സന്യാസ സൗഭാഗ്യം
തീരവും തിരയും കൂട്ടിമുട്ടുന്നതുപോലെ
സൂര്യനും സൂര്യ കാന്തിയും പുഞ്ചിരിക്കുന്നതുപോലെ
പ്രിയനെ കാത്തിരിക്കും പ്രിയ പോലെ
കർത്താവിന്റെ തിരുമാറിലേക്കുള്ള ചായലാണ് സന്യാസം .
മഴക്കായ് കേഴുന്ന വേഴാമ്പൽ പോലെ
നീർച്ചാല് തേടുന്ന മാൻപേട പോലെ
മുകിൽ കാത്തിരിക്കും മയിൽ പോലെ
തന്റെ നാഥനായ് ഉള്ള നിത്യമായ കാത്തിരിപ്പാണ് സന്യാസം
തന്റെ കുഞ്ഞുങ്ങൾക്കായി മാറു പിളർന്നു
ജീവിതം കൊടുക്കും പെലിക്കൻ പോലെ
ഇണയെ പിരിഞ്ഞു നിൽക്കാനാവാതെ
കരഞ്ഞു മരിക്കും ചക്രവാക പക്ഷിപോലെ
തന്റെ നാഥനായ് സർവ്വവും സമർപ്പിക്കുന്നതാണ് സന്യാസം .
അരുവികൾ ഒരുമിച്ചു കടലിലൊന്നാകുന്നപോലെ,
നിന്നിലലിയാൻ കൊതിക്കുന്ന നിരന്തരകാത്തിരിപ്പാണ്
എൻ സന്യാസം .
പതിതരിൽ, പാവങ്ങളിൽ
നിൻ മുഖം ദർശിച്ചു സാന്ദ്വനമേകുമ്പോൾ അവർ തരും
സമ്മാനം ''നറുപുഞ്ചിരി''യാണെൻ സന്യാസ സൗഭാഗ്യം.
- സി സോണിയ കളപ്പുരക്കൽ ,ഡിസി
No comments:
Post a Comment