Wednesday, 8 April 2020

ദിവ്യകാരുണ്യം


ദിവ്യകാരുണ്യം

കർത്താവിൻ്റെ കരുണയും സ്നേഹവും മുഴുവനായി പ്രകടമാകുന്നത് "ദിവ്യകാരുണ്യം" എന്ന മഹത്തായ ദൈവ സമ്മാനത്തിലാണല്ലോ...
വിശുദ്ധ ഫ്രാൻസിസ് അസീസി പറഞ്ഞു "ഈ ഭൂമിയിൽ ദൈവത്തിൻറെ പരമോന്നത പുത്രനെ അവിടുത്തെ പരമ പരിശുദ്ധ ശരീരത്തിലും രക്തത്തിലും കൂടി അല്ലാതെ എൻറെ കണ്ണുകൾ കൊണ്ട് കാണുവാൻ എനിക്ക് കഴിയാത്തതിനാലാണ് ദിവ്യകാരുണ്യം എന്നെ ഇത്ര അധികമായി സ്വാധീനിക്കുന്നത്".
ദിവ്യകാരുണ്യത്തെ നാം എന്തൊക്കെയാണ് വിളിക്കാറുള്ളത്... ദൈവീക കാരുണ്യം, ദിവ്യകാരുണ്യം, ദിവ്യ സ്നേഹം, നിത്യസ്നേഹം, തിരുവോസ്തി, സ്വർഗ്ഗത്തിൽ നിന്നിറങ്ങിയ അപ്പം, യേശുവിൻറെ ശരീരം, മാലാഖമാരുടെ ഭോജനം, ദിവ്യ വിരുന്ന് ... എന്നു തുടങ്ങി ഒട്ടനേകം വാക്കുകൾ വിസ്മയവും, വിശുദ്ധിയും, ഭക്തിയും ഒരുമിച്ച് പ്രകടിപ്പിക്കുന്നു. മനുഷ്യകുലത്തോടു കൂടി നിത്യം വസിക്കുന്ന ദൈവത്തിൻ്റെ അവർണ്ണനിയ ദാനവും, പ്രത്യക്ഷമായ അടയാളവുമാണ് ദിവ്യകാരുണ്യം. "പരിശുദ്ധ കുർബാനയിൽ ദൈവം നമുക്ക് ഒരു സമ്മാനം നൽകുന്നത് തന്നെതന്നെയാണ് പ്രധാനം ചെയ്യുന്നത്. കൂടുതൽ ശ്രേഷ്ഠമായ ഒരു സമ്മാനം നൽകുവാൻ ദൈവത്തിനു പോലും ഇനി സാധിക്കുകയില്ല". - വിശുദ്ധ അഗസ്റ്റിൻ

അൾത്താരയിലെ അരുളിക്ക എഴുന്നള്ളി വച്ചിരിക്കുന്നതായും, അരുളിക്കയിലെ തിരുവോസ്തിയിൽ നിന്നും പ്രകാശരശ്മികൾ പുറപ്പെട്ട് പുരോഹിതരുടെ കൈകളിലേക്കും അവരിൽ നിന്നും ജനങ്ങളിലേക്കും കടന്നു പോകുന്നതായും പിന്നീടത് തിരിച്ച് തിരുവോസ്തിയിലേക്ക് കടന്നു പോകുന്നതായും പല പ്രാവശ്യം വിശുദ്ധ ഫൗസ്റ്റിന ദർശനങ്ങളിൽ കണ്ടിരുന്നു.[ ഡയറി 344,370,420,657] കണ്ടാലും എത്ര വലിയ കരുണയും അനുഗ്രഹങ്ങളുമാണ് ദിവ്യകാരുണ്യത്തിലൂടെ ഈശോ ലോകത്തിന് നല്കുന്നത്...


