അടുക്കളയിൽ നിന്ന്അൾത്താരയിലേക്ക് അനാഥത്വത്തിൽ നിന്നും അനശ്വരതയിലേക്ക്
"ഉപവിയുടെ പുത്രിമാരെ, വിശുദ്ധ ലൂയീസ നിങ്ങളിൽ ഒരാളായിരുന്നു. അവൾ നിങ്ങളുടെ അമ്മയാണ്. അവളുടെ മഹത്വം നിങ്ങളുടെയും. നിങ്ങളുടെ പൈതൃകസ്വത്തായി അവളുടെ സ്നേഹവും, കരുതലും സ്വീകരിക്കുക. കിഴക്ക് മുതൽ പടിഞ്ഞാറ് വരെ നീളുന്ന ലോകത്തിന്റെ ഭാഗങ്ങളിൽ സൂര്യനസ്തമിക്കാത്ത സ്നേഹത്തിന്റെ പ്രകാശം നിങ്ങൾ തെളിക്കുവിൻ... " പീയൂസ് xI മാർപ്പാപ്പ 1934ൽ വിശുദ്ധപദവിയിലേക്ക് ഉയർത്തിയപ്പോൾ പറഞ്ഞ വാക്കുകൾ.
അടുക്കളയിൽ നിന്ന്അൾത്താരയിലേക്ക് അനാഥത്വത്തിൽ നിന്നും അനശ്വരതയിലേക്ക് വിശുദ്ധിയുടെ ചവിട്ടുപടികൾ
വിശുദ്ധിയുടെ ചവിട്ടുപടികൾ ആതുരസേവനത്തിലൂടെ നടന്നു കയറിയ പുണ്യവതിയാണ് വിശുദ്ധ ലൂയീസ് ഡി മരിലാക്. കരുത്തും, ബുദ്ധിയുമുള്ള ധീരവനിതയും, വൽസലനിധിയായ അമ്മയും, സ്നേഹവുള്ള കുടുംബിനിയും , സ്നേഹവും, ത്യാഗവും, സഹനവും,സന്തോഷവും കൊണ്ട് 27 വർഷക്കാലം കർത്താവിനും, പാവങ്ങൾക്കുമായി ജീവിതം സമർപ്പിച്ച് തന്റെ ഉദാത്ത ജീവിതത്തിലൂടെ ഉപനിയെ അനശ്വര വും, അനുദിന ജീവിത ചര്യയുമാക്കി തീർത്ത അതുല്യ തേജസ്സായിരുന്നു ലൂയീസ് ഡി മരിലാക്ക്.
പാരീസിലെ പ്രഭു കുടുംബത്തിലാണ് ജനിച്ചതെങ്കിലും തന്റെ അമ്മയുടെ മുഖം ഒരിക്കലും കാണാതെ വളർന്ന ലൂയീസക്ക് ബാല്യത്തിലെ ഭക്താനുഷ്ഠാനങ്ങളിലും, പര സ്നേഹപ്രവർത്തനങ്ങളിലുമായിരുന് നു. യൗവ്വനത്തിൽ തന്റെ ജീവിതം കർത്താവിന് സമർപ്പിക്കാനായി ഡൊമിനിക്കൻ സഭയിൽ ചെന്നപ്പോൾ "നിനക്കിവിടെക്കല്ല ദൈവവിളി, ദൈവത്തിന് നിന്നെക്കുറിച്ച് മറ്റൊരു പദ്ധതിയുണ്ട് ". ഒരു വാതിൽ അവൾക്ക് മുന്നിൽ അടഞ്ഞപ്പോൾ അവൾക്കായ് ദൈവം തുറന്നത് നിരവധി വാതിലുകളാണ്.
