Thursday, 30 August 2018



പുഞ്ചിരിക്കുന്ന അമ്മ- എവുപ്രാസ്യമ്മ

പുഞ്ചിരിയിലൂടെ പരിശുദ്ധിയുടെ പ്രകാശം പരത്തിയ പുണ്യകന്യാസ്ത്രിയാണ് വിശുദ്ധ എവുപ്രാസിയമ്മ.
ജീവിക്കുന്ന ദൈവത്തിന്റെ ഒളിമങ്ങാത്ത സ്നേഹത്തിന്റെ മായാത്ത പ്രതിരൂപമാണ് പുഞ്ചിരി. 
പുഞ്ചിരിക്കുന്ന മനസ്സ് ദൈവം വസിക്കുന്ന ശ്രീകോവിലാണ്, അറിടുത്തെ ഇരുപ്പിടമാണത്. ദൈവത്തിന്റെ ഉത്തമ കരവേലകളായ നാം ഓരോരുത്തരിലും വിടരുന്ന പൂമൊട്ടുകൾ പോലുള്ള പുഞ്ചിരികൾ നമ്മൾ പോലുമറിയാതെ മറ്റുള്ളവരിലേക്ക് ഒരു ദിവ്യപ്രകാശം പകർന്നു കൊടുക്കുന്നു.

കേരള കർമ്മല സഭയുടെ നിർമ്മല കുസുമം എവുപ്രാസിയമ്മ കേവലം പ്രാർത്ഥിക്കുന്ന അമ്മ മാത്രമായിരുന്നില്ല. പ്രാർത്ഥനയുടെ പ്രഭ പുഞ്ചിരിയിലൂടെ സഹചരിലേക്കും, സഹോദരിമാരിലേക്കും പകർന്ന പുണ്യകന്യകയായിരുന്നു. ജീവിതത്തിന്റെ അർത്ഥവും തന്റെ ദൗത്യവും, ദൈവവിളിയും ഏറ്റവും പൂർണ്ണതയിൽ മനസ്സിലാക്കുവാനും, മാമ്മോദീസയിലൂടെ ലഭിച്ച ദൈവീക ജീവൻ നഷ്ടപ്പെടുത്താതെ ഒരുത്തമ കത്തോലിക്ക യായി വിശുദ്ധ തോമ്മാ ശ്ലീഹായുടെയും, ചാവറ പിതാവിന്റെയും മകളായി ദൈവത്തിന്റെ സ്വന്തം നാട്ടിൽ ദൈവീകതയുടെ പ്രഭ പരത്തി ഇന്ന് സ്വർഗ്ഗത്തിൽ നിന്നും നമ്മിലേക്ക് പുഞ്ചിരിയോടെ അനുഗ്രഹങ്ങൾ വർഷിക്കുകയാണ് നമ്മുടെ ജേഷ്ം സഹോദരി .
കൊച്ചു നാളിൽ മിഷൻ ലീഗിലൂടെയോ, വേദപാഠ ക്ലാസ്സുകളിലോ വച്ച് ഞാൻ എവുപ്രസിയമ്മയെ കുറിച്ച് കേട്ട് ഇന്നും ഓർമ്മിക്കുന്ന ഒരേ ഒരു കാര്യം "മരിച്ചാലും മറക്കില്ലാട്ടോ എന്ന വാചകമാണ്. എവുപ്രാസിയമ്മടെ മുഖത്തെ മങ്ങാത്ത പുഞ്ചിരിയാണ് എന്നെ ഏറ്റവും ആകർഷിച്ച മറ്റൊരു ഘടകം.

ഒരു പുഞ്ചിരി പ്രത്യാശ നല്കുന്നു, പ്രതീക്ഷയുടെ ഗോപുരങ്ങൾ മനസ്സിൽ പണിയുന്നു. കണ്ടുമുട്ടുന്ന ഓരോ വ്യക്തിയിലേക്കും സന്തോഷത്തിെന്റയും പ്രത്യാശയുടെയും പൊൻ രശ്മികൾ കൈമാറാൻ എവുപ്രാസിയമ്മയുടെ പുഞ്ചിരിക്ക് കഴിഞ്ഞിരുന്നു. പുണ്യ അമ്മയെ കാണുവാനായി എത്തിയ സ്കൂൾ കുട്ടികൾ ശേഖരിച്ച മുലപ്പാൽ .
പരിചയമില്ലായ്മയുടെ കുന്നുകൾ തകർത്ത് ജീവിതം മുഴുവൻ നീണ്ട് നില്ക്കുന്ന ഹൃദയബന്ധങ്ങൾ തീർക്കുവാൻ കെല്പുള്ളതാണ് ഒരു പുഞ്ചിരി. പലപ്പോഴും ഒരു പുഞ്ചിരി മതി പ്രശ്നങ്ങൾ തീർക്കാൻ. ഈശോയുടെ തിരുഹൃദയത്തോടുള്ള സ്നേഹത്താൽ ജ്വലിച്ച എവുപ്രാസിയമ്മയുടെ ഹൃദയത്തിൽ അപരർക്കായി, അയൽക്കാർക്കായി, അനുയാത്രികർക്കായി അണയാത്ത ഒരു സ്നേഹനാളം നിത്യവും ജ്വലിച്ചിരുന്നു. മറ്റുള്ളവരുടെ ആവശ്യങ്ങൾ കണ്ട് അനുകമ്പയാർന്ന കണ്ണുകളും വേദന തൊട്ടറിഞ്ഞ ഹൃദയവും, സാന്ത്വനമേകുന്ന വാക്കുകളും ഒരു പുഞ്ചിരിയിൽ എവുപ്രാസിയമ്മ മറച്ചു. അമ്മയുടെ പുഞ്ചിരി അനേകരുടെ ഹൃദയത്തിലവർക്കിടമൊരുക്കി കൂടാതെ അവർക്കായി സ്വഹൃദയത്തിലും ഒരിടമുണ്ടായിരുന്നു. മാത്രമല്ല, അവർക്കായി തിരുസന്നിധിയിൽ ജപമാല മണികളിലൂടെ വിരലുകൾ നിലക്കാതെ ചലിച്ചിരുന്നു.

ജീവിത പ്രതിസന്ധികളിലൂടെയും, രോഗങ്ങളിലൂടെയും അമ്മ കടന്നു പോയപ്പോഴും ഒളിമങ്ങാത്ത മധുര പുഞ്ചിരി ആ വദനത്തിൽ തെളിഞ്ഞിരുന്നു. സ്വജീവിത വിശുദ്ധിയുടെയും, അനുദിനം താൻ അനുഭവിച്ചറിഞ്ഞ ദൈവസ്നേഹത്തിന്റെയും, ആത്മാവിൽ നിറഞ്ഞു നിന്ന സമാധാനത്തിന്റെയൊക്കെ പ്രത്യക്ഷമായ അടയാളമായിരുന്നു അമ്മയുടെ മുഖത്തെ നറു പുഞ്ചിരി.

ഒരു കൊച്ചു നൻമക്കു പോലും നല്ലൊരു പാഠം നമ്മെ പഠിപ്പിക്കുകയാണ്. പുഞ്ചിരികൾ പ്രപഞ്ചസൃഷ്ടാവിന്റെ പാവനസാന്നിദ്ധ്യത്തിന്റെ അടയാളമാണ്. പുണ്യ അമ്മെ, അങ്ങയുടെ വാക്കുകൾ കടം ചോദിച്ച് ഞാനും ഉരുവിടട്ടെ..." മരിച്ചാലും മറക്കില്ലാട്ടോ ഈ മനോഹര പുഞ്ചിരി ".
കാലവർഷക്കെടുതിയിൽ പ്രതീക്ഷകൾ അറ്റ്, പ്രയത്നങ്ങൾ നിഷ്ഫലങ്ങളായി, മണ്ണും, മനസ്സും മാറിയാലും മറക്കില്ല മനുജർ മുഖത്തൊരു മന്ദസ്മിതം വിടർത്താൻ...
-സി . സോണിയ ഡിസി.

Tuesday, 28 August 2018

സ്നേഹം

സ്നേഹം എന്നും ഒരു നൊമ്പരമാണ് .
ആത്മാവിലേക്ക് കിനിഞ്ഞിറങ്ങും നൊമ്പരങ്ങളാൽ ...

നോവുകൾക്കു ഒപ്പം സാന്ത്വനം പകരുന്ന
അമൃതാണ് സ്നേഹം .

- സോണിയ കെ ചാക്കോ

കണ്ണുനീർ

കരളിന്റെ നോവുന്ന വേദനകൾ
കണ്ണിലൂടെ ഴുക്കുന്ന മണിമുത്താണ് കണ്ണുനീർ.
കരളിന്റെ ഉടഞ്ഞ കനവുകൾ
കടലാസു തോണി പോലൊഴുക്കി
കടലിലെത്തിക്കും
കനകാശ്രുവാണത്.

കന്നിമഴ ചേമ്പലത്താളിലെന്നപോൽ
കവിളിലൂടെ ചിന്നിച്ചിതറി
കാൽച്ചുവട്ടിൽ ചെല്ലുമ്പൊഴേക്കും
കരളിനൊരായിരം ആശ്വാസമേകുമശ്രു.

