കർത്താവിന് ഒരു കത്ത്
ഒരിക്കലും സങ്കൽപ്പിച്ചിട്ടില്ല... ഒരിക്കലും വിചാരിച്ചില്ല... ഒരിക്കലും അറിഞ്ഞില്ല ഈ ഒരു അവസ്ഥ. ആദ്യമായി വിശുദ്ധ കുർബാനയർപ്പണം ജീവിതത്തിൽ ഇല്ലാതിരിക്കുന്ന ഒരു അവസ്ഥ. ജീവിതത്തിൽ പലതിനെയും വേണ്ടെന്നു വച്ചിട്ടുണ്ട് അവയൊന്നും ഒരിക്കലും ഇത്രമാത്രം ഭക്തിയും ഉണർവും ഉന്മേഷവും തന്നില്ല കർത്താവേ അത്രമാത്രം നീ എൻ്റെ ജീവനും ജീവിതത്തിനും ഭാഗമാണെന്ന് ഇന്ന് ഞാൻ അറിയുന്നു. ആർക്കും വേല ചെയ്യാൻ പറ്റാത്ത രാത്രികാലം അടുത്തു വരികയാണല്ലോ (യോഹന്നാൻ 9:4) എന്ന് പലതവണ കുരിശിൻറെ വഴിയിൽ പ്രാർത്ഥിക്കുന്നത് ഒരുവട്ടമെങ്കിലും യാഥാർഥ്യമാകുമെന്ന് അറിഞ്ഞില്ല...
മരണത്തിന് മുന്നിലാണ് ജീവിതം എന്ന് തിരിച്ചറിയുകയാണ് ലക്ഷകണക്കിന് ജനങ്ങൾ... കൂടപ്പിറപ്പുകൾക്കായും, കുടുംബക്കാർക്കും വേണ്ടി കഷ്ടപ്പെടുന്ന പ്രവാസികളാണ് മനസ്സും, ശരീരവും വേദനിച്ച് ഈ പകർച്ചവ്യാധികളിൽ പെട്ട് ഒരു കൈ സഹായത്തിനായി കരയുന്ന ആയിരങ്ങളുടെ കണ്ണുനീരും നിലവിളികളും മുഴങ്ങി കേൾക്കുന്നു... നമുക്ക് ആശ്വാസമായി പുറപ്പാട് പുസ്തകത്തിലെ വചനം തെളിഞ്ഞു വരികയാണ് മോശയോട് കർത്താവ് പറയുന്ന തിരു വചനങ്ങൾ: " യഹോവ ഇങ്ങനെയും പറഞ്ഞു: “ഈജിപ്തിലുള്ള എന്റെ ജനത്തിന്റെ ദുരിതം ഞാൻ കണ്ടു. അവരെക്കൊണ്ട് നിർബന്ധിച്ച് പണിയെടുപ്പിക്കുന്നവർ കാരണം അവർ നിലവിളിക്കുന്നതു ഞാൻ കേട്ടു. അവർ അനുഭവിക്കുന്ന വേദനകൾ എനിക്കു നന്നായി അറിയാം." (പുറപ്പാട് 3: 7)
സങ്കീർത്തകൻ ഇരുപത്തിമൂന്നാം സങ്കീർത്തനത്തിൽ പറയുന്ന വാക്കുകൾ ഞാനുറക്കെ പാടട്ടെ "മരണത്തിൻറെ നിഴൽ വീണ താഴ്‌വരയിലൂടെ കൂടിയാണ് ഞാൻ നടക്കുന്നതെങ്കിലും അവിടുന്ന് കൂടെ ഉള്ളതിനാൽ ഞാൻ ഭയപ്പെടുകയില്ല. ഭീതിയുടെയും ഭയാനകമായ പാൻഡെമിക് പടർച്ചയുടെയും കരിനിഴൽ ലോകത്തിന് മേൽ വിരിക്കുമ്പോൾ എനിക്കറിയാം നീതി സൂര്യ നായ കർത്താവിൻ്റെ കിരണങ്ങൾക്ക് അവയെ നിർവീര്യമാക്കാൻ നിമിഷങ്ങൾ മതിയെന്ന്...
കർത്താവേ ഞങ്ങളുടെ ആശ്രയം എന്നും അങ്ങയിൽ മാത്രമാണ്. മറക്കാനാവാത്ത ഈ വലിയ തിരക്ക് പിടിച്ച ലോകത്തെ ഇത്തിരികുഞ്ഞൻ കൊറോണ വൈറസ് കൊണ്ട് ഒരു നിമിഷം നിശ്ചലമാക്കി ഇരുത്തി. മറന്നവർ നിന്നെ അധികമായി ഓർക്കുന്നു. കർത്താവിനെ ഓർക്കുന്നവർ അതിലും അധികമായി ഓർക്കുന്നു. കർത്താവേ എന്നെ ഓർക്കണമേ നെഹമിയ 13: 31 ഏശയ്യ പ്രവാചകൻ്റെ പുസ്തകം 43 അധ്യായത്തിൽ പറയുന്നുണ്ടല്ലോ; "യാക്കോബേ, നിന്നെ സൃഷ്ടിക്കുകയും ഇസ്രായേലേ, നിന്നെ രൂപപ്പെടുത്തുകയും ചെയ്ത കര്‍ത്താവ് അരുളിച്ചെയ്യുന്നു; ഭയപ്പെടേണ്ടാ, ഞാന്‍ നിന്നെ രക്ഷിച്ചിരിക്കുന്നു; നിന്നെ പേരുചൊല്ലി വിളിച്ചിരിക്കുന്നു. നീ എന്‍േറതാണ്.
സമുദ്രത്തിലൂടെ കടന്നുപോകുമ്പോള്‍ ഞാന്‍ നിന്നോടുകൂടെയുണ്ടായിരിക്കും. നദികള്‍ കടക്കുമ്പോള്‍ അതു നിന്നെ മുക്കിക്കളയുകയില്ല. അഗ്‌നിയിലൂടെ നടന്നാലും നിനക്കു പൊള്ളലേല്‍ക്കുകയില്ല; ജ്വാല നിന്നെ ദഹിപ്പിക്കുകയുമില്ല".
ശാസ്ത്രം തോറ്റു മനുഷ്യൻ ജയിച്ചു മനുഷ്യൻ തോറ്റു ശാസ്ത്രം ജയിച്ചു മനുഷ്യൻ തോറ്റു. ശാസ്ത്രവും മനുഷ്യനും തോൽക്കുന്നിടത്ത് ജയം ദൈവത്തിന്. വിജയശ്രീലാളിതനായ ദൈവമേ ഞങ്ങളും ഞങ്ങളുടെ ശാസ്ത്രജ്ഞർക്ക് വിവേകവും വിജ്ഞാനവും നല്കണമേ...
ഹാഗാറിൻ്റെയും, ഇസ്രായേൽക്കാരുടെയും നിലവിളി കേട്ട ദൈവമേ കൊറോണ ദുരിതത്താൽ വലയുന്ന ഞങ്ങളുടെ യാതനകൾ ശ്രവിക്കണമേ... കർത്താവേ, ഈ ലോകത്തെയും തൃക്കരങ്ങളിൽ കാത്തുപരിപാലിക്കണമേ.
സി. സോണിയ കെ ചാക്കോ, DC

05:43 (4 hours ago)
|
No comments:
Post a Comment