Saturday, 4 April 2020

പകരക്കാരൻ 


പകരക്കാരൻ 

ഒരു മനുഷ്യന് ഭൂമിയിൽ വച്ചു നൽകാവുന്ന ഏറ്റവും വലിയ സമ്മാനം എന്താണ്? നമ്മൾ എത്ര എത്ര സമ്മാനങ്ങൾ ആണ്ടുതോറും കൊടുക്കുകയും സ്വീകരിക്കുകയും ചെയ്യാറുണ്ട്? ചിലപ്പോൾ ഒന്നായിരിക്കാം ചിലപ്പോൾ ഒന്നിലധികം ആയിരിക്കാം. എങ്കിലും ചിന്തിച്ചുനോക്കൂ നിങ്ങൾക്ക് ലഭിച്ച ഏറ്റവും വലിയ സമ്മാനം എന്താണ്? നിങ്ങൾ കൊടുത്ത ഏറ്റവും വലിയ സമ്മാനം എന്താണ്?

2000 ആണ്ടിൽ റോമിലെ സെൻറ് പീറ്റേഴ്സ് സ്ക്വയറിൽ ഒരു ഡോക്ടറെ വിശുദ്ധയായി പ്രഖ്യാപിക്കുന്ന ചടങ്ങിന് വേണ്ടി തടിച്ചുകൂടി ജനങ്ങളുടെ മുന്നിലേക്ക് ഇമ്മാനുവേൽ ജിയന്ന എന്ന കൊച്ചു പീഡിയാട്രിക് ഡോക്ടർ വിളിച്ചു പറഞ്ഞു: "എൻറെ അമ്മെ, അങ്ങ് എനിക്ക് 2 ജീവിത സമ്മാനങ്ങൾ തന്നു. ഒന്ന് ഗർഭപാത്രത്തിൽ എന്നെ ഉരുവാക്കിയതു വഴി അങ്ങനെ ജീവൻ നൽകി. രണ്ട്. എനിക്കുവേണ്ടി എൻറെ ജീവന് വേണ്ടി അമ്മയുടെ ജീവൻ ത്യാഗം ചെയ്ത് വഴി. എനിക്ക് ഒന്നല്ല രണ്ടു തവണ ജീവൻ സമ്മാനമായി സ്വജീവൻ ത്യജിച്ചും പകർന്നു തന്ന അമ്മെ, അങ്ങേ സ്നേഹത്തിന് സ്നേഹത്തിന് ഞാൻ എന്താണ് പകരം നൽകുക... ജോൺ പോൾ രണ്ടാമൻ മാർപാപ്പ അടക്കം അവിടെ തടിച്ചുകൂടിയ എല്ലാവരുടേയും കണ്ണുകൾ നിറഞ്ഞു. 3 കുരുന്നുകളുടെ അമ്മയും പിയറിയുടെ ഭാര്യയുമായ ജിയന്ന മൊള്ളയെ ആണ് വിശുദ്ധയായി നാമകരണം ചെയ്യുന്നത്.
ഇമ്മാനുവേല ജിയന്നയുടെ വയറ്റിൽ ഉരുവായ നിമിഷം കൂടെ കാൻസർ മുഴകൂടി വളരുന്ന കാര്യം ഡോക്ടറായ ജിയന്ന അറിഞ്ഞപ്പോൾ തൻ്റെ ജീവൻ പോയാലും കുഞ്ഞ് ജീവിക്കണം എന്ന കഠിന തീരുമാനത്താൽ ഗർഭഛിദ്രം ചെയ്യാൻ അവൾ സമ്മതിച്ചില്ല. ജിയന്ന പറഞ്ഞു: ''അതും ഒരു ജീവനാണ്. എന്നെ പോലെ ജീവിക്കാൻ അവകാശമുള്ള പിഞ്ചു കുഞ്ഞാണത്". ജിയന്നയുടെ ഭർത്താവിൻ്റെയും മക്കളുടെയും കൺമുന്നിലായിരുന്നു അവൾ വിശുദ്ധയായി നാമകരണം ചെയ്യപ്പെട്ടത്.