- സോണിയ കെ ചാക്കോ ഡിസി.


മഴത്തുള്ളി

മനസ്സിന്റെ തന്ത്രികളെ 
മൃദുവായ് തൊട്ടുണർത്തുവാൻ
മാനത്തു നിന്നെത്തുന്ന
മാന്ത്രിക മുത്താണ് മഴത്തുള്ളി.

- സോണിയ കെ ചാക്കോ ഡിസി.

Sunday, 26 August 2018

Strangeness of God




Strangeness of God


In the land of great tradition
In the midst of strong religion
In the soul of deep realization
I stand before the other in adoration
“Namaste” I bow before the God ion you!
We believe God’s presence in every one of you.

In the beginning of the story of Abraham
One can feel the arrival of strange God
At the side of the oak of Mamre
In the fight at night Jacob begs
To the stranger and calls the place “Peniel”
Stranger, he comes, but
Blesses  those who welcomes him in abundance.

During the census, He came to Bethlehem
But no one realized the strange God outside the inn
In the boat, while fishing , getting nothing in the net
One realises the strange God who walked on the sea.
On the way to Emmaus the stranger God
Opened the hearts and eyes, then they realized
The stranger God when they welcomed in.

Vincent and Louise saw their strange God
In the poor and served Him
They met Him in the abandoned, lonely
Convicts, sick, medicates, illiterates… in others
They touched, taught, served and they were transformed
They saw Him in the strangers.

The life is fulfilled in dedicating it to the Giver
Life becomes a blessing when one welcomes the strange god.

Today we bow before you Lord who present in the other
Today we welcome you Lord in the strangers
Today we realise God that you are in us and in others.
The realisation of AhamBrahmasmi, Thattvamasi – the Immanuel.

By
Sr Soniya K Chacko DC





സൗഹൃദം

      സൗഹൃദം
നൻമകളാൽ മനസ്സിനെ നിറച്ച്
വെൺമകളാൽ ആത്മാവിനെ പൊതിഞ്ഞ്
മനസ്സും, ഹൃദയവും ഒരു പോൽ ലയിക്കും
നൽ അനുഭൂതിയാണ് സൗഹൃദം.
- സോണിയ കെ സി.




സൗഹൃദം
എന്നും കൂട്ടായിരുന്ന്
വിണ്ണിനെ മണ്ണിൽ നടുന്ന
പുണ്യ പൂക്കാലമിത് സൗഹൃദം.
ഹൃദയത്തിലും, അധരത്തിലും ഒരു പോൽ വിടരും
പൊൻപുഞ്ചിരി ഒരു സുഹൃത്തിൻ സ്വരത്തിൽ...
തുമ്പങ്ങൾ ഇമ്പങ്ങളാക്കും മന്ത്രശാലയത്
നിഴലുകളിൽ നിറച്ചായങ്ങൾ ചാലിച്ച മാന്ത്രിക മനുഷ്യശേഷിയാൽ
മെനഞ്ഞ് അരുകിൽ വരും മന്ത്രം സൗഹൃദം.
- സോണിയ കെ സി.


നിത്യം ഞാൻ പുൽകട്ടെ നിൻ സന്നിധി ?
നിനക്കായ് പണിതു ഞാൻ സ്നേഹ കൊട്ടാരം.
നിന്നിലേക്ക് ഞാൻ ലയിക്കട്ടെ?
നിൻ ആത്മ മൃദു മന്ത്രമായ്...


- സോണിയ കെ സി.

Blessing wounds



അനുഗ്രഹമായി തീരുന്ന മുറിവുകൾ

ജീവിതത്തിന്റെ വേദനകൾ മുറിവുകളാണ്. നമ്മുടെ കൊച്ചുമുറിവുകൾ തിരുമുറിവുകളോട് ചേർത്ത് വച്ച് ആ വേദനകൾ അവാച്യ സ്നേഹത്തിന്റെ പ്രതിഫലനങ്ങളായി ഇരുകരങ്ങളാൽ സ്വീകരിക്കുമ്പോൾ ജീവിതത്തിന്റെ എടുകളിൽ ചേർത്തുവച്ച സുഗന്ധവും, സൗന്ദര്യവും ഒരു പോലെ വിളങ്ങുന്ന നറുപുഷ്പമായത് മാറുന്നു. സഹനമെ വരണമെ എന്ന് ആവർത്തിച്ച് പ്രാർത്ഥിച്ച അൽഫോൻസാമ്മക്ക് ഒപ്പം പ്രാർത്ഥിക്കാം... സഹനങ്ങളെ സന്തോഷങ്ങളായി മാറുന്ന അത്ഭുത പ്രതിഭാസത്തിന് നമുക്കും സാക്ഷ്യം വഹിക്കാം. കർത്താവിന്റെ തിരുമുറിവുകളാൽ ഉള്ള അനുഗ്രഹവലയം നമ്മെ പൊതിയട്ടെ...
- സോണിയ ഡിസി.

Saturday, 25 August 2018

അശ്രു


കണ്ണുനീർ

നയനങ്ങൾ തൂകി കവിളിലൂടൊഴുകും അശ്രു
നറുമുത്തുകളായും, പവിഴമണികളായും
മണികൾ മഴയായും, നദിയായും മാറും ചിലപ്പോൾ
നൊമ്പരവും, ആനന്ദവും മനസ്സിനെ കാർന്നു തിന്നുമ്പോൾ...

നെഞ്ചിന്റെ നോവുകൾ കണ്ണുകളിലുറവയാകുമ്പോൾ
ആത്മാവിന്റെ തേങ്ങലുകൾ അണ പൊട്ടി ഒഴുകുമ്പോൾ
എല്ലാം വഹിക്കുന്ന മാന്ത്രിക തീരത്ത്
എല്ലാം മായ്ക്കുന്ന മഴവിൽ മുത്താണശ്രു.

കരളിന്റെ വേദനയും, കായ്ക്കാത്ത കനവുകളും
കവിളിനെ കുളിർപ്പിച്ചൊഴുകുമ്പോൾ...
കണ്ണുകളെ കടലാക്കി, കവിളുകളെ ചാലാക്കി
കദനങ്ങൾ, കയ്പു കിനാവുകളശ്രുവായ്

നിനവുകളിൽ നിറയുന്ന നീറ്റലുകളശ്രുവായ്
നെഞ്ചിലെ കദന ഭാരങ്ങളശ്രുവായ്...
മണ്ണിൽ വീണുടയുന്ന പളുങ്കുമണികൾ
മനുജന്റെ മാന്ത്രിക മഴവിൽ മണിമുത്തുകൾ.
- സോണിയ കെ ചാക്കോ

God with Us

അരികെയുള്ള ദൈവം

അരികെ വന്നിരിക്കുന്ന ദൈവം
അകലെ പോയാലും അരികെ ചേർക്കുന്ന ദൈവം
അപരാധങ്ങൾ മറന്നെന്നെ അരികത്തണക്കുന്ന ദൈവം
ആ തിരു സ്നേഹമാണെന്റെ ദൈവം.

ആരുമില്ലാതെ ഞാൻ കേഴുന്ന രാവുകളിൽ
ആശ്രയമായ് തീരുന്നതെൻ ദൈവം.
അത്താണിയില്ലാതെ പാതകൾ ഇടറുമ്പോൾ
ആനയിച്ചീടുന്നു എന്റെ ദൈവം.

എത്രമേൽ പോയി ഞാൻ നിൻ ചാരെ നിന്നും,
അത്രമേൽ സ്നേഹമായ് വന്നു യെന്നരികെ
എത്രമേൽ ശൂന്യമായ് ഞാൻ താണുപോവുമ്പോൾ
അത്ര മേൽ വില നല്കി നീ വീണ്ടെടുത്തു.
ആ തിരുവാത്സല്യമെന്റെ ദൈവം.

- സോണിയ കളപ്പുരക്കൽ ഡിസി.

Dew Smiles

            Dew Smiles

After the thick clouds of darkness
When the curtains of night moves ...
The dawn comes silently,brightly with smiles ,
Dew on the flowers , leaves ,grass , smiles.
Th tears of clouds fell on the leaves ,
Dew-the finest tears that smiles when the sun rises.

- Soniya Kalappurackal DC

Sunset


അസ്തമയം

അസ്തമയ സൂര്യന് ശോഭയേറുമെന്നു പറഞ്ഞച്ഛൻ
ആശ്ചര്യത്തോടെ ഞാൻ നിത്യം നോക്കി നിന്നു...
ആ പ്രപഞ്ച സത്യം കാണാൻ ...


കത്തിത്തീരുമ്പോൾ വിളക്കിനു ശോഭയേറുമെന്നമ്മ പറഞ്ഞു .
കാഞ്ചന കാന്തിയിൽ കത്തുന്ന തിരിക്കാണാൻ
കണ്ണിമപൂട്ടാതെ കാത്തിരുന്നു ഞാൻ ...



കൊഴിയാൻ പോകും പൂവിനു വലിപ്പമേറുമെന്നും,
ഉണങ്ങും മുന്നേ ഇല്ലി പൂക്കുമെന്നും മാഷു പറഞ്ഞപ്പോൾ
തലകുലുക്കി ഇരുന്നു ഞാൻ ക്ലാസ്സിലന്നു.