എങ്ങനെയാണ് ദിവ്യകാരുണ്യമായി മാറേണ്ടത് എന്ന് വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പ തൻ്റെ "സഭയും, വിശുദ്ധ കുർബ്ബാനയും" എന്ന ചാക്രിക ലേഖനത്തിൽ പറയുന്നു: ആ മഹത്തായ മൂന്ന് ദിവസത്തിന് ഓർമ്മ പെസഹാവ്യാഴം, ദുഃഖവെള്ളി, ജീവിതത്തിൽ ഓരോ ദിവസവും അനുഭവിക്കുക,അനുസരിച്ച് ജീവിക്കുക ദിവ്യകാരുണ്യമായി മാറും" എന്ന് സഭയും വിശുദ്ധ കുർബാനയും എന്ന ചാക്രിക ലേഖനത്തിൽ വിശുദ്ധനായ ജോൺ പോൾ രണ്ടാമൻ മാർപാപ്പ വിവരിക്കുന്നത് ഇപ്രകാരമാണ്. "പെസഹാവ്യാഴം ദൈവ മനുഷ്യൻറെ പാദം കഴുകി, പാപം എത്ര വലുതാണെങ്കിലും സാരമില്ല എന്ന് പറഞ്ഞു ദൈവം മനുഷ്യന് ഭക്ഷണമായി മാറിയ ദിനം. ദുഃഖവെള്ളി ക്ഷമയുടെ പൂർണതയാണ് ദിവസം ലോകത്തിനു നൽകിയ ഏറ്റവും നല്ല മാതൃക ദൈവം തൻറെ പാപങ്ങൾ നീക്കുന്ന ദിവ്യകുഞ്ഞാടായ മാറിയ ദിവസം... ഉത്ഥാാനം ജീവൻ നൽകുന്ന അനുഭവം ആണ് ''. യേശു പറഞ്ഞു ഞാൻ വന്നത് നിങ്ങൾക്ക് ജീവൻ ഉണ്ടാകുവാനും സമൃദ്ധമായ ഉണ്ടാകുവാനും ആണ്...അങ്ങനെ ഈശോയുടെ പീഡാസഹനങ്ങളെ പരിഹാരത്തിന് പരിപൂർണതയിൽ ഈ മഹത്തായ മൂന്നുദിവസത്തെ ഓർമ്മ ഒരു യാഥാർത്ഥ്യമാകുമ്പോൾ, അപ്രകാരം ജീവിക്കുമ്പോൾ നാം ഓരോരുത്തരും ദിവ്യകാരുണ്യം ആയി മാറും. "സക്രാരിയുടെ മുൻപിൽ ചിലവിട്ട നിമിഷങ്ങൾ ആണ് എൻറെ ജീവിതത്തിലെ ഏറ്റവും നല്ല നിമിഷം " - ജനീവയിലെവിശുദ്ധ കാതറിൻ . കണ്ടെത്താം നമുക്കും ഇത്തിരി നേരം തിരുനാഥൻ്റെ മുന്നിലായിരിക്കാൻ.
2000 വർഷങ്ങൾക്ക് മുന്നെ നമ്മോട് കൂടി യേശുനാഥൻ സ്ഥാപിച്ച വിശുദ്ധ കുർബ്ബാന സ്ഥാപിച്ച ഓർമ്മ തിരുന്നാൾ ഓരോ വിശുദ്ധ ബലിയിലും പ്രത്യേകിച്ച് പെസഹാ വ്യാഴാഴ്ച്ച കൊണ്ടാടുമ്പോൾ സ്നേഹിക്കാം ദിവ്യകുർബ്ബാനയെ, സ്നേഹം അനുഭവിക്കാം ദിവ്യകാരുണ്യത്തിൽ നിന്നും... നമുക്കും ദിവ്യകാരുണ്യം ആകാം...

വിശുദ്ധ പാദ്രെ പിയോ പറയുന്നു "തിരുസഭയിൽ വിശുദ്ധ ബലി ഇല്ലാതാവുക എന്നാൽ ലോകത്തിൽ സൂര്യൻ ഇല്ലാതാകുന്ന കൂരിരുട്ട് അവസ്ഥയായിരിക്കും ".

"വരിക നമുക്ക് പോയി നമുക്കൊരുമിച്ചു പോയി പരിശുദ്ധ കുർബാനയിൽ യേശുവിനെ സന്ദർശിക്കാം നമ്മുടെ സ്നേഹത്തിന് തടവുകാരൻ അവിടെയുണ്ടല്ലോ ". - വിശുദ്ധ ജറാൾഡ് മജില്ല

- Sr സോണിയ കെ ചാക്കോ, DC





No comments:

Post a Comment

Sr Helena Studler DC

  ആയിരങ്ങളുടെ ജീവൻ രക്ഷിച്ച ധീരയായ ഒരു സന്യാസിനി - Sr ഹെലെന DC പ്രത്യാശയുടെ പാതയിൽ തീർത്ഥാടകരായി നമ്മൾ ഒരുമിച്ചു നടക്കുമ്പോൾ...വായിച്ചറിയാം...