Wednesday, 8 April 2020

എത്ര സമുന്നതമായ പൗരോഹിത്യം !


എത്ര സമുന്നതമായ പൗരോഹിത്യം !

കർത്താവിൻ്റെ വത്സല പുരോഹിതരേ, എത്ര മഹനീയം നിങ്ങളുടെ ദൈവവിളി! വിശിഷ്ട വസ്ത്രം ധരിപ്പിച്ച് (സഖറിയ 3:4)അഭിഷേകം നൽകി (ഏശയ്യ 61:13, ജെറമിയ 1:4) തിരഞ്ഞെടുത്ത് (യോഹന്നാൻ 15:16 ) സ്വന്തമാക്കി (ഗലാത്തി 5:14) വിശ്വസ്തനായി കണക്കാക്കി ശുശ്രൂഷയ്ക്കായി വിളിച്ചിരിക്കുന്നു (തിമോത്തി 1 :12 ). ദൈവം ദാനമായി നൽകി, വിളിച്ചു വിശ്വസ്തനായി പരിഗണിച്ച് ആശീർവദിച്ച പൗരോഹിത്യം സ്വീകരിച്ച് വൈദികർ എത്രയധികം എത്ര വലിയ അനുഗ്രഹമാണ് സഭയ്ക്കും സമൂഹത്തിനും നൽകുന്നത്...!


ശുശ്രൂഷാ പൗരോഹിത്യ ത്തിലൂടെയും പൗരോഹിത്യത്തിലും കൂടെയും, അജപാലനത്തിലൂടെയും, 

സേവന- സന്നദ്ധ പ്രവർത്തനങ്ങളിലൂടെയും, ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെയും, അവർ കൃപയ്ക്ക് മേൽ കൃപ നിറയുകയാണ് സഭയ്ക്കും സമൂഹത്തിനും... കൃതജ്ഞതയോടെ ആ കൃപകൾ ഓർക്കുകയാണ് ഓരോ പെസഹാ സ്മരണയും. കർത്താവിൻ്റെ അന്ത്യഅത്താഴത്തിൽ, വിശുദ്ധ കുർബാന സ്ഥാപനവും, തിരുപ്പട്ട കൂദാശ സ്ഥാപനവും അനുസ്മരിക്കുന്ന ഈ ധന്യ ദിവസത്തിൽ ഇത്ര കാലം വരെ വിശുദ്ധബലി വഴിയായി ദൈവം എത്രമാത്രം അനുഗ്രഹങ്ങൾ ഇക്കാലമത്രയും നല്കിയതെന്ന് നന്ദിയോടെ ഓർക്കാം...


അൾത്താരയിൽ അർപ്പിക്കുന്ന ബലി ജീവിതത്തിൽ പൂർത്തിയാക്കിയ എത്രയെത്ര ശ്രേഷ്ഠ വൈദികരാണ് നാം ജീവിതത്തിൽ കണ്ടുമുട്ടിയ ഇരിക്കുന്നത്... 

1 ഫാദർ ജൂസപ്പെ 

2. ഫാദർ അരുൾ ദാസ് 

3. ഫാദർ ബെനഡിക്ട് ഓണംകുളം


ഇറ്റലിയിലെ കാസിഗോ വികാരിയായിരുന്ന കൊറോണ വൈറസ് ബാധിതനായ ഫാദർ ജൂസെപ്പെ താൻ ഒരിക്കലും കണ്ടിട്ടില്ലാത്ത ഒരു യുവാവിന് കൊറോണ ബാധിതനായ ഒരു യുവാവിന് തൻറെ ശ്വസന യന്ത്രം കൊടുത്തു യുവാവിനെ മരണത്തിന് കെണിയിൽ നിന്നും കരകയറ്റി ജീവൻ ജീവൻ നാഥന് സമർപ്പിച്ചു.


1999 സെപ്റ്റംബർ ഒന്നാം തിയ്യതി ധാരാ സിംഗിൻ്റെയും കൂട്ടരുടെയും കയ്യിൽ നിന്നും ഘോരമായ അമ്പുകളാൽ കുത്തികൊലപ്പെട്ട 35 വയസ്സുകാരനായ ഫാദർ അരുൾ ദോസും, വധശിക്ഷ വിധിച്ചിട്ടും കുമ്പസാര രഹസ്യം കാത്തുസൂക്ഷിച്ച ഒരു മലയാളി വൈദികൻ - ചെയ്യാത്ത കുറ്റത്തിന് കൊലശിക്ഷക്ക് പോലും വിധിക്കപ്പെടുകയും (1966- 68) , കുമ്പസാരരഹസ്യം വെളിപ്പെടുത്താത്തതിനാൽ മരണത്തിൻ്റെ തലേവർഷം (1966-2000) യഥാർത്ഥ കുറ്റവാളി സത്യം വെളിപ്പെടുത്തും വരെ തൻ്റെ 42 വർഷത്തെ പൗരോഹിത്യ ജീവിതത്തിൻ്റെ 35 വർഷം "കൊലപാതകി'' എന്ന മുദ്രയേൽക്കേണ്ടി വന്ന സഹനദാസൻ ഫാദർ ബെനഡിക്റ്റ് ഓണംകുളവും, 

ബലി ആകുവാനും, ബലിയേക്കുവാനും ബലിപീഠത്തിൽ മുന്നിലേക്ക് ബലിയായി തീർന്ന യേശു നാഥനാൽ വിളിക്കപ്പെട്ട പൗരോഹിത്യം ഏറ്റവും പൂർണ്ണതയിൽ ജീവിച്ച് സ്നേഹ- സഹന ബലിയായി നമ്മുടെ കാലഘട്ടത്തിൽ ജീവിച്ച വിശുദ്ധ വൈദികരിൽ ചിലരാണല്ലോ ഇവർ ...


കുരിശു വഹിച്ചു നടന്ന ക്രിസ്തു നാഥൻറെ കാൽപ്പാദങ്ങൾ പിൻ ചെല്ലുമ്പോൾ വഹിക്കേണ്ടി വരുന്ന കുരിശുകൾ, സഹിക്കേണ്ടി വരുന്ന ത്യാഗങ്ങൾ, മാറ്റി വക്കുന്ന ഇഷ്ടങ്ങളെത്രയെത്ര എന്ന് കണക്കുകൂട്ടുക വിഷമകരം.... എന്നാൽ ഈശോയുടെ നെഞ്ചിൽ ചാരി, ഈശോയ്ക്ക് വേണ്ടി, ഈശോയുടെ പ്രതിരൂപമായി, സുവിശേഷത്തിൽ യേശുവിനെ ജീവിതദർശനവും ,ഈശോയുടെ സുവിശേഷം ജീവിത വഴിയുമായി തീരുമ്പോൾ ഓരോ പുരോഹിതനും നമ്മിലേക്ക് അനുഗ്രഹങ്ങൾ ചൊരിയുന്ന നീർച്ചാലുകളായി മാറുകയാണ്. സ്വർഗ്ഗത്തിൽ നിക്ഷേപങ്ങൾ കൂട്ടി ഭൂമിയിൽ ക്രിസ്തുവിൻ്റെ ജീവിക്കുന്ന സാക്ഷ്യങ്ങളായി തീർന്നു കൊണ്ടിരിക്കുന്ന എത്രയെത്ര വൈദിക ജീവിതങ്ങളാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്. പിച്ച വച്ച് പള്ളിയിൽ നടന്ന കാലം മുതൽ ഇന്നു വരെ നമുക്ക് വേണ്ടി വിശുദ്ധ ബലി അർപ്പിച്ച വൈദികർ... മാമ്മോദിസ മുതൽ രോഗിലേപനം വരെ ഒരു കാലഘട്ടം മുഴുവൻ വേണ്ട എല്ലാ കൂദാശകൾ പരികർമ്മം ചെയ്ത് പ്രാർത്ഥിച്ച് നമ്മുടെ കൂടെ ആയിരുന്നവർ... ഒരു കാശുരൂപം തുടങ്ങി സംസ്കാരം വരെ വെഞ്ചരിച്ച്.. അനുഗ്രഹിക്കുന്ന കാരങ്ങളുമായി നമുക്ക് വേണ്ടി ജീവിക്കുന്ന ദൈവത്തിൻ്റെ ദാസർ... ഇതിനെല്ലാം പുറമേ മകനായും, അധ്യാപകനായും സഹപാഠികളായും, സേവന തൽപരരായും സഹായഹസ്തരുമായും, കൂടപ്പിറപ്പായും കൂട്ടുകാരായും, മറഞ്ഞിരിക്കുന്ന മാലാഖമാരായി കൂടെയുള്ള ഓരോ വൈദികരെയും ഓർത്ത് ദൈവത്തിനു നന്ദി പറയാം... 


പൗരോഹിത്യ ജീവിതത്തിൻറെ ശ്രേഷ്ഠത മനസ്സിലാക്കാതെ, ദാനമായി ലഭിച്ച വിളിയിൽ വിശ്വസ്തരാവാൻ മറന്നു പോയിട്ടുള്ള അബലരായ വൈദികർ ദൈവകൃപയാൽ നിറയുവാനും, വിശ്വസ്തരായ ഇരിക്കുവാനും വേണ്ടി പ്രാർത്ഥിക്കാം... നമ്മെ അനുഗ്രഹിക്കുന്ന ഈ കരങ്ങൾക്കായി... നമുക്കുവേണ്ടി മാധ്യസ്ഥ്യം വഹിക്കുന്നു ഈ വ്യക്തികൾക്ക് ആയി ... നമുക്ക് വേണ്ടി ബലിയർപ്പിക്കുന്ന ബലിയർപ്പകരെ സ്നേഹപൂർവ്വം ഓർക്കാം ... പ്രാർത്ഥിക്കാം.


എല്ലാ വൈദികർക്കും തിരുന്നാൾ
 മംഗളങ്ങൾ !


സിസ്റ്റർ സോണിയ കെ ചാക്കോ, DC

1 comment:

  1. Thank you so much....beautifully written.
    God bless You

    ReplyDelete

Sr Helena Studler DC

  ആയിരങ്ങളുടെ ജീവൻ രക്ഷിച്ച ധീരയായ ഒരു സന്യാസിനി - Sr ഹെലെന DC പ്രത്യാശയുടെ പാതയിൽ തീർത്ഥാടകരായി നമ്മൾ ഒരുമിച്ചു നടക്കുമ്പോൾ...വായിച്ചറിയാം...