Wednesday, 1 April 2020

ദൈവത്തിൻ്റെ കണ്ണുനീർ

ദൈവത്തിൻ്റെ കണ്ണുനീർ


ഇരുപത്തിയൊന്നാം നൂറ്റാണ്ടിൻ്റെ തുടക്കത്തിൽ അയർലൻഡിൽ വളരെയധികം തിളങ്ങിനിൽക്കാൻ കൊതിച്ച ഒരു നടിയായിരുന്നു ക്ലാര (Clare Crockett 1982-2016). രണ്ടായിരമാണ്ടിലെ ദുഃഖവെള്ളിയാഴ്ച കൂട്ടുകാർക്കൊപ്പം കുടിച്ചും, വലിച്ചും,സൺ ബാത്തിലായിരുന്ന ക്ലാരക്ക് പെട്ടെന്ന് ഒരു ഉൾവിളിയുണ്ടായി. പള്ളിയിൽ പോകണം എന്ന് ആരോ പറഞ്ഞ് നിർബന്ധത്തിൽ പള്ളിയുടെ ഏറ്റവും അവസാനത്തെ ബെഞ്ചിൽ ഇരിക്കുകയായിരുന്നു.

അന്ന് വിശുദ്ധ കുരിശിൽ മുത്തുമ്പോൾ ഈശോ ക്ലാരയോട് ചോദിച്ചു : ഇനിയും എന്നെ നീ വേദനിപ്പിക്കുവോ? ഇനിയും നീ അണികൾ തറക്കുവോ?" ഈശോയുടെ ഈ വാക്കുകൾ അവളുടെ കാതിൽ വളരെ കാതിലും ഹൃദയത്തിലും വളരെ ആഴമായി പതിഞ്ഞു. അതുവരെ അവൾ അറിഞ്ഞില്ല സ്വന്തം ചെയ്തികൾ ഇത്രമാത്രം ഈശോയെ വേദനിപ്പിക്കുന്നുവെന്ന്. അന്ന് അവർ തിരിച്ചു നടക്കാൻ തീരുമാനിച്ചു. ഏറ്റവും അറിയപ്പെടുന്ന ഒരു സിനിമാനടി ആകണം എന്ന അവളുടെ ആഗ്രഹം ഈശോയ്ക്ക് വേണ്ടി ആ ദുഃഖവെള്ളിയാഴ്ച മാറ്റിവെക്കുകയാണ്. പിന്നീട് ഈശോയ്ക്ക് വേണ്ടി ഒരു സന്യാസിനിയായി ജീവിക്കുവാൻ വേണ്ടി അവൾ തുടങ്ങുന്നു.

ദൈവവിളി അറിയിക്കാൻ മഠത്തിൽ ചെന്നപ്പോഴും ഒരു കയ്യിൽ കത്തുന്ന സിഗരറ്റ് ഉണ്ടായിരുന്നു. എങ്കിലും, ഏറ്റവുമധികം സന്തോഷത്തോടെ കോൺവെൻറ് ലേക്ക് വരികയും അവിടെ ആയിരിക്കുകയും പരിശീലനത്തിനുശേഷം Sr. Clare Maria of the Trinity and the Heart of Mary പേര് സ്വീകരിച്ചു. 2010 സെപ്റ്റംബർ 8 ന് വ്രത വാഗ്ദാനങ്ങൾ സ്വീകരിക്കുകയും സ്പെയിൻ, അമേരിക്ക, ഇക്വഡോർ, അയർലൻഡ് തുടങ്ങിയ സ്ഥലങ്ങളിൽ വളരെ സന്തോഷത്തോടെയും, സ്നേഹത്തോടെയും ഈശോയ്ക്ക് വേണ്ടി അവൾ സേവനമനുഷ്ഠിച്ചു. അവളുടെ സാമീപ്യം തന്നെ അനേകർക്ക് സന്തോഷത്തിവും ഈശോയുടെ സാന്നിധ്യം അടയാളമായിരുന്നു. 2016 ഏപ്രിൽ 16ആം തീയതി ഇക്വദോറിൽ ഉണ്ടായ ഭൂമികുലുക്കത്തിൽ സിസ്റ്റർ ക്ലാര ഏറെ ഇഷ്ടപ്പെട്ട ഗിത്താരിൽ നവാഗതരെ ഭക്തിഗാനം പഠിപ്പിച്ചു കൊണ്ടിരുന്നപ്പോൾ മരണത്തെ പുൽകി, തന്നെ വിളിച്ചു സ്വന്തമാക്കിയ ക്രിസ്തു നാഥനിൽ ലയിച്ചു. അവളുടെ അനുധാവനവും, ആനന്ദവും ദൈവത്തിൽ പരിസമാപനം കൊണ്ടു.