1941 ഓഗസ്റ്റ് പതിനാലാം തീയതി
കോൺസെൻട്രേഷൻ ക്യാമ്പിൻ്റെ മുൻപിൽ വരിയായി നിർത്തിയിരുന്ന ആളുകളോട് ക്യാപ്റ്റൻ അലറി പറഞ്ഞു "നിങ്ങൾ 10 പേർ ഇന്ന് ജയിൽ ചാടി പോയ ഒരാൾക്ക് പകരമായി മരിക്കണം". ഒരു തടങ്കൽ പുള്ളി ജയിൽചാടി രക്ഷപ്പെട്ടാൽ അതിനു പകരമായി പത്തുപേർ മരിക്കണം എന്നായിരുന്നു അന്ന് കോൺസെൻട്രേഷൻ ക്യാമ്പിൽ ഉണ്ടായിരുന്ന നിയമം. മുന്നിൽകണ്ട് 10 പേരുടെ നേരെ വിരൽ ചൂണ്ടി പറഞ്ഞപ്പോൾ ഒരാൾ വാവിട്ട് കരയുവാൻ തുടങ്ങി. എനിക്ക് ഭാര്യയും മക്കളും ഉണ്ട്. എനിക്കവരെ കാണണം... എന്ന് പറഞ്ഞ വിതുമ്പുന്ന തടങ്കൽ പുള്ളിയോട് അടുത്ത് നിന്ന് മറ്റൊരു ചെറുപ്പക്കാരന് അലിവു തോന്നി അദ്ദേഹം പറഞ്ഞു: "ക്യാപ്റ്റൻ ഇയാൾക്ക് പകരമായും ഞാൻ മരിച്ചു കൊള്ളാം ഞാൻ ഒരു കത്തോലിക്കാ വൈദികൻ ആണ്. എൻറെ പേര് മാക്സിമില്യൻ കോൾബെ. എനിക്ക് ഭാര്യയോ മക്കളോ ഇല്ല അതിനാൽ അദ്ദേഹത്തിനു പകരമായി ഞാൻ മരിച്ചു കൊള്ളാം". അന്ന് ഭാര്യയും മക്കളും ഉണ്ട് എന്ന് പറഞ്ഞ് പൊട്ടിക്കരഞ്ഞു ആ തടങ്ങൾ പുള്ളിയുടെ പേരാണ് ഫ്രാൻസിസ് ഗയോണിസ്.

1971 ഒക്ടോബർ 17ൽ ഫാദർ കോൾബെയെ വാഴ്ത്തപ്പെട്ടവനായി പോൾ ആറാമൻ മാർപാപ്പ ഉയർത്തിയപ്പോൾ പീറ്റേഴ്സ് സ്ക്വയറിൽ മുൻനിരയിൽ ഫ്രാൻസിസ് ഗയോണിസ് ഉണ്ടായിരുന്നു നിറകണ്ണുകളോടെ 1971 മാക്സിമില്യൻ കോൾബെ യുടെ വാഴ്ത്തപ്പെട്ടവരായി ഉയർത്തുവാനുള്ള ചടങ്ങിൽ മുന്നിലിരുന്ന് കണ്ണുനീർ വാർത്ത് ശ്രമിച്ചു ആ മനുഷ്യൻറെ മഹാമനസ്കത എനിക്ക് പകരക്കാരനായ കത്തോലിക്കാ വൈദികൻ സ്നേഹം ഫ്രാൻസിസ് യൂണിവേഴ്സ് ആഗ്രഹിച്ചത് പോലെ തിരികെ ചെന്നപ്പോൾ വീട്ടിൽ ഭാര്യ ഉണ്ടായിരുന്നു പക്ഷേ മറ്റു രണ്ടു മക്കളും കോൺസൻട്രേഷൻ ക്യാമ്പിൽ മരിച്ചു കഴിഞ്ഞിരുന്നു എങ്കിലും മരണംവരെ തനിക്ക് പകർന്ന പകരക്കാരനായ മരിച്ച വൈദികനെ അദ്ദേഹത്തിന് വിസ്മരിക്കാൻ കഴിഞ്ഞില്ല. "ഒഷ്വിച്ചിലെ സ്നേഹ രക്തസാക്ഷി" എന്ന് പോൾ ആറാമൻ മാർപാപ്പ അദ്ദേഹത്തെ വിളിച്ചു "martyr of love" of Oswiecim". 1982 ഒക്ടോബർ 2-ാം തിയ്യതി അദ്ദേഹത്തെ വിശുദ്ധനായി ഉയർത്തിയപ്പോൾ ജോൺ പോൾ മാർപാപ്പ പറഞ്ഞു: " മാക്സ് മില്യൻ മരിച്ചില്ല. പകരം തൻ്റെ സഹോദരന് ജീവൻ കൊടുക്കുകയാണ് ചെയ്തത് ".

