Saturday, 25 August 2018

അറിയാതെ അരികിൽ



                                                         അറിയാതെ അരികിൽ...


ജീവിതത്തിലെ നിർണ്ണായക നിമിഷങ്ങളിൽ
ചില തീരുമാനങ്ങൾ എടുക്കേണ്ട അവസരങ്ങളിൽ
വലുതും, ചെറുതുമായ പ്രശ്നങ്ങളുടെ നടുവിൽ
നമ്മൾ തനിച്ചായിരിക്കും.

ഏകാന്തത ഏകാകിയാക്കും
പ്രശ്നങ്ങളും, തീരുമാനങ്ങളും അങ്ങനെ തന്നെ .
പടുകുഴികളിൽ നിഴൽ കൂടെയുണ്ടാകും
ഒന്നുമുരിയാടാതെ പിരിയാ സുഹൃത്തായി...

സ്നേഹത്തിനായുള്ള നെട്ടോട്ടത്തിൽ 
ഇതുതന്നെ സ്നേഹമെന്നോതിയവർ,
സ്നേഹിതരെന്ന് ചൊല്ലിയവർ മിന്നി മറഞ്ഞു.
ഇപ്പേൾ കൂടെയുള്ളത് അവർ തൻ  നനുത്ത ഓർമ്മകൾ.

നിലാവുണ്ട് നിശയിൽ, മിന്നും താരകളും,
നിലവിളിച്ചോടുന്ന വാഹനങ്ങളും  പകലിൽ
നീലക്കുറുക്കനായ് ചമയുന്നവരും വന്നു പോകുന്നു
നിന്നെ കണ്ട്, കാണാത്തവരായി മായുന്നു.


"നീ തനിച്ചല്ല മകളെ, നിനക്കു ഞാനുണ്ട് ",
നിൻ നിഴലായ് പകലിൽ, നിലാവായ് രാവിൽ,
നിൻ തോഴനായ് കൂടെ, സഖിയായ് അരികിൽ,
നിന്റെ ദൈവമുണ്ട് നീയറിയാതെ... പിരിയാത്ത സ്നേഹവുമായ്.

- സി   സോണിയ കളപ്പുരക്കൽഡിസി.

No comments:

Post a Comment

Sr Helena Studler DC

  ആയിരങ്ങളുടെ ജീവൻ രക്ഷിച്ച ധീരയായ ഒരു സന്യാസിനി - Sr ഹെലെന DC പ്രത്യാശയുടെ പാതയിൽ തീർത്ഥാടകരായി നമ്മൾ ഒരുമിച്ചു നടക്കുമ്പോൾ...വായിച്ചറിയാം...