ഒളിമങ്ങിയ വർണ്ണപ്പൊട്ടുകൾ
അസ്തമയാർക്കന്റെ അരുണ കിരണങ്ങൾ
ധരണിയെ ചോപ്പു ചായത്തിൽ നിറക്കുമ്പോൾ
നിരനിരയായ് നിൽക്കുന്ന തരുനിരകൾ
ഉൾത്തടത്തിൽ ധീരമായ് നിറക്കുന്ന കിരണങ്ങളെ...
നൻമയെ വെടിഞ്ഞവ തിൻമയെ പുൽകുമ്പോൾ
പച്ചപ്പ് മാറിയവർ മഞ്ഞയെ പൊതിയുന്നു.
സന്ധ്യയിൽ വ്യസനിക്കുമവർ തല താഴ്ത്തി കുമ്പിട്ട് നില്ക്കും കൂപ്പു കയ്യാൽ .
കരിനിഴലുകളാൽ വേഗം പടരുന്ന ഇരുളിലേക്ക് എടുത്തു ചാടി ആശക്കൊതിയർ
നൻമയെ മറന്ന് കരാള ഹസ്തങ്ങൾ നിൻ
ആലിംഗനങ്ങളിൽ മുഴുകി രാവിൽ.
വജ്രപ്പൊലിമയാൽ മിന്നിത്തിളങ്ങുന്ന വെള്ളിനക്ഷത്രക്കളെ കണ്ടില്ലൊരിക്കലും.
വെൺമയെ പെതിയുന്ന അമ്പിളിക്കലയെയും
കൺകളിൽ തെളിയില്ല ഈ കലിയുഗത്തിൽ...
കൺമുന്നിലെ വർണ്ണപ്പകിട്ടുകൾ.
-സോണിയ കെ.ചാക്കോ,ഡിസി
No comments:
Post a Comment