വിസ്മയത്തോടത് കാണാൻ നോക്കിനിൽക്കെ
ഞാനറിഞ്ഞു ആ യാഥാർഥ്യം ...
അസ്തമയവും, തിരിയും, പൂവും, ഇല്ലിയുമാകേണ്ടത്
എൻ ജീവിതമെന്ന്.

- Sr സോണിയ കളപ്പുരക്കൽ ഡിസി



അറിയാതെ അരികിൽ

അറിയാതെ അരികിൽ...


ജീവിതത്തിലെ നിർണ്ണായക നിമിഷങ്ങളിൽ
ചില തീരുമാനങ്ങൾ എടുക്കേണ്ട അവസരങ്ങളിൽ
വലുതും, ചെറുതുമായ പ്രശ്നങ്ങളുടെ നടുവിൽ
നമ്മൾ തനിച്ചായിരിക്കും.

ഏകാന്തത ഏകാകിയാക്കും
പ്രശ്നങ്ങളും, തീരുമാനങ്ങളും അങ്ങനെ തന്നെ .
പടുകുഴികളിൽ നിഴൽ കൂടെയുണ്ടാകും
ഒന്നുമുരിയാടാതെ പിരിയാ സുഹൃത്തായി...

സ്നേഹത്തിനായുള്ള നെട്ടോട്ടത്തിൽ
ഇതുതന്നെ സ്നേഹമെന്നോതിയവർ,
സ്നേഹിതരെന്ന് ചൊല്ലിയവർ മിന്നി മറഞ്ഞു.
ഇപ്പേൾ കൂടെയുള്ളത് അവർ തൻ നനുത്ത ഓർമ്മകൾ.

നിലാവുണ്ട് നിശയിൽ, മിന്നും താരകളും,
നിലവിളിച്ചോടുന്ന വാഹനങ്ങളും പകലിൽ
നീലക്കുറുക്കനായ് ചമയുന്നവരും വന്നു പോകുന്നു
നിന്നെ കണ്ട്, കാണാത്തവരായി മായുന്നു.

"നീ തനിച്ചല്ല മകളെ, നിനക്കു ഞാനുണ്ട് ",
നിൻ നിഴലായ് പകലിൽ, നിലാവായ് രാവിൽ,
നിൻ തോഴനായ് കൂടെ, സഖിയായ് അരികിൽ,
നിന്റെ ദൈവമുണ്ട് നീയറിയാതെ... പിരിയാത്ത സ്നേഹവുമായ്.

- സോണിയ ഡിസി.

സന്യാസ സൗഭാഗ്യം


സന്യാസ സൗഭാഗ്യം

തീരവും തിരയും കൂട്ടിമുട്ടുന്നതുപോലെ 
സൂര്യനും സൂര്യ കാന്തിയും പുഞ്ചിരിക്കുന്നതുപോലെ 
പ്രിയനെ കാത്തിരിക്കും പ്രിയ പോലെ 
കർത്താവിന്റെ തിരുമാറിലേക്കുള്ള ചായലാണ് സന്യാസം .

മഴക്കായ് കേഴുന്ന വേഴാമ്പൽ പോലെ 
നീർച്ചാല് തേടുന്ന മാൻപേട പോലെ 
മുകിൽ കാത്തിരിക്കും മയിൽ പോലെ 
തന്റെ നാഥനായ് ഉള്ള നിത്യമായ കാത്തിരിപ്പാണ് സന്യാസം 

തന്റെ കുഞ്ഞുങ്ങൾക്കായി മാറു പിളർന്നു 
ജീവിതം കൊടുക്കും പെലിക്കൻ പോലെ 
ഇണയെ പിരിഞ്ഞു നിൽക്കാനാവാതെ 
കരഞ്ഞു മരിക്കും ചക്രവാക പക്ഷിപോലെ 
തന്റെ നാഥനായ് സർവ്വവും സമർപ്പിക്കുന്നതാണ് സന്യാസം .

അരുവികൾ ഒരുമിച്ചു കടലിലൊന്നാകുന്നപോലെ,
നിന്നിലലിയാൻ കൊതിക്കുന്ന നിരന്തരകാത്തിരിപ്പാണ് 
എൻ സന്യാസം .

പതിതരിൽ, പാവങ്ങളിൽ 
നിൻ മുഖം ദർശിച്ചു സാന്ദ്വനമേകുമ്പോൾ അവർ തരും 
സമ്മാനം ''നറുപുഞ്ചിരി''യാണെൻ സന്യാസ സൗഭാഗ്യം.

- സി  സോണിയ കളപ്പുരക്കൽ ,ഡിസി 

സ്നേഹം

              സ്നേഹം
സ്നേഹം എന്നും ഒരു നൊമ്പരമാണ് .
ആത്മാവിലേക്ക് കിനിഞ്ഞിറങ്ങും നൊമ്പരങ്ങളാൽ ...

നോവുകൾക്കു ഒപ്പം സാന്ത്വനം പകരുന്ന
അമൃതാണ് സ്നേഹം .
സോണിയ കെ ചാക്കോ

തമസ്സിലൊരു സഖി

തമസ്സിലൊരു സഖി














ഇരുൾ തിങ്ങും വഴിയിലൂടേകയായ്‌
നടക്കവേ ,
നിനച്ചു പോയ് ഞാൻ നിന്നെ
ഏകാന്ത ചന്ദ്രികേ ...



ഇരുൾ തിങ്ങും താഴ്‌വരയിൽ
ഏകാന്തയായ് നിൽക്കവേ,
കൊതിച്ചു പോയ് ഒരു നിമിഷം
ഒരു താരകത്തെ ...

വരുമോ നീ എൻ ചാരെ
ഒരു മാത്ര ഉരിയാടാൻ,
തരുമോ നീ എൻ വഴിയിൽ
ഒരു മന്ദഹാസം ?

വരുമോ നീ എന്നരികിൽ
ഒരു പൂർണ്ണ ചന്ദ്രനായ്,
ഒരു താരബന്ധുവായ് ,
ഒരിക്കലും മങ്ങാത്ത ജ്യോതിയായ് ?

- സോണിയ കെ ചാക്കോ

നിത്യ സ്നേഹ ചൈതന്യം

നിത്യമായ് സ്നേഹിക്കുന്ന നിത്യ സ്നേഹമേ
നന്ദിയേകിടുന്നു ഞാൻ നിൻ മുൻപിൽ.
നീയറിയാതെ നിന്നിൽ നിന്നകാലാൻ തുനിഞ്ഞു ഞാൻ ...
ഞാനറിയായതെ വന്നു നീ എന്നരികിൽ.

സ്നേഹമേ പിരിയാത്ത സ്നേഹമേ
പിരിയരുതെന്നെ നീ ഒരു നാളും !

നൻമ മാത്രമെന്നിൽ ചൊരിയുന്ന ചൈതന്യമേ ...
തിന്മ മാത്രം ചെയ്തകന്നു ഞാൻ
നന്മയായി നീ വന്നെന്നുള്ളി അനുദിനം .

നന്മയെ നിലക്കാത്ത നന്മയെ
നിറയൂ എന്നുള്ളിൽ നിത്യവും !

കരുണയായ് എന്നിൽ നിറയുന്ന കാരുണ്യമേ,
കുമ്പിടുന്നു ഞാൻ തിരു സന്നിധെ.
പാപി ഞാൻ വീണുപോയ് പാതയിലിടറി,
പാലകനായ്‌ വന്നു നീ തോളിലേറ്റി .

കരുണയെ നിത്യ പ്രവാഹമായ്‌
നിറയൂ എന്നുള്ളിൽ അനുദിനവും !!!
സി .സോണിയ ഡി സി 
Glow Worm

Black and tiny worm, you seem to be unwanted ...
But at night no one sees your body but glow.

Your light seems to be so little...
Yet, you shine at night.

Give me a spark of yours to light the darkness.
Give me a share of yours to leep into darkness.
- Soniya K Chacko 

Strangeness of God in the Stranger



Strangeness of God in the Stranger

Straight from the steel base of total strangeness,
Starts the way to the world of strangeness,
Struggles of the strangeness among the strangers,
Stops when I left the base of Strangers.

Days within the base were dipped in sere and silence,
Days of darkness I looked to the stars on sky,
Deep in my heart I felt the ray of hope,
Dwells within that divine spark kindles hope.

Walking through the striate of unknown paths,
Walking in me the shadows of uncertain myths.
Why was I born? What did I do?
Why should I live? What will I do?

Looking through the cloudy leaves, I saw the peeping light,
Laughing and winking stars and lunar light,
Luring beauty of the nature beside,
Loving family’s sweet memory beside.

Sudden strange and shabby sound stopped my way,
Saw a boy who stands and stairs at my eye,
“I knew God will come in time through he is late”,
I believed the last words of my mother at her death.

I wondered in the words of little boy,
I pondered who is God today?
Is he the little stranger God?
Is it me the stranger God?

Surprises to see “The Stranger” straight way today,
Surpasses my life desire today,
I saw the Lord today,
In the smart little ‘Stranger” in the strange land.

