Saturday, 8 August 2020

മുഖാവരണമില്ലാത്ത മനുഷ്യത്വം

 മുഖാവരണമില്ലാത്ത മനുഷ്യത്വം 





മനുഷ്യത്വത്തിന് 
ജാതി മതം ഇല്ല
സാമൂഹിക അകലമില്ല
കോവിഡ് ഇല്ല, മഴയില്ല
മുഖാവരണമില്ല, മുഖംമൂടിയും ഇല്ല.

ആഗസ്റ്റ് ആറാം തീയതിയും ഏഴാം തീയതിയും
രാജമലയിലും കരിപ്പൂരിലും ആയിരങ്ങൾ അതിനു ദൃക്സാക്ഷിയായി.


സ്വപ്നങ്ങളും, ഭയങ്ങളും നെഞ്ചിലൊതുക്കി പറന്നിറങ്ങിയപ്പോൾ ചിറകൊടിഞ്ഞവർക്ക്
ഉയിർ കൊടുത്തുയിരേകി ക്യാപ്റ്റൻ വിക്രം ദീപക് സാത്തെ,
100 ജീവനുകൾക്ക് സ്വജീവനേകി ഭാരത പുത്രൻ ധീര വീര വൈമാനികൻ.
ഇനിയൊരു ടേക്ക് ഓഫിനായദ്ദേഹമില്ല. എല്ലാവർക്കും യാത്രാമംഗളങ്ങൾ ഏകി ഒന്നുമുരിയാടാതെ യാത്രചൊല്ലിയദ്ദേഹം.


ജീവിക്കാനായ് ഒരു ജോലി തേടിയെത്തി
മണ്ണിൽ പണിത് മണ്ണിനടിയിലായ
ജീവനുകൾ


കോവിഡും
ഉറക്കവും ഓർക്കാതെ കോഴിക്കോട്ടുകാരും ഇടുക്കിക്കാരും ഒന്നായി ഓടിയെത്തി...

ആപത്തിൽ അത്താണി ആവാൻ
അപരനായി ഒരുപിടി നന്മ നൽകാൻ
അതിജീവനം തനിച്ചല്ല ഒരുമിച്ചാണ് രാജമലയും കരിപ്പൂരും അത് കണ്ണീരിൽ തെളിയിക്കുന്നു.

കൈപിടി സഹായവുമായി
കേരളജനത അരികെ... ആപത്തിൽ നമുക്ക് പാർട്ടിയില്ല, മതമില്ല, സ്ഥാനമില്ല,
മാനവികത മാത്രം.

മനുഷ്യത്വം മതമാണ് മലയാളിക്ക്.
Sr സോണിയ കെ ചാക്കോ, DC 

No comments:

Post a Comment

Sr Helena Studler DC

  ആയിരങ്ങളുടെ ജീവൻ രക്ഷിച്ച ധീരയായ ഒരു സന്യാസിനി - Sr ഹെലെന DC പ്രത്യാശയുടെ പാതയിൽ തീർത്ഥാടകരായി നമ്മൾ ഒരുമിച്ചു നടക്കുമ്പോൾ...വായിച്ചറിയാം...