ആൻറണി ലെ ഗ്രാസുമായി വിവാഹിതയായ ലൂയിസക്ക് മൈക്കിൾ എന്ന ഒരു ഓമന പുത്രനുമുണ്ടായി. അകാലത്തിൽ രോഗബാധിതനായി ആൻറണി മരണത്തിന് കീഴടങ്ങിയപ്പൊഴും ലൂയീസയുടെ ജീവിതം സഹനങ്ങളുടെ മുള്ളുകളാൽ നിറഞ്ഞപ്പോൾ നിരാശയാകാതെ ക്രൂശിതനിലേക്ക് കണ്ണുകളുയർത്താൻ കഴിഞ്ഞ വലിയ വിശ്വാസവും, പ്രത്യാശയും, ദൈവം അവളിൽ നിറച്ചിരുന്നു. ഈ ജീവിത പ്രതിസന്ധികളിൽ തളരാതെ മുന്നേറാൻ അവളുടെ ആത്മീയ ഗുരുക്കൾ വിശുദ്ധ ഫ്രാൻസിസ് ഡി സാലസ്, വിശുദ്ധ വിൻസെൻറ് ഡി പോൾ എന്നിവർ വിശ്വാസത്തിന്റെ പാതയിൽ നയിക്കുകയും, പുതിയൊരു ദൈഖ വിളിയുടെ വാതിൽ അവളുടെ മുന്നിൽ തുറന്നു.
,1633 നവംബർ 29 ന് വിൻസെൻറ് ഡി പോളിനൊപ്പം "Daughters of Charity " എന്ന സഭ സ്ഥാപിക്കുമ്പോൾ അവർ പാരീസിൽ മാത്രം ഒതുങ്ങി നില്ക്കുന്ന ഒരു കൊച്ചു സമൂഹമായിരുന്നു. .എന്നാൽ തന്റെ സമയത്തു തന്നെ സഹോദരിമാര പോളണ്ടിലേക്കും, മഡഗാസ്കറിലേക്കും മിഷനറിമാരെ അയച്ച ആ വലിയ മിഷനറിക്ക് തന്റെ മരണസമയത്തു തന്നെ 30 ൽ ഏറെ സമൂഹങ്ങളും, 600ൽ അധികം സിസ് റ്റേഴ്സും ആയി ചാരിറ്റിയുടെ സഭ പുണ്യ മാതാപിതാക്കളായ വിശുദ്ധ വിൻസെൻറ് ഡി പോൾ, ലൂയീസ് ഡി മരിലാക്കക്കിന്റെയും "- പാവങ്ങളുടെ സേവനം എന്ന ചൈതന്യത്തിൽ വളർന്നിരുന്ന ആ കൊച്ചു വൃക്ഷമിന്ന് 94 രാജ്യങ്ങളിലായി 16700 സഹോദരിമാർ പരസ്നേഹപ്രവർത്തനങ്ങളിൽ വ്യാപിച്ചിരിക്കുകയാണിന്ന്.
പാവങ്ങളുടെ അമ്മയായി പാരീസിലെ തെരുവീഥികളിൽ പാവങ്ങളിലേക്ക് ഭക്ഷണവുമായിപോയിരുന്ന ലൂയീസിനും സഹോദരിമാർക്കും തിരിച്ചു വരുമ്പോൾ ഉപേക്ഷിക്കപ്പെട്ട കുരുന്നുകളേയും കൂടെ എടുത്ത് പരിപാലിച്ചു. പാരീസിലെ തെരുവീഥികൾ ചെവിയോർത്ത കരുണയുടെ കാല്പാടുകൾ ഇന്ന് ലോകം ശ്രവിക്കുന്നത് അവളുടെ ആത്മീയ മക്കളായ Daughters of Charity യിലൂടെയാണ്. യുദ്ധക്കളത്തിലെ മാലാഖകളായി, വെൺമയെ ധരിച്ച്, സ്നേഹത്തിന്റെ ചിറകിൽ എതു തരത്തിലുള്ള സേവനങ്ങളും ചെയ്ത് സമൂഹത്തിന്റെ വേദന അനുഭവിക്കുന്നവരിലേക്ക് സുവിശേഷ ദൂതുമായി എത്തിച്ചേരുവാൻ പുണ്യ ലൂയിസാമ്മ പഠിപ്പിച്ചിരുന്നു.
ആ പുണ്യ വനിതയുടെ ഒളിമങ്ങാത്ത പുണ്യ സ്മരണക്ക് മുന്നിൽ താണു വണങ്ങി അവളുടെ ജീവചൈതന്യത്തിൽ ജ്വലിച്ച് ആഘോഷിക്കാം നമുക്കിന്നീ തിരുനാൾ... ( May 9th)
- സോണിയ കളപ്പുരക്കൽ, ഡിസി
No comments:
Post a Comment