- Sr Soniya K C


(Poem written on the theme “stranger in the strange land” at Indian Institute ofPsychology, Bangalore for the Poetry writing intercollegiate competition and won First prize)


Strangeness of God in the Stranger

Straight from the steel base of total strangeness,
Starts the way to the world of strangeness,
Struggles of the strangeness among the strangers,
Stops when I left the base of Strangers.

Days within the base were dipped in sere and silence,
Days of darkness I looked to the stars on sky,
Deep in my heart I felt the ray of hope,
Dwells within that divine spark kindles hope.

Walking through the striate of unknown paths,
Walking in me the shadows of uncertain myths.
Why was I born? What did I do?
Why should I live? What will I do?

Looking through the cloudy leaves, I saw the peeping light,
Laughing and winking stars and lunar light,
Luring beauty of the nature beside,
Loving family’s sweet memory beside.

Sudden strange and shabby sound stopped my way,
Saw a boy who stands and stairs at my eye,
“I knew God will come in time through he is late”,
I believed the last words of my mother at her death.

I wondered in the words of little boy,
I pondered who is God today?
Is he the little stranger God?
Is it me the stranger God?

Surprises to see “The Stranger” straight way today,
Surpasses my life desire today,
I saw the Lord today,
In the smart little ‘Stranger” in the strange land.
- Sr Soniya K C


(Poem written on the theme “stranger in the strange land” at Indian Institute ofPsychology, Bangalore for the Poetry writing intercollegiate competition and won First prize)

എന്റെ കർത്താവെ എന്റെ ദൈവമെ



എന്റെ കർത്താവെ എന്റെ ദൈവമെ

മുറിവേറ്റ മനുഷ്യന്റെ മുന്നിൽ
മുറിവേറ്റ ദൈവം നിന്നു .
കുത്തി മുറിവേറ്റിയവരുടെ മുന്നിൽ
കാരുണ്യവാനായി കർത്താവു നിത്യം.
കൂരിരുട്ടിൽ കഴിഞ്ഞവന്റെ മുന്നിൽ
നിത്യപ്രകാശമായ് നിൽക്കുന്നു നാഥൻ!

വിശ്വാസത്തിന്റെ ആഴമേറിയ വേരുകൾ നരിൽ പാകി വളർത്തിയ മാർ തോമ്മായ്ക്കൊപ്പം നമുക്കും ഏറ്റുചൊല്ലാം "മാർ വാലാഹ്" ( എന്റെ കർത്താവെ എന്റെ ദൈവമെ )
ദുക്റാന തിരുനാൾ മംഗളങ്ങൾ!
സോണിയ കെ ചാക്കോ, ഡിസി.

തടവറയിൽ വിരിഞ്ഞ അത്ഭുതം



  തടവറയിൽ വിരിഞ്ഞ അത്ഭുതം 

ദൈവസ്നേഹത്തിന്റെ കരുതലും,
ദൈവാനുഗ്രഹത്തിന്റെ നിറവും ,
ദൈവസാന്നിധ്യത്തിന്റെ നിഴലും ,
ദൈവകരുണയുടെ നിലക്കാത്ത പ്രവാഹവും 
തൊട്ടറിഞ്ഞ 557 നാളുകൾ ...

ഭയപ്പെടേണ്ട ഞാൻ കൂടെയുണ്ടെന്നു പറഞ്ഞ ദൈവം 
കൈപിടിച്ചു നടത്തിയ ഇരുളിൻ നാളുകൾ. 
ഉള്ളം കയ്യിൽ എൻ പേരെഴുതിയവനെ 
ഉള്ളിൽ ചേർത്തുവച്ച 
ഉൾത്തുടിപ്പുകളുടെ നാളുകൾ !

തോക്കുകളുടെ ഉന്നങ്ങളിൽ പതറാതെ
തീഷ്ണതയിൽ തളരാത്ത വിശ്വാസവുമായി, 
മരണത്തിന്റെ മരണത്തിന്റെ താഴ്‌വരയിൽ,
മരിച്ചുയർത്തവനു സാക്ഷ്യമേകാനായി 
പിറന്നച്ചൻ!

അറിയാത്ത ദേശങ്ങളിൽ , അറിയാത്ത ജനതകൾക്കായ് 
അറിഞ്ഞവനെ അറിയിക്കാൻ അയക്കപ്പെട്ട പുണ്യ വിളി !
പതറാത്ത ചുവടുകളിൽ, പതറാത്ത വാക്കുകളിൽ 
പാകിത്തേകിയ പാവനവിശ്വാസം.

പ്രാർത്ഥനതൻ പരിചയാം ശക്തിയിൽ 
പ്രാർത്ഥനയാൽ ജയിച്ച ജയിൽവാസ നാളുകളിൽ,
പ്രത്യാശയാൽ ജ്വലിച്ച തമസ്സിൻ ദിനങ്ങളിൽ, 
ക്ഷമയായ് കിനിഞ്ഞിറങ്ങിയ കരിദിനങ്ങളിൽ 
കരുത്തനായ് പ്രശോഭിച്ചു തടവറയിൽൈ ടോമച്ചൻ !

സാക്ഷ്യമേകാനും, സാക്ഷ്യമാകാനും,
സാന്നിധ്യമാകുന്നു സലേഷ്യൻ സഭയിൽ 
പ്രാർത്ഥിക്കുവാനും, പ്രവർത്തിക്കുവാനും, 
പരിചരിക്കുവാനും ഈ പാവനഭൂവിൽ 
പൊലിയുന്നു പൊൻവിളക്കായ്‌ ഈ പുരോഹിതനിൽ ...

സോണിയ കളപ്പുരക്കൽ ഡിസി 

സൗഖ്യ സ്പർശം ( Mk; 5)



സൗഖ്യ സ്പർശം ( Mk; 5)

നിരന്തരമാം യാത്രായാം ജീവിതത്തിൽ 
നിറയെ പേരെ നാം കണ്ടു മറന്നു.
പരിചിതരും അപരിചിതരും 
പല വേഷങ്ങൾ, പല ഭാഷക്കാർ...

കർത്താവിന്റെ ഒറ്റ യാത്രയിൽ 
കണ്ടു മുട്ടിയവർ , കണ്ടറിഞ്ഞവർ 
കണ്ടാരാധിച്ചവർ, കേട്ടറിഞ്ഞവർ 
കരുണയറിഞ്ഞവർ  അനേകം.

കർത്താവിന്റെ യാത്രയിൽ കർത്താവിനെ  കണ്ടവർ വിരളം.
കർത്താവു കണ്ടവർ  അനേകർ .
കർത്താവു തൊട്ടവർ അനേകം.
കർത്താവിനെ തൊട്ടവർ വിരളം.

രക്തസ്രാവക്കാരി സ്ത്രീയും, 
സംശയിക്കുന്ന തോമ്മായും,
തോളിൽ ചാരിയ കൊച്ചു യോഹന്നാനും 
കർത്താവിനെ  സ്പർശിച്ചറിഞ്ഞു 
സൃഷ്ടി സൃഷ്ടാവിനെ തൊട്ടറിഞ്ഞു.

-സോണിയ കളപ്പുരക്കൽ,  ഡി സി .

ഒളിമങ്ങിയ വർണ്ണപ്പൊട്ടുകൾ



ഒളിമങ്ങിയ വർണ്ണപ്പൊട്ടുകൾ

അസ്തമയാർക്കന്റെ അരുണ കിരണങ്ങൾ
ധരണിയെ ചോപ്പു ചായത്തിൽ നിറക്കുമ്പോൾ
നിരനിരയായ് നിൽക്കുന്ന തരുനിരകൾ
ഉൾത്തടത്തിൽ ധീരമായ് നിറക്കുന്ന കിരണങ്ങളെ...
നൻമയെ വെടിഞ്ഞവ തിൻമയെ പുൽകുമ്പോൾ
പച്ചപ്പ് മാറിയവർ മഞ്ഞയെ പൊതിയുന്നു.
സന്ധ്യയിൽ വ്യസനിക്കുമവർ തല താഴ്ത്തി കുമ്പിട്ട് നില്ക്കും കൂപ്പു കയ്യാൽ .
കരിനിഴലുകളാൽ വേഗം പടരുന്ന ഇരുളിലേക്ക് എടുത്തു ചാടി ആശക്കൊതിയർ
നൻമയെ മറന്ന് കരാള ഹസ്തങ്ങൾ നിൻ
ആലിംഗനങ്ങളിൽ മുഴുകി രാവിൽ.
വജ്രപ്പൊലിമയാൽ മിന്നിത്തിളങ്ങുന്ന വെള്ളിനക്ഷത്രക്കളെ കണ്ടില്ലൊരിക്കലും.
വെൺമയെ പെതിയുന്ന അമ്പിളിക്കലയെയും
കൺകളിൽ തെളിയില്ല ഈ കലിയുഗത്തിൽ... 
കൺമുന്നിലെ വർണ്ണപ്പകിട്ടുകൾ.
    -സോണിയ കെ.ചാക്കോ,ഡിസി

തീവണ്ടിപ്പാളം








തീവണ്ടിപ്പാളം 




കൂകി വരുന്ന തീവണ്ടികൾ 

കുട്ടിക്കാലത്തു കൗതുകമായിരുന്നു.

കുതിച്ചു പായും തീവണ്ടികൾ 

പിന്നീട് ഒരു ആവേശമായിരുന്നു.




