടിയപ്പോൾ അനുരഞ്ജന കൂദാശ സ്വീകരിച്ചു.1820 ജനുവരി ഒന്നാം തീയതി മുതൽ അദ്ദേഹത്തിനുള്ള ശിക്ഷയായി തൂക്കു മരണം വിധിക്കപ്പെട്ടു. 320 മൈൽ ബന്ധിതനായി കൊലക്കളത്തിലേക്ക് അച്ചനെ നടത്തി.
മരണത്തിനു തൊട്ടുമുൻപ് കുരിശിനു മുന്നിൽ മുട്ടുകുത്തി തൻറെ നെറ്റിയിലും കുരിശു വരച്ചു. തന്നെ തന്നെ ദൈവത്തിന് വലിയ നൽകുന്നതിനുള്ള അടയാളമായിരുന്നു അത്.
200 വർഷങ്ങൾ മുൻപ്, 1820 ഫെബ്രുവരി പതിനെട്ടാം തീയതി കുരിശിൽ തൂക്കി കഴുത്തുഞെരിച്ചു കൊല്ലുകയും ചെയ്തു. "ഈ ജീവിതം വെടിഞ്ഞ് കർത്താവിൽ വിലയം പ്രാപിക്കുവാൻ ഞാൻ ഒത്തിരി ആഗ്രഹിക്കുന്നു '' എന്ന് പറഞ്ഞിരുന്ന അച്ചൻ
അങ്ങനെ ശ്വാസം മുട്ടി, രക്തം വാർന്ന് അദ്ദേഹം യേശുവിൽ വിലയം പ്രാപിച്ചു.. 28 വർഷത്തെ കഠിനമായ സുവിശേഷവിശേഷ പ്രഘോഷിച്ചതിൻ്റെ അവസാനം ചെമ്മണ്ണിലെ ആദ്യ രക്തസാക്ഷിയെ 1900 മെയ് 27-ാം തിയ്യതി വാഴ്ത്തപ്പെട്ടവനായി തിരുസഭ ഉയർത്തി. രണ്ടായിരത്തിലെ മഹാ ജൂബിലി വർഷത്തിൽ ജോൺ പോൾ രണ്ടാമൻ മാർപാപ്പ വാഴ്ത്തപ്പെട്ട ഫ്രാൻസിസ് രജിസ് ക്ലെറ്റിനെ മറ്റ് 119 ചൈനീസ് സാക്ഷികൾക്കൊപ്പം വിശുദ്ധനായി പ്രഖ്യാപിച്ചു.
ചെങ്കൊടിയാൽ മനസ്സ് നിർവീര്യമാക്കപ്പെട്ട ഒരു സമൂഹത്തിൻ്റെ നാടല്ല ചൈന, കൊറോണ വൈറസിനാൽ പൊട്ടി പുറപ്പെട്ട വുഹാനിലെ ആളുകളുടെ മാത്രമല്ല ചൈന, കമ്യൂണിസപ്രത്യയശാസ്ത്രത്തിൻ്റെവേരുകൾ ബാക്കി വച്ച നാടുമല്ല ചൈന. ഇന്നും വിശ്വാസത്തിൻറെ നാമ്പുകൾ കിളിർത്തു നിൽക്കുന്ന, വിശ്വാസത്തിൽ വളരുവാൻ കൊതിക്കുന്ന, ഉള്ളിൽ കത്തുന്ന വിശ്വാസത്തിനു വേണ്ടി എന്തും ത്യജിക്കാൻ തയ്യാറായ അനേകം വിശ്വാസികൾ ജീവിക്കുന്ന നാടു കൂടിയാണ് ചൈന. വിശുദ്ധ ഫ്രാൻസിസ് റെജിസ് ക്ലെറ്റ് പറയുമായിരുന്നു: "നമ്മുടെ യഥാർത്ഥ ഭവനം സ്വർഗ്ഗമാണ്. ഈ ലോകത്തിലെ ഏത് രാജ്യത്ത് നിന്നും സ്വർഗ്ഗീയ ഭവനത്തിലേക്ക് നമുക്ക് പ്രവേശനമുണ്ട് ". തെക്കു കിഴക്കൻ ഫ്രാൻസിൽ ജനിച്ച വിശുദ്ധ ഫ്രാൻസിസ് റെജിസ് (1748- 1820 ) ഫെബ്രുവരി 18 ന് സ്വർഗ്ഗത്തിലിടം പിടിച്ചതിൻ്റെ 200-ാം വാർഷികമാണ് 2020 ആണ്ട്.കൂടാതെ വിശുദ്ധപദവിയിലേക്ക് ഉയർത്തിയതിൻ്റെ 20-ാം വാർഷികവുമാണ്. ചൈനയിലെ പല ദേവാലയങ്ങളിൽ ഇന്നും ഫ്രാൻസിസ് രജിസിൻ്റെ രൂപങ്ങൾ കാണുവാൻ കഴിയും. പെർബോയറുടെയും റെജി നിൻ്റെയും യും അടക്കിയ ശവകുടീരം ഏറ്റവും വലിയ ബഹുമാനത്തോടെയും ഭക്തിയോടെയും അവിടുത്തെ വിശ്വാസികൾ ഇന്നും കാത്തു പോകുന്നു...
സി സോണിയ കെ ചാക്കോ, DC
Subscribe to:
Post Comments (Atom)
Sr Helena Studler DC
ആയിരങ്ങളുടെ ജീവൻ രക്ഷിച്ച ധീരയായ ഒരു സന്യാസിനി - Sr ഹെലെന DC പ്രത്യാശയുടെ പാതയിൽ തീർത്ഥാടകരായി നമ്മൾ ഒരുമിച്ചു നടക്കുമ്പോൾ...വായിച്ചറിയാം...

-
ദൈവതണലില് വസിച്ച് ദൈവത്തിന് തണലേകിയവന് - വിശുദ്ധ യൗസേപ്പിതാവ് ദൈവതണലില് വസിച്ച് ദൈവപുത്രന് തണലേകിയ താതന് - യൗസേപ്പിതാവ് പിത...
-
ആയിരങ്ങളുടെ ജീവൻ രക്ഷിച്ച ധീരയായ ഒരു സന്യാസിനി - Sr ഹെലെന DC പ്രത്യാശയുടെ പാതയിൽ തീർത്ഥാടകരായി നമ്മൾ ഒരുമിച്ചു നടക്കുമ്പോൾ...വായിച്ചറിയാം...
No comments:
Post a Comment