സൗഖ്യ സ്പർശം ( Mk; 5)
നിരന്തരമാം യാത്രായാം ജീവിതത്തിൽ
നിറയെ പേരെ നാം കണ്ടു മറന്നു.
പരിചിതരും അപരിചിതരും
പല വേഷങ്ങൾ, പല ഭാഷക്കാർ...
കർത്താവിന്റെ ഒറ്റ യാത്രയിൽ
കണ്ടു മുട്ടിയവർ , കണ്ടറിഞ്ഞവർ
കണ്ടാരാധിച്ചവർ, കേട്ടറിഞ്ഞവർ
കരുണയറിഞ്ഞവർ അനേകം.
കർത്താവിന്റെ യാത്രയിൽ കർത്താവിനെ കണ്ടവർ വിരളം.
കർത്താവു കണ്ടവർ അനേകർ .
കർത്താവു തൊട്ടവർ അനേകം.
കർത്താവിനെ തൊട്ടവർ വിരളം.
രക്തസ്രാവക്കാരി സ്ത്രീയും,
സംശയിക്കുന്ന തോമ്മായും,
തോളിൽ ചാരിയ കൊച്ചു യോഹന്നാനും
കർത്താവിനെ സ്പർശിച്ചറിഞ്ഞു
സൃഷ്ടി സൃഷ്ടാവിനെ തൊട്ടറിഞ്ഞു.
-സോണിയ കളപ്പുരക്കൽ, ഡി സി .
No comments:
Post a Comment