ഒരിക്കലും തമ്മിൽ ചേരാത്ത 

കൂടെ ഇരുന്നു കൂട്ടില്ലാത്ത കൂറ്റൻ പാളങ്ങൾ !

അകലങ്ങൾ അടുപ്പിച്ചു നിങ്ങൾ തൻ അകലങ്ങൾ നിത്യം തുല്യം .




ലക്ഷങ്ങളെ ലക്ഷ്യത്തിലെത്തിച്ചു 

വമ്പൻ പാളമേ ...

അലറുന്ന ചക്രങ്ങൾക്കിടയിൽ പൊലിഞ്ഞു പോയ തകർന്ന ജീവനുകളെ കണ്ടു നീ കാണാതെ ഇരുമ്പു ഹൃദയവുമായ് നിന്നതെന്തേ ?




അകലില്ല നിന്നകലം ...

അടുക്കില്ല നിൻ അകലം. നിൻ 

അന്തരങ്ങൾ അനശ്വരവും നശ്വരവുമാണ് .




- സോണിയ കളപ്പുരക്കൽ, ഡി സി

ദൈവവിളി





ദൈവവിളി

അധരങ്ങൾ മൊഴിയും മുന്നെ,
ഉദരത്തിലുരുവാകും മുന്നെ,
ഹൃദയത്തിലുരുവാക്കി,
അരുളിയെൻ കാതിൽ
ഒരു വാക്ക് "വരൂ " എന്നരികെ.

- സോണിയ കളപ്പുരക്കൽ ,ഡിസി

അറിയാതെ അരികിൽ



                                                         അറിയാതെ അരികിൽ...


ജീവിതത്തിലെ നിർണ്ണായക നിമിഷങ്ങളിൽ
ചില തീരുമാനങ്ങൾ എടുക്കേണ്ട അവസരങ്ങളിൽ
വലുതും, ചെറുതുമായ പ്രശ്നങ്ങളുടെ നടുവിൽ
നമ്മൾ തനിച്ചായിരിക്കും.

ഏകാന്തത ഏകാകിയാക്കും
പ്രശ്നങ്ങളും, തീരുമാനങ്ങളും അങ്ങനെ തന്നെ .
പടുകുഴികളിൽ നിഴൽ കൂടെയുണ്ടാകും
ഒന്നുമുരിയാടാതെ പിരിയാ സുഹൃത്തായി...

സ്നേഹത്തിനായുള്ള നെട്ടോട്ടത്തിൽ 
ഇതുതന്നെ സ്നേഹമെന്നോതിയവർ,
സ്നേഹിതരെന്ന് ചൊല്ലിയവർ മിന്നി മറഞ്ഞു.
ഇപ്പേൾ കൂടെയുള്ളത് അവർ തൻ  നനുത്ത ഓർമ്മകൾ.

നിലാവുണ്ട് നിശയിൽ, മിന്നും താരകളും,
നിലവിളിച്ചോടുന്ന വാഹനങ്ങളും  പകലിൽ
നീലക്കുറുക്കനായ് ചമയുന്നവരും വന്നു പോകുന്നു
നിന്നെ കണ്ട്, കാണാത്തവരായി മായുന്നു.


"നീ തനിച്ചല്ല മകളെ, നിനക്കു ഞാനുണ്ട് ",
നിൻ നിഴലായ് പകലിൽ, നിലാവായ് രാവിൽ,
നിൻ തോഴനായ് കൂടെ, സഖിയായ് അരികിൽ,
നിന്റെ ദൈവമുണ്ട് നീയറിയാതെ... പിരിയാത്ത സ്നേഹവുമായ്.

- സി   സോണിയ കളപ്പുരക്കൽഡിസി.

Daughters of Charity of St Vincent de Paul


             ലോകത്തിലെ ഏറ്റവും വലിയ സന്യാസിനി സഭ 




സമുദ്രം കുറേ ജലത്തുള്ളികളാലും മലകള്‍ ഒരു കൂട്ടം മണല്‍ത്തരികളാലും ഉണ്ടാക്കപ്പെട്ടതുപോലെ വിശുദ്ധര്‍ രൂപംകൊണ്ടത് അവര്‍ ജീവിതത്തില്‍ പരിശീലിച്ച കുറെ പുണ്യങ്ങളുടെ സമൃദ്ധിയില്‍ നിന്നാണ്. ദൈവത്തിന്റെ കണ്ണുകള്‍ ഉള്ളവരും ദൈവത്തിന്റെ തിരുമുഖം ഏവരിലും ദര്‍ശിക്കുന്നവരുമാണ് വിശുദ്ധര്‍. ഇതിന്റെ ഉത്തമോദാഹരണമാണ് വി.വിന്‍സെന്റ് ഡി.പോള്‍. ഈ പുണ്യപുരുഷന്‍ തന്റെ നീണ്ട 80 വര്‍ഷങ്ങളുടെ മുക്കാല്‍ ഭാഗവും നിസ്തുലമായ സേവനത്തിലൂടെ അവ അനന്തമായ ദൈവകാരുണ്യത്തിന്റെ കയ്യൊപ്പാക്കി മാറ്റി. 4 ചുവരുകള്‍ക്കുള്ളില്‍ ഒതുങ്ങിക്കൂടി, എരിഞ്ഞു തീരുന്ന മനുഷ്യബന്ധമില്ലാത്ത സന്യാസജീവിതത്തിന് ഒരു വെല്ലുവിളിയെന്നോണം തെരുവീഥികളില്‍ കാത്തിരിക്കുന്ന ദൈവത്തിനായി ഒരു പുതിയ സന്യാസശൈലി ഇദ്ദേഹം രൂപീകരിച്ചു. 1617-ല്‍ confraternities of charity എന്ന സംഘടനയ്ക്കും 1625-ല്‍ കോണ്‍ഗ്രിഗേഷന്‍ ഓഫ് ദ മിഷന്‍, 1633-ല്‍ വി.ലൂയിസ് ഡി മരിലാക്കിന്റെ സഹായത്തോടെ ഉപവിയുടെ പുത്രമാര്‍ എന്നീ രണ്ട് സഭാസമൂഹങ്ങള്‍ക്കും രൂപം കൊടുത്തു. 

ഉപവി കുടുംബത്തിന്റെ ഒരു വലിയ തുടക്കം
1617-ല്‍ ഷാറ്റിലോണ്‍ എന്ന ഇടവക ദേവാലയത്തില്‍ വി.വിന്‍സെന്റ് ഡി പോള്‍ നടത്തിയ പ്രസംഗത്തിലൂടെ ആ സമൂഹത്തെ അദ്ദേഹം ആഴമായി സ്പര്‍ശിച്ചു. അതിഭയനാകവും ഗൗരവുമായ രോഗത്തില്‍ നിന്നും ദാരിദ്ര്യത്തില്‍ നിന്നും കഷ്ടപ്പെടുന്ന ഒരു കുടുംബത്തെ രക്ഷിക്കാനുള്ള അദ്ദേഹത്തിന്റെ ഉദ്‌ബോധനം തുടര്‍ന്നങ്ങോട്ടുള്ള ചരിത്രപ്രധാനമായ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക്, വി.വിന്‍സന്റിനെ പാവങ്ങളുടെ പിതാവാക്കി മാറ്റിയ സ്‌നേഹശുശ്രൂഷയ്ക്ക് നിദാനമായി. ആ പ്രസംഗത്തിന് അവര്‍ നല്‍കിയ പ്രത്യുത്തരം വളരെ ശക്തമായതും ലോകസമൂഹത്തില്‍ തന്നെ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് അടിത്തറ പാകിയതുമാണ്. ഒരു വലിയ ജനക്കൂട്ടം തന്നെ ആ നിര്‍ഭാഗ്യരായ കുടുംബത്തിന് ആശ്വാസവും ഭൗതിക സഹായങ്ങളുമായി മുന്നോട്ടുവന്നു. ജനങ്ങളുടെ ത്യാഗോജ്ജ്വലവും സ്‌നേഹാധിഷ്ഠിതവുമായ ഈ പ്രവൃത്തികളിലൂടെ 3 സുപ്രധാന കാര്യങ്ങള്‍ വി.വിന്‍സന്റ് പൂര്‍ണമായും ഗ്രഹിച്ചു. ദാരിദ്ര്യത്തിന്റെ ഉഷ്ണക്കാറ്റിനാല്‍ തകര്‍ന്ന് നിലം പതിച്ച ഒരു വലിയ സമൂഹം, സമൂഹത്തിന്റെ നേരെ അവര്‍ നീട്ടുന്ന യാചനയുടെ കരങ്ങള്‍, മറുഭാഗത്ത് തങ്ങളുടെ സമ്പത്ത് പങ്കുവയ്ക്കാന്‍ ഹൃദയത്തുടിപ്പുള്ള ഒരു സമൂഹം. ഉപവി എന്ന പുണ്യം യാഥാര്‍ത്ഥ്യത്തില്‍ ഉദ്ദിഷ്ട സിദ്ധി നേടാന്‍ അണയാത്ത ഒരു അഗ്നികുണ്ഠമാക്കാന്‍ അതിനെ നല്ല രീതിയില്‍ രൂപപ്പെടുത്തേണ്ടതുണ്ട്. വി.വിന്‍സെന്റിന്റെ ആദ്യത്തെ സ്ഥാപനമായ confraternities of charity- യുടെ ജനനം ഇതില്‍ നിന്നായിരുന്നു. ഇന്ന് ഇത് അന്തര്‍ദേശീയ ഉപവി സമാജം എന്നറിയപ്പെടുന്നു. വി.വിന്‍സന്റ് തന്റെ എന്നതുപോലെ മറ്റനവധിപേരുടെയും ജീവിതത്തില്‍ ഒരു പുതിയ മാറ്റത്തിന് ഇതുവഴി തുടക്കം കുറിച്ചു. യേശുവിന്റെ സ്‌നേഹാഗ്നി ജ്വാലയുടെ തീക്കനാല്‍ ശുദ്ധി നേടി ജീവിത നവീകരണം നടത്തി കരുണയുടെ സഹായ ഹസ്തങ്ങള്‍ പാവങ്ങളിലേയ്ക്ക് നീട്ടാന്‍ ജനങ്ങള്‍ പ്രേരിതരായി.

