ഹോസാന, ഹോസാന
ഹോസാനാ, ഹോസാനാ അത്യുന്നതങ്ങളിൽ ഹോസാന
ഹോസാന, ഹോസാന, ഹോസാന
രാജാധിരാജന് ഹോസാന
മഹത്വത്തിൻ രാജൻ അണയുന്നു ജയഘോഷമോടെ
ആനന്ദിക്കുവിൻ ആഹ്ലാദിക്കുവിൻ,
രാജാധിരാജന് ഹോസാന!
സ്തുതിയുടെ നാഥനേ,
പുകഴ്ച തൻ നാഥനേ,
സന്തോഷത്തോടെ ആരാധിക്കുന്നു... ഹോസാന
സർവ്വശക്തനേ, മഹോന്നതനേ ആരാധ്യനാഥനേ ഹോസാന!
മനുഷ്യർ തൻ ദൃഷ്ടിയിൽ വിലയില്ലാത്ത
മൃഗങ്ങൾക്കും വില നല്കിയ മഹോന്നതനേ,
മനുഷ്യർ തള്ളുമ്പോഴും, പാഴ്‌വാക്കുകൾ ചൊല്ലുമ്പോൾ
മാറോടു ചേർക്കുന്ന മഹാസ്നേഹമേ, ഹോസാന.
താഴുന്നവനേ, താങ്ങുന്ന ദൈവം
താഴ്മയിൻ തനിമ നിറഞ്ഞ ദൈവം
വിനയാന്വിതനേ, വിജയിക്ക നീണാൾ
വിശ്രിത രാജെനെ,ഹോസാന!
കർത്താവിൻ നാമത്തിൽ വരുന്ന നാഥാ,
കർത്താവും ദൈവവുമായ നാഥാ,
ദാവീദിൻ സൂനുവെ, വാഴ്ക നിത്യം...
ദിവ്യശോഭിത സൂനുവേ, ഹോസാന!
ഹോസാനാ, ഹോസാനാ അത്യുന്നതങ്ങളിൽ ഹോസാന
ഹോസാന, ഹോസാന,
രാജാധിരാജന് ഹോസാന.
_Sr സോണിയ കെ ചാക്കോ DC
No comments:
Post a Comment