Thursday, 9 April 2020

അനുധാവനം 


അനുധാവനം 

ജനിച്ച നാൾ മുതൽ ജീവിതത്തിലെ അനുധാവനം തുടങ്ങിയതാണ്. ആദ്യം എൻറെ കണ്ണുകൾ ആദ്യമായി കണ്ണിൽ തെളിഞ്ഞ അമ്മയെന്ന വാത്സല്യത്തെ പിന്തുടർന്നു. പിന്നെ എൻറെ സംരക്ഷകനും സ്നേഹവുമായ് പപ്പ പറഞ്ഞുതന്ന വഴികളിലൂടെ നടന്നു. കുറച്ചു കഴിഞ്ഞപ്പോൾ അധ്യാപകരുടെ അരികിലേക്ക് പറഞ്ഞയച്ചു. അമ്മയും അപ്പനും പറഞ്ഞതിനു ശേഷം ഞാൻ നടന്നത് അധ്യാപകരുടെ മാർഗ്ഗ നിർദ്ദേശങ്ങളിലൂടെയായിരുന്നു. ഇടവേളകളിൽ കൂട്ടുകാരുടെയും അനുജത്തി, അനിയനും ആരുടെയും, അമ്മ വീട്ടിലെയും അപ്പൻ വീട്ടിലെയും ബന്ധു ജനങ്ങളുടേയും ഒപ്പം ആയിരുന്നെങ്കിലും ശ്രദ്ധ തിരിഞ്ഞത് ആൾക്കൂട്ടത്തിൽ അധികം പെടാത്ത രക്ഷകനിലേക്ക് ആയിരുന്നു. ആരെയും ആകർഷിക്കുന്ന ആത്മ നാഥനിലേക്ക് ...

"അനുഗമിക്കൂ " എന്ന വിടുന്ന് പറഞ്ഞപ്പോൾ അവനിലേക്കുള്ള വഴി മാത്രം ഇടുങ്ങിയതും, മുള്ളുകൾ നിറഞ്ഞ പാതയും ആണെന്ന് ഞാൻ അറിഞ്ഞില്ല. "നിൻറെ കുരിശും എടുത്ത് എൻറെ പിന്നാലെ വരുക" എന്ന് അവിടുന്ന് പറഞ്ഞപ്പോൾ അവിടുത്തെ കുരിശുകൾക്ക് എത്രമാത്രം ഭാരം ഉണ്ടെന്ന് ഞാൻ അറിഞ്ഞില്ല. എൻറെ പിന്നാലെ വരൂ എന്ന് പറഞ്ഞപ്പോൾ അവിടുന്ന് തരാൻ പോകുന്ന വേദനകളും ദുഃഖങ്ങളും സന്തോഷങ്ങളും ഇതിനെല്ലാമപ്പുറം അനുഗ്രഹങ്ങളും എത്രമാത്രം വലുതെന്നു ഞാനറിഞ്ഞില്ല. ആത്മനാഥൻ ആയവൻ വന്നപ്പോൾ എല്ലാം ഞാൻ മറന്നു എൻറെ വേദനകളെല്ലാം സ്വർഗ്ഗത്തിലേക്കുള്ള കിരീടം ആയിതീർന്നു...എൻറെ ദുഃഖങ്ങൾ എല്ലാം ആ കിരീടത്തിലെ തീർന്നു ഞാൻ സഹിച്ചു പാട് പീഢകൾ അവിടുന്ന് അവിടുത്തെ കുരിശിൽ ഏറ്റെടുത്തിരുന്നു. എൻറെ ജീവിതത്തിലെ രോഗങ്ങളും ദുരിതങ്ങളും എല്ലാം അവിടുത്തെ സ്നേഹത്തിൻറെ പ്രകടനങ്ങൾ ആയി തീർത്തിരുന്നു. അവിടുത്തെ കുറച്ച് കൂടുതൽ കൂടുതൽ ഞാൻ അടുക്കുവാൻ അവിടുന്ന് കാണിച്ചുതന്ന സ്നേഹത്തിൻറെ പാതയായിരുന്നു സഹനങ്ങൾ.

ആത്മനാഥൻ എൻറെ ആത്മമിത്രം ആയപ്പോൾ അനുധാവനം തീർത്ഥയാത്ര ആയി.

_ സി. സോണിയ കെ ചാക്കോ, DC

No comments:

Post a Comment

Sr Helena Studler DC

  ആയിരങ്ങളുടെ ജീവൻ രക്ഷിച്ച ധീരയായ ഒരു സന്യാസിനി - Sr ഹെലെന DC പ്രത്യാശയുടെ പാതയിൽ തീർത്ഥാടകരായി നമ്മൾ ഒരുമിച്ചു നടക്കുമ്പോൾ...വായിച്ചറിയാം...