കേവലം ഭൗതിക ആവശ്യങ്ങളുടെ ശമനം അവരുടെ കേഴുന്ന ആത്മാക്കള്‍ക്ക് സാന്ത്വനമാകില്ല എന്ന തിരിച്ചറിവ് 1625 ജനുവരി 25-ന് കോണ്‍ഗ്രിഗേഷന്‍ ഓഫ് ദ മിഷന്‍ എന്ന സഭാസമൂഹത്തിന് തുടക്കം കുറിക്കാന്‍ കാരണമായി. ഇന്നും തുടര്‍ന്നുപോകുന്ന പോപ്പുലര്‍ മിഷന്‍ ഇതില്‍ നിന്നും ജന്മം കൊണ്ടതാണ്. 
സഭയുടെ ചരിത്രത്തില്‍ ഒരു പുതിയ ജീവിതശൈലിക്ക് തുടക്കം കുറിച്ചുകൊണ്ട് 1633 നവംബര്‍ 29-ന് സന്യസ്തര്‍ക്കായുള്ള ഉപവിയുടെ പുത്രിമാര്‍ (Daughters of charity) എന്ന സഭാസമൂഹം ആരംഭിച്ചു. പാവങ്ങളോടുള്ള പ്രിയതമമായ തിരഞ്ഞെടുപ്പിനും Societies of Apostolic life- നുമുള്ള തുടക്കമായിരുന്നു അത്. ആരംഭത്തില്‍ ഗ്രാമീണകന്യകളുടെ വസ്ത്രധാരണമാണ് അവര്‍ സ്വീകരിച്ചത്. അതിനുശേഷം 1685-ല്‍ അവര്‍ ശിരോവസ്ത്രമായി കോര്‍നറ്റെ ദത്തെടുക്കുകയും 1964-ലെ വത്തിക്കാന്‍ സൂനഹദോസ് കൗണ്‍സില്‍ വരെ തുടരുകയും ചെയ്തു. ഇത് ലോകമെമ്പാടുമുള്ള കലാകാരന്മാര്‍, എഴുത്തുകാര്‍, എന്തിനേറെ കാഴ്ചക്കാരെപ്പോലും പ്രചോദിപ്പിച്ചു. ദൈവത്തിന്റെ വന്‍വാത്ത്, കാരുണ്യത്തിന്റെ മാലാഖമാര്‍, അള്ളായുടെ മീവല്‍പക്ഷി, പറക്കുന്ന കന്യക, ഉപവിയുടെ ചിത്രശലഭങ്ങള്‍ മുതലായ ശൈലികള്‍ അവര്‍ സ്വന്തമാക്കി. ഏതു തുടക്കവും വളരെ ലളിതവും അപ്രതീക്ഷിതമാണെങ്കിലും അതെല്ലാം ദൈവത്തിന്റെ മഹത്തായ പദ്ധതിയുടെ നിത്യതയില്‍ നിന്നും പുറപ്പെടുന്നതാണ്. 



ഒരേ ആത്മാവ് ധാരാളം രാജ്യങ്ങള്‍ പല സംസ്‌ക്കാരം

വി.വിന്‍സെന്റിന്റെയും വി.ലൂയിസ് ഡി മരിലാക്കിന്റെയും കാലഘട്ടത്തില്‍ തന്നെ വിന്‍സെന്‍ഷ്യന്‍ ചൈതന്യം അനേകം രാജ്യങ്ങളിലേക്ക് കാട്ടുതീപോലെ പടര്‍ന്നു. അവരുടെ കാലത്തു തന്നെ പോളണ്ട്, മഡഗാസ്‌കര്‍ എന്നീ വിദൂര മിഷന്‍ രാജ്യങ്ങളിലേക്കു CM വൈദികരെയും DC സിസ്റ്റേഴ്‌സിനെയും നിയോഗിക്കുകയുണ്ടായി. 1660 ആയപ്പോഴേക്കും ഉപവിയുടെ പുത്രിമാര്‍ (DC) സഭയിലെ അംഗസംഖ്യ 660 ആയിരുന്നു. ഇന്ന് 17,000 സിസ്റ്റേഴ്‌സ് 96 രാജ്യങ്ങളിലായി 75 പ്രൊവിന്‍സുകള്‍ക്കു കീഴില്‍ എല്ലാ ഭൂഖണ്ഡങ്ങളിലുമായി സ്‌നേഹശുശ്രൂഷ ചെയ്യുന്നു. ഇന്ന് 3000 CM വൈദികരും ബ്രദേഴ്‌സും 86 രാജ്യങ്ങളിലായി 39 പ്രൊവിന്‍സുകളുടെ കീഴില്‍ മിഷന്‍ പ്രവര്‍ത്തനം നടത്തുന്നു. 



അത്ഭുത കാശുരൂപമാതാവിന്റെ ദര്‍ശനം
വിന്‍സെന്‍ഷ്യന്‍ കുടുംബത്തിന് ദൈവകൃപയുടെ ഒരു മഹത്തായ വര്‍ഷമായിരുന്നു 1830 ജൂലൈ 18. ഇതേ ദിവസം മദര്‍ ഹൗസിന്റെ ചാപ്പലില്‍ (പള്ളി) അന്നു ഒരു വെറും നോവിസ് മാത്രമായിരുന്ന കാതറിന്‍ ലബോറയ്ക്ക് മാതാവ് പ്രത്യക്ഷപ്പെട്ടു. രണ്ടു മണിക്കൂറോളം അവര്‍ സ്‌നേഹസംഭാഷണത്തില്‍ ഏര്‍പ്പെട്ടു. വി. വിന്‍സെന്റിന്റെ രണ്ടു സഭാസ്ഥാപനങ്ങളോടും പരി.അമ്മ തന്റെ മാതൃസ്‌നേഹം ''ഞാന്‍ ഈ (സഭ)യെ സ്‌നേഹിക്കുന്നു'' എന്ന വെളിപ്പെടുത്തലിലൂടെ അറിയിച്ചു. ഈ വി. അള്‍ത്താരയുടെ പാദപീഠത്തിലേക്കു വരിക, ചോദിക്കുന്നവരിലേയ്ക്കു അനുഗ്രഹങ്ങള്‍ അവിടെ നിന്നു ഒഴുകിയിറങ്ങും'' എന്നുദ്ധരിച്ചുകൊണ്ട് പ്രപഞ്ചത്തെ മുഴുവന്‍ തന്റെ സ്‌നേഹത്തിലേയ്ക്ക് ക്ഷണിച്ചു. നവംബര്‍27-ന് സഭയുടെ ആദ്ധ്യാത്മികവും  പാരമ്പര്യ സ്വത്തുമായ അത്ഭുതക്കാശുരൂപത്തിലൂടെ പരി.അമ്മ ആദ്യമായി അമലോത്ഭവ മഹാരഹസ്യം എന്ന വിശ്വാസസത്യം സ്പഷ്ടമാക്കി. DC യുടെ മദര്‍ഹൗസിലെ ചാപ്പലില്‍ എളിമയുടെയും നിശബ്ദതയുടെയും പര്യായമായി, കൂപ്പുകൈകളുമായി തന്റെ മടിയില്‍ ചാരി മുട്ടുകുത്തി നില്‍ക്കുന്ന കാതറിനു, പരി.മറിയം അത്ഭുത കാശുരൂപത്തില്‍ ആ ലേഖനം ചെയ്യപ്പെടാനായി അരുളിയ തിരുവചസ്സുകലായ ''ജന്മപാപമില്ലാതെ ഉത്ഭവിച്ച പരി.മറിയമേ, അങ്ങില്‍ ആശ്രയിക്കുന്ന ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ'' എന്നത് 28 വര്‍ഷങ്ങള്‍ക്കുശേഷം ലൂര്‍ദ്ദില്‍ വെളിപ്പെടുത്താനിരുന്ന തന്റെ അമലോത്ഭവ രഹസ്യത്തിനു മുന്നോടിയായിരുന്നു. 

