തടവറയിൽ വിരിഞ്ഞ അത്ഭുതം
ദൈവസ്നേഹത്തിന്റെ കരുതലും,
ദൈവാനുഗ്രഹത്തിന്റെ നിറവും ,
ദൈവസാന്നിധ്യത്തിന്റെ നിഴലും ,
ദൈവകരുണയുടെ നിലക്കാത്ത പ്രവാഹവും
തൊട്ടറിഞ്ഞ 557 നാളുകൾ ...
ഭയപ്പെടേണ്ട ഞാൻ കൂടെയുണ്ടെന്നു പറഞ്ഞ ദൈവം
കൈപിടിച്ചു നടത്തിയ ഇരുളിൻ നാളുകൾ.
ഉള്ളം കയ്യിൽ എൻ പേരെഴുതിയവനെ
ഉള്ളിൽ ചേർത്തുവച്ച
ഉൾത്തുടിപ്പുകളുടെ നാളുകൾ !
തോക്കുകളുടെ ഉന്നങ്ങളിൽ പതറാതെ
തീഷ്ണതയിൽ തളരാത്ത വിശ്വാസവുമായി,
മരണത്തിന്റെ മരണത്തിന്റെ താഴ്‌വരയിൽ,
മരിച്ചുയർത്തവനു സാക്ഷ്യമേകാനായി
പിറന്നച്ചൻ!
അറിയാത്ത ദേശങ്ങളിൽ , അറിയാത്ത ജനതകൾക്കായ്
അറിഞ്ഞവനെ അറിയിക്കാൻ അയക്കപ്പെട്ട പുണ്യ വിളി !
പതറാത്ത ചുവടുകളിൽ, പതറാത്ത വാക്കുകളിൽ
പാകിത്തേകിയ പാവനവിശ്വാസം.
പ്രാർത്ഥനതൻ പരിചയാം ശക്തിയിൽ
പ്രാർത്ഥനയാൽ ജയിച്ച ജയിൽവാസ നാളുകളിൽ,
പ്രത്യാശയാൽ ജ്വലിച്ച തമസ്സിൻ ദിനങ്ങളിൽ,
ക്ഷമയായ് കിനിഞ്ഞിറങ്ങിയ കരിദിനങ്ങളിൽ
കരുത്തനായ് പ്രശോഭിച്ചു തടവറയിൽൈ ടോമച്ചൻ !
സാക്ഷ്യമേകാനും, സാക്ഷ്യമാകാനും,
സാന്നിധ്യമാകുന്നു സലേഷ്യൻ സഭയിൽ
പ്രാർത്ഥിക്കുവാനും, പ്രവർത്തിക്കുവാനും,
പരിചരിക്കുവാനും ഈ പാവനഭൂവിൽ
പൊലിയുന്നു പൊൻവിളക്കായ് ഈ പുരോഹിതനിൽ ...
സോണിയ കളപ്പുരക്കൽ ഡിസി
No comments:
Post a Comment