പാഷൻ ഓഫ് ക്രൈസ്റ്റ് സിനിമയിലെ എനിക്ക് ഏറ്റവും ഹൃദയസ്പർശിയായ രംഗങ്ങളിൽ ഒന്നായിരുന്നു ദൈവം സ്വർഗ്ഗത്തിൽ നിന്നും കണ്ണുനീർ പൊഴിച്ച നിമിഷം. സർവ്വശക്തനും പരിപാലകനും, സർവ്വ സൃഷ്ടാവും ആയദൈവം ഏറ്റവും നിശബ്ദനായ വേദന നിറഞ്ഞനിമിഷം. സ്വപുത്രൻ
ലോകത്തിനുവേണ്ടി - മനുഷ്യ കുലത്തിനു വേണ്ടി പാട് പീഢനങ്ങൾ ഏറ്റു മരിച്ച നിമിഷം... മനുഷ്യമക്കളുടെ അതിക്രൂരമായ പീഡനങ്ങൾ ദൈവപുത്രന് നൽകി അവസാനം അവിടുത്തെ കുരിശിൽ തറച്ച് സ്വർഗ്ഗത്തിനും ഭൂമിയിക്കും ഇടയിൽ മൂന്ന് ആണികളിൽ തൂക്കി ഇട്ടപ്പോൾ ആ പിതാവിൻ്റെ ഹൃദയം പൊട്ടുകയായിരുന്നു നമ്മുടെ ക്രൂരതയോർത്ത്. വേദനയോടെ ആബാ പിതാവേ അങ്ങയുടെ ഇഷ്ടം നിറവേറട്ടെ എന്ന് വിളിച്ചു പറഞ്ഞു ഗത്സമനിയിൽ. "എൻറെ ദൈവമേ, എൻറെ ദൈവമേ, എന്തുകൊണ്ട് നീ എന്നെ ഉപേക്ഷിച്ചു " എന്ന 22ാം സങ്കീർത്തനം അവസാനമായ് ഉരുവിട്ടപ്പോൾ ആബ്ബാ പിതാവിൻ്റെ ഹൃദയം നൊന്തു പിടഞ്ഞു... അവിടുത്തെ പുത്രൻറെ അതീവ അനുസരണത്തിൽ, വിധേയത്വത്തിൽ അവിടുന്ന് പുളകിതനായി. അതേ സമയം മനുഷ്യർ ആ സ്നേഹം അറിയുന്നില്ലല്ലോ എന്ന വേദന, രക്ഷ നല്കാനുള്ള ദൈവത്തിൻ്റെ കഠിനശ്രമം... ഈശോ അനുഭവിക്കുന്ന പീഢനം, സഹിക്കുന്ന അത്യുഗ്രമായ വേദന... ആ രംഗം ആ പിതാവിൻറെ കണ്ണുകളിൽ ഈറനണിയിച്ചു. കണ്ണുനീർ സ്വർഗ്ഗത്തിൽ നിന്നും ഭൂമിയിലേക്ക് പതിച്ചു. ദൈവപിതാവിൻ്റെ കണ്ണുനീരിൻ്റെ ചൂടും, ഉപ്പും ഭൂമി അറിഞ്ഞു... അത് വിറച്ചുകുലുങ്ങി... എന്നിട്ടും മനുഷ്യന് അവൻ്റെ തെറ്റുകൾ മനസ്സിലായില്ല. എന്നിട്ടും എന്തേ നമ്മൾ മനസ്സിലാക്കാത്തത്? പിൻതിരിയാത്തത്?

എത്രമാത്രം ദൈവം നമ്മെ സ്നേഹിച്ചുവോ അത്രമാത്രം ക്രൂരമായി നാം ദൈവത്തെ വേദനിപ്പിച്ചു... ദൈവമേ അബ്ബാ പിതാവേ, എൻറെ പാപങ്ങൾ അങ്ങയെ എത്രമാത്രം വേദനിപ്പിച്ചു ... എൻറെ അഹങ്കാരം, എന്നിലെ ക്രൂരതകൾ ഞാനിന്നറിയുന്നു. ദൈവപിതാവേ ഞങ്ങളുടെ അതിക്രൂരമായ പീഢനങ്ങൾക്ക്, പാപങ്ങൾക്ക് ക്ഷമിക്കണേ... മാപ്പ് തരണേ... അബ്ബാ പിതാവേ ഇനിയുള്ള ജീവിതത്തിൽ ഒരു തുള്ളി വേദന തരാതെ അങ്ങേ പ്രിയപുത്രൻ്റെ മുറിവുകൾ തൊട്ടുണക്കാൻ, യേശുവിൻ്റെ മുറിപാടുകളിൽ മൃദുവായ് തലോടാൻ, പിതാവേ ഞങ്ങളെ ഓരോരുത്തരെയും അനുഗ്രഹിക്കണമേ.

https://www.lifeday.in/lifeday-sr-clara-crockett-very-rare-vocation/

- Sr സോണിയ K ചാക്കോ, DC

No comments:

Post a Comment

Sr Helena Studler DC

  ആയിരങ്ങളുടെ ജീവൻ രക്ഷിച്ച ധീരയായ ഒരു സന്യാസിനി - Sr ഹെലെന DC പ്രത്യാശയുടെ പാതയിൽ തീർത്ഥാടകരായി നമ്മൾ ഒരുമിച്ചു നടക്കുമ്പോൾ...വായിച്ചറിയാം...