ഏറ്റവും വലിയ മഹാ ഉപവി പ്രവര്‍ത്തന സമാജത്തിന്റെ സ്ഥാപനം

1833-ല്‍ ഫ്രെഡറിക് ഒസാനം, മോഫറ്റാഡ് ജില്ലയിലെ ഉപവിയുടെ അപ്പസ്‌തോലനായ സി.റോസാലി റെന്റുവിന്റെ ഉപവി പ്രവര്‍ത്തനത്താല്‍ ആകൃഷ്ടനായി. വി.വിന്‍സന്റ് ഡി പോള്‍ സൊസൈറ്റിക്ക് സ്ഥാപനം കുറിച്ചു. ഇന്ന് 2 1/2 ദശലക്ഷം അംഗങ്ങള്‍ ഇതില്‍ സജീവമായി പ്രവര്‍ത്തിച്ചുകൊണ്ട് അശരണര്‍ക്കും നിരാലംബര്‍ക്കും ആശ്രയവും പ്രതീക്ഷയുമാകുന്നു. 

1964-ല്‍ തിരുസഭയുടെ വിളിക്ക് പ്രത്യുത്തരമായി കാലത്തിന്റെ അടയാളങ്ങള്‍ക്കനുസരിച്ച് 45,000 DC വളരെ ലളിതമായ ഒരു സഭാവസ്ത്രം സ്വീകരിക്കുകയുണ്ടായി. 

400-ാം വാര്‍ഷികത്തിന്റെ നിറവില്‍ വിന്‍സെന്‍ഷ്യല്‍ കാരിസം
''പാവങ്ങളിലേയ്ക്ക് ഇറങ്ങി ചെല്ലുക. അവിടെ നിങ്ങള്‍ ദൈവത്തെ ദര്‍ശിക്കും.''- വി.വിന്‍സെന്റ് ഡി പോള്‍ 

ദൈവത്തിന്റെ മിഷനാണ് ഞങ്ങളുടെ മിഷന്‍. എല്ലാ ഭൂഖണ്ഡങ്ങളും എല്ലാ രാജ്യങ്ങളും, എല്ലാ മാനുഷിക ആവശ്യങ്ങളും നമ്മള്‍ക്കുള്ള വിളിയാണ്. ''പാവങ്ങളോട് സുവിശേഷം അറിയിക്കാന്‍ ഞാന്‍ അയയ്ക്കപ്പെട്ടിരിക്കുന്നു'' എന്ന CM ന്റെ ആദര്‍ശവാക്യവും ''ക്രൂശിതനായ ക്രിസ്തുവിന്റെ സ്‌നേഹം ഞങ്ങളെ വ്യഗ്രതപ്പെടുത്തുന്നു എന്ന DC യുടെ ആപ്തവാക്യവും വിന്‍സെന്‍ഷ്യന് പാവങ്ങളിലേക്ക് ഉപവിയുടെ ചിറകുകളുമായി പറക്കാന്‍ എപ്പോഴും പ്രചോദനമായിരുന്നു. വി.വിന്‍സെന്റിന്റെ മാതൃക 156 രാജ്യങ്ങളിലും എല്ലാ ഭുഖണ്ഡങ്ങളിലും അനുധാവനം ചെയ്യുന്ന വിന്‍സെന്‍ഷ്യന്‍ കുടുംബത്തിന് അന്യം നില്‍ക്കുന്ന ഒരു ഉപവി പ്രവര്‍ത്തനവും ഇന്നില്ല. അശരണര്‍ (അനാഥ)രില്‍ നിന്നു തുടങ്ങി ഐക്യരാഷ്ട്രസഭയിലെ (UNO) ശുശ്രൂഷവരെ നീണ്ടുനില്‍ക്കുന്ന സേവനത്തില്‍ സാമൂഹ്യശുശ്രൂഷ, അജപാലന ശുശ്രൂഷ, മുതലായവും പൗരോഹിത്യ ശുശ്രൂഷയും ഒരു നാണയത്തിന്റെ രണ്ടു വശങ്ങള്‍പോലെ വിന്‍സെന്‍ഷ്യന്‍ സഭയോട് ചേര്‍ന്നുനില്‍ക്കുന്നു. 
സഭാസ്ഥാപനത്തിന്റെ തുടക്കം മുതല്‍, യുദ്ധ ഭൂമിയില്‍ എളിമയുടെ സംരക്ഷകരായും, നഴ്‌സുമാരായും മറ്റു ചിലപ്പോള്‍ യുദ്ധത്തിന്റെ ഇരകളായും മാറിയിട്ടുണ്ട്. ഞങ്ങളുടെ ശുശ്രൂഷയിലൂടെ പകര്‍ച്ചബാധിതര്‍, വിവിധ രോഗികള്‍, അനാഥര്‍, ഭിന്നശേഷിയുള്ളവര്‍, മനുഷ്യക്കടത്തിന് ഇരയായവര്‍, ഭവനരഹിതര്‍, കുടിയേറ്റക്കാര്‍ ചുരുക്കത്തില്‍ ഭൗതികമായും ആത്മീയമായും ദാരിദ്ര്യം അനുഭവിച്ചിരുന്നവര്‍ക്ക് ഞങ്ങള്‍ കൂടപ്പിറപ്പുകളായി. ഇന്ന് വിന്‍സെന്‍ഷ്യന്‍ കുടുംബമെന്ന ഈ പടുവൃക്ഷം 304 ശാഖകളിലായി സേവനം ചെയ്യുന്നു. ഉപവിയുടെ ഈ കൂറ്റന്‍ മരം 10 വിശുദ്ധര്‍, 108 വാഴ്ത്തപ്പെട്ടവര്‍, 3 വണങ്ങപ്പെട്ടവര്‍, 115 ദൈവദാസര്‍ എന്നിവരാല്‍ അലംകൃതമാണ്. 

വിന്‍സന്‍ഷന്‍ കാരിസത്തിന്റെ 400-ാമത് വര്‍ഷികാഘോഷം ''ഞാന്‍ പരദേശിയായിരുന്നു, നിങ്ങള്‍ എന്നെ സ്വീകരിച്ചു'' എന്ന ആപ്തവാക്യത്തോടുകൂടി ആരംഭിച്ചു. 1617-ല്‍ ഫൊളേവിലില്‍ പാകിയ ചെറിയ കടുകുമണി ഇന്ന് ഏറെ പ്രതീക്ഷയും പ്രത്യാശയും ഉള്ള ഫലദായകമായ ഒരു പടുവൃക്ഷമായി എങ്ങും വ്യാപിച്ചുനില്‍ക്കുന്നു. ഇതിന് അല്‍മായ സമാജം (Lay Association) ന്റെയും  രണ്ടു സഭയുടേതുമായി 200 ശാഖകള്‍ 156 രാജ്യങ്ങളിലായി ഉണ്ട്. ദശലക്ഷങ്ങളാണ് ഉപവിയുടെ ദീപസ്തംഭങ്ങളുമായി വഴികാട്ടികളായി മുമ്പേ കടന്നുപോയത്. 



പോപ് ഫ്രാന്‍സിസിനൊപ്പം സിമ്പോസിയം

ഒക്‌ടോബര്‍ 12 മുതല്‍ 15 വരെ എല്ലാ വിന്‍സന്‍ഷനുമായി റോമില്‍ നടത്തപ്പെട്ട സിമ്പോസിയത്തില്‍ വിന്‍സെന്‍ഷ്യല്‍ കുടുംബത്തെ പ്രതിനിധീകരിച്ച 10,000 ത്തിനേക്കാളുമേറുന്ന അംഗങ്ങള്‍ പോപ് ഫ്രാന്‍സിസുമായി ഒരു കൂടിക്കാഴ്ച നടത്തുകയുണ്ടായി. ഒക്‌ടോബര്‍ 14, 2017-ല്‍ ഫ്രാന്‍സിസ് പാപ്പയുടെ 'ആരാധിക്കുക, സ്വാഗതം ചെയ്യുക, ലോകമെമ്പാടും പോകുക' എന്നീ ആത്മീയ വിളികള്‍ ഞങ്ങള്‍ക്ക് ഉള്‍ക്കരുത്തും പ്രചോദനവുമായി. ഈ ജൂബിലി വര്‍ഷത്തില്‍ നവംബര്‍ 11-ന് മാര്‍ഡിഡിലെ വിന്‍സന്‍ഷ്യന്‍ കുടുംബാംഗങ്ങളായ 60 പേരെ ധന്യരായി അള്‍ത്താരയിലേക്ക് ഉയര്‍ത്തിയത് ഞങ്ങളുടെ ആത്മീയ നിറവിന്റെ മാറ്റുകൂട്ടി. ഉപവിഎല്ലായിടത്തും എത്തുംവരെ, ഞങ്ങളുടെ മിഷന്‍ അവസാനിക്കില്ല. 

ജലം


                                                                           ജലം


ജീവൻ നല്കുന്നതു ജലം

ജീവൻ എടുക്കുന്നതും ജലം.
ജീവിതം ജലത്തിനു നടുവിലെ നീന്തൽ
ജീവിതം ജലത്തിനായുള്ള പരക്കം പാച്ചിൽ.
ജീവിതം ജലത്തിലൂടെ കര തേടി നിത്യ യാത്ര.



ജീവൻ കൊടുക്കുന്നതും
ജീവൻ എടുക്കുന്നതും ജലം.
ജീവനാകുന്നതും, ജീവനേക്കുന്നതും,
ജീവനെടുക്കുന്നതും ജലം.



ജലമില്ലെങ്കിൽ ജനം വഴിമുട്ടും
ജലം മാത്രമെങ്കിൽ ജനം വഴിമുട്ടും.
ജലമെ നീ  അത്ഭുതജലം !
ജലമെ നിന്നിൽ, നിന്നാൽ ജീവിക്കുന്നു ജനം.

- സോണിയ ഡിസി.


THE TWO SAINTS OF SILENCE IN THE SCHOOL OF MARY
The Inner Link between St Catherine Laboure and St Euphrasia



There are two wonderful persons of great sanctity who lived in social and cultural differences parts of the world, in twodifferent centuries, in twodifferent congregations with a lot of similarity in life, devotion and sanctity: St Catherine Laboure and St EuphrasiaElavathungal.
Saint Catherine Laboure was born in France in 1802. She lost her beloved mother at the age of nine. On that painful occasion catching hold of the statue of Mother Mary,Catherinesaid to her,“Mary, you be my mother now onwards”. She joined the Company of the Daughters of Charity of StVincentde Paul in 1830. She was favoured by the three apparitions of Mother of God in 1830 and wasmade amissionary to make the miraculous Medalknown in the world. She was also told not to reveal about this apparitions to anyone but to her confessor. For forty six long years she served the poor in the same community atReullyin France. Her soul flew to heaven on 28th Novembe1876. Only on that day the sisters who lived with her and the people who received copious blessings through the Miraculous Medal came to know that it was to this silent servant of the poorthat Mother Mary had appeared in 1830.She was canonized in 1946 by Pope Pius XII in 1946 who presented her to the world as “The Saint of Silence”.
St Euphrasia was born in 1877 – a year after the death of St Catherine – in Kattur, a small village inKerala. She was favoured by the vision of Mary, Queen of Angels at the age of nine. She joined the Congregation of Mother of Carmel (CMC).She was a mysticwho received many spiritual blessings,visits and apparitions of Jesus, Mary and St Joseph. This “praying mother” died on 29th August 1952. As I went through the lives of these saints whose lives attracted me to a great deal,I could find a lot of similarities in their lives.
Mary, You Are My Only Mother
At the age of nine Catherine lost her beloved Mother. . On that painful occasion, she climbed on a stool in the houseand by catching hold of the statue of Mother Mary she said to her“Mamma, Mary, You be my mother from now onwards”. Euprasia received apparition of Mary Queen of Angels at the age of nine. From the age of nine onwards these two Saints had great love towards Mother Mary .and Mary too had so specialalove for them as an affectionate Mother. On 18th July 1830, July 18t Catherine was welcomed by a little boy to the Chapel of the Daughters of Charity at Rue du bacin Paris. There she saw Our Ladycoming from the side of the statue of St Joseph in white robe with blue vain eth the sound of pure silks. Her dress was dazzling white. Mother Mary sat on the chair of the Father Director near the altar. Catherine was told by the little boy (her guardian angel) “here is the BlessedVirgin Mary”. Catherine with an embarrassment and hesitation went to the Blessed Motherandknelt down beside her by keeping her hand on her lap. Mother Mary spoke to her more than two hours about many things. She predicted about the forth coming war and dethroning of the king. She said that “I love these Communities (the Congregation of the Mission and the Daughters of Charity). Keep the rules, live a faithful life”. She also spoke about “the church and the problems that undergo in France. She ended the conversations with these words, “Come to the foot of this altar there graces will bepoured upon all those who ask… God’s protection will be with you always”. In the same year, on  27thNovember, during the evening Meditation, Catherine had a vision of Our Lady in an oval shape, crowned with 12 starsand rayslashing from her hands. She stood on a globe. And the other side was seen the letter “M”, a cross and below that the Sacred hearts of Jesus and Mary surrounded with 12 stars.Catherine was told to strikea medalaccording to the descriptions which she saw in her vision. Around the picture was an inscription “OMary conceived without sin, pray for us who have recourse to you”. Catherine was instructedonly to revealthese things to herc confessor in confession.


For StEuphradsia Mary was a constant companionand her beloved Mother. Letters 30 , 31, 32 ( to the bishop of Trissur) “ My child , know me I am immaculate and your Mother.Mary repeats these words many times toEuprasia “I your  Immaculate mother ” and Euphrasia used to address Mother Mary most of the time as “Immaculate Mother”. In another letter to Bishop Menachery that shelongs to wear a medal of the Immaculate Mary (The Miraculous medal is also known as the medal of the Immaculate Mary).  After when the Medal was stricken Catherine also longed to wear the Medal and she received it just like other sisterswith much devotion and wore it. Here Euphrasia too longs to wear the Medalof Mother Mary.
COME TO THE FOOT OF THE ALTER
It was a holy invitation from the heavenly Mother. Mary who said in the wedding feast at Cana, “Do what He tells you” (Jn2: 4). the same Mother repeats these words to us her children by her words to St Catherine. Now she lead her children to her Son that is to the Sanctuary were us in the miracle happens around the clock. That is wine becomes the blood of Christ. Both saints were able to find all consolations from Jesus their beloved spouse. They went to Him with all their joys and sorrows, placed before Him the needs of the poor, ofthe parishioners, of families, of their congregations… and of the Church. They moved around withrecitingRosaries in their hands. hey prayed rosary and other prayers through out their lives by kneeling ; Catherine till her 74 years, StEuphrsia till her 78 years without bothering their illness, pain due to arthritis.
 DEVOTION TO THE HOLY EUCHARIST
Both of them had great devotion of the Eucharistic Lord. St Catherine could seetheface of Jesus in the Holy Eucharist all throughout her seminary life. Once, during the Holy Mass while the priest was reading the Gospel Catherine saw him as Christ the King.  St Euprasia had the mysticalmarriage with Jesus. And he wore a ring in her finger. Euphrasia had special loveand thevision of the Sacred Heart of Jesus. Many timesshe experienced the very presence of Him. Always St Euprasia  was the Fist one t reach in the Chapel, even in her old age. She went around as a moving “tabernacle”. Latter 20 to Bishop Menachery reflects the sadness ofEuphrasia whenever she could not participate in the Holy Mass and those occasions   she could receive Jesus in desire in the Spirit. She wastruly a Eucharistic Soul.
Sts Euphrasiaand Catherine could encounter the Lord in the Eucharis, in the Sisters and in the poor. And the intimacy with Christ helped them to be one with Him and to experience Him in others.
Both the saints responded faithfully to the invitation of the Blessed Mother to“come to the Foot of altar”.
OWNERS OF COMPASSIONATEHEARTS
Sts Catherine and Euphrasiahad heartsfull of compassion that moved with love whenever they met the poor. Both lived for forty years in the same communities– St.Catherine in Reully and Euphrasia in Ollurrespectively. These long years did not burdenthem but always they converted theminto moments of blessings. These two saints ledvery simpleaustereandhumble lives by trusting in God.
A LIFE OF HOLINESS
One of the most attractivethings in their lives was their sanctity.They became holy, not because of the apparitions they received but because of the holy and hidden life they led. St Catherine kept the secret of the apparition for forty six long years; till her death. Even when the Holy Father Pope PiusIX wishedto know the sister who received the apparitions she did not reveal it and kept the instruction of Mary by confiding it only to her confessor Fr Aladel CM. StEuphrasia too received the apparitions and revealed them only to Bishop Menachery of Trissur diocese .
Another wonderful secretis that when Pope Pius declared the dogma of the Immaculate Conception on 8th December 1854, Catherine whisperedto the sister close to her, “Our Lady had told me about it earlier”. And in 1942, when Pope Pius XII consecrated the world to the ImmaculateHeart of Mary, Mother Euprasia told to the sister close to her, “ My Mother had told me this earlier”. Such is the close inner link between these two Saints who wished to live a hidden life of Holiness.During the life time itself these these two saints spread the sweet fragrance of thir holiness to all who are around them. And after their death to till today they pour out copius of blessings around the world in silence and in hidden smile of love.
“Silence is a lamp that burn before the Tabernacle” these words of Mother Justa DC is seen in and through the lives of these Holy Nuns. Yes these Saints- Catherine Laboue and Euphrasia were true lights of holiness that burned before the Lord. And their lives shine before us as Beacons of Holiness with silent smile...
They invite us to become lights of prayer, love, silence and holiness. These words of our Lady hearken our minds too “Come to the foot of the altar: there graces will poured on us...” Let us go The Lord awaits us..!

Sr Soniya Kalappurackal DC

Bibliography

1.Daivadasi Euphresia, San Jose

2.Mother Euphresia- Letters, Sr CleopatraCMC
Carmel International Publications, 2013

3. The Life of Catherine Laboure, Rene laurentin, translated by  Paul in Wood, Mill Hill, London. 1983

Sr Helena Studler DC

  ആയിരങ്ങളുടെ ജീവൻ രക്ഷിച്ച ധീരയായ ഒരു സന്യാസിനി - Sr ഹെലെന DC പ്രത്യാശയുടെ പാതയിൽ തീർത്ഥാടകരായി നമ്മൾ ഒരുമിച്ചു നടക്കുമ്പോൾ...വായിച്ചറിയാം...