പണ്ടൊരിക്കൽ മോറിയ മലയിലേക്ക് വൃദ്ധനായ അബ്രാഹവും ബാലനായ ഇസഹാക്കും തലയിൽ വിറകുംവച്ച് യാത്ര പോയത് ഓർമ്മയില്ലേ? അന്ന് മോറിയ മലയിൽ ബലിയാകേണ്ടിയിരുന്ന ഇസഹാക്കിനെ ഓർത്ത് നമ്മുടെയെല്ലാം മനസ്സ് വേദനനിച്ചു. പക്ഷേ അവനു പകരം ഒരു കുഞ്ഞാടാണ് ബലിയായത്.

അന്ന് ആ വലിയ പെസഹാ ദിനം, "ബലി ആകുവാൻ തനിക്ക് സമയമായി'' എന്നരുളിചെയ്ത് ലോകത്തിന് പാപങ്ങൾ നീക്കുന്ന ദൈവത്തിൻറെ കുഞ്ഞാടായി തന്നെ തന്നെ അവർക്ക് ഭക്ഷണം ആയി പകർന്നു നൽകിയ ആദ്യത്തെ കുർബാന.... പിറ്റേന്ന് വെള്ളിയാഴ്ച, മനുഷ്യകുലത്തിൻ്റെ മുഴുവൻ പാപവും വലിയ കുരിശിൽ വഹിച്ചുകൊണ്ട് ഗാഗുൽത്താ മലയിലേക്ക് നടന്നു നീങ്ങിയപ്പോൾ അവിടുന്ന് വഹിച്ചത് നമ്മുടെ പാപങ്ങൾ ആയിരുന്നു. നമ്മുടെ പാപങ്ങൾക്ക് പകരമായി, നിന്നോടുള്ള സ്നേഹത്തിൻ്റെ പ്രകടനമായി അവിടുന്ന് നമുക്കുവേണ്ടി ജീവൻ കുരിശിൽ പകർന്ന് തരികയാണ്. അവസാന തുള്ളി രക്തവും വെള്ളവും തരുന്നതുവരെ അവിടുന്ന് തൃപ്തൻ ആവുന്നില്ല...

അതാണ് ഏറ്റവും മഹത്തായ ദൈവസമ്മാനം. ദൈവം മനുഷ്യന് നൽകിയ സ്വപുത്രനെ ഒരു മോചനദ്രവ്യമായി നല്കി. യോഹന്നാൻ്റെ പുസ്തകം മൂന്നാം അധ്യായം 16-ആം വാക്യത്തിൽ പറയുന്നതുപോലെ "തൻ്റെ ഏകജാതനെ നമുക്ക് നൽകുവാൻ ദൈവം ലോകത്തെ അത്രമാത്രം സ്നേഹിച്ചു ". ദൈവത്തിൻറെ അനന്തമായ, അളവില്ലാത്ത സ്നേഹത്തിന് നമുക്ക് എങ്ങനെയാണ് നന്ദി പറയാൻ കഴിയുക! നമുക്കും നമ്മുടെ ജീവിതത്തിലും, നമ്മുടെ ജീവിതം വഴിയും ജീവനായ് തീരാം... ജീവനേകാൻ പകരക്കാരനാവാം...
ഈശോ പഠിപ്പിച്ചുതന്ന സ്നേഹം നമുക്കും പ്രാവർത്തികമാക്കാം... അങ്ങനെ നമ്മുടെ ജീവിതവും ഒരു സുവിശേഷവുമായി തീരട്ടെ... നമ്മുടെ ജീവിതങ്ങൾ മറ്റുള്ളവർക്കായി കത്തി തീരുന്ന ദീപങ്ങൾ ആകട്ടെ... പകരങ്ങളില്ലാത്ത സ്നേഹം നല്ക്കുന്ന പകരക്കാരനാവാൻ കർത്താവിതാ നമ്മെയും വിളിക്കുന്നു... തിരുനാഥൻ്റെ, ആ പുണ്യ വിശുദ്ധരുടെ മാതൃക നമുക്കും പിൻതുടരാം...
- Sr സോണിയ കെ ചാക്കോ, DC

No comments:

Post a Comment

Sr Helena Studler DC

  ആയിരങ്ങളുടെ ജീവൻ രക്ഷിച്ച ധീരയായ ഒരു സന്യാസിനി - Sr ഹെലെന DC പ്രത്യാശയുടെ പാതയിൽ തീർത്ഥാടകരായി നമ്മൾ ഒരുമിച്ചു നടക്കുമ്പോൾ...വായിച്